ശരിക്കും സ്പടികം പോലെ വാഴ്ത്തപ്പെടേണ്ട ചിത്രം ആയിരുന്നില്ലേ ഇത്

ലോഹിതദാസിന്റെ സംവിധാനത്തിൽ മോഹൻലാൽ നായകനായി പുറത്തിറങ്ങിയ ചിത്രം ആണ് കന്മദം. മോഹൻലാൽ നിർമ്മിച്ച ഈ ചിത്രത്തിൽ മഞ്ജു വാര്യർ ആണ് നായികയായി എത്തിയത്. ചിത്രത്തിൽ ഇവരെ കൂടാതെ ലാൽ, മാള അരവിന്ദൻ, ശ്രീ ജയാ, സിദ്ധിഖ്, കെ പി എ സി ലളിത, കൊച്ചിൻ ഹനീഫ, ആന്റണി പെരുമ്പാവൂർ തുടങ്ങിയവരും പ്രധാന വേഷത്തിൽ എത്തിയിരുന്നു എന്നതാണ് ശ്രദ്ധേയമായ കാര്യങ്ങളായിൽ ഒന്നു.

ചിത്രം നൂറിൽ അധികം ദിവസങ്ങളിൽ തിയേറ്ററിൽ പ്രദർശിപ്പിച്ചു. ചിത്രത്തിലെ ഗാനങ്ങളും ഏറെ ശ്രദ്ധ നേടുന്നവ ആയിരുന്നു. ഇപ്പോഴിതാ ചിത്രത്തിനെ കുറിച്ച് ആരാധകരുടെ ഗ്രൂപ്പിൽ വന്ന ഒരു പോസ്റ്റ് ആണ് പ്രേഷകരുടെ ശ്രദ്ധ നേടിയിരിക്കുന്നത്. മലയാളം മൂവീസ് ആൻഡ് മ്യൂസിക് ഡേറ്റ ബേസ് എന്ന ഗ്രൂപ്പിൽ ഫസിലി അറ്റിഫ് എന്ന ആരാധകൻ ആണ് ചിത്രത്തിനെ കുറിച്ചുള്ള പോസ്റ്റ് പങ്കുവെച്ചിരിക്കുന്നത്.

പോസ്റ്റിൽ പറയുന്നത് ഇങ്ങനെ, പോയ കാലത്തെ സിനിമകളിലെ ചില ഫ്രെയിംസ് റീ വിസിറ്റ് ചെയ്യുമ്പോൾ വല്ലാത്തൊരു ആകർഷണം തോന്നുന്നതാണ് കന്മദത്തിലെ ഫൈറ്റ് സീൻ.. സ്ഫടികം പോലെ തന്നെ ഒരു ക്വാറിയുടെ പശ്ചാത്തലമാണ് രംഗം. കുമാരേട്ടൻ എന്ന വില്ലനെ അടിച്ചിട്ടിട്ട്, കൊത്തുകാരൻ്റെ കൈയിൽ നിന്നും പണിയായുധം വാങ്ങാനൊരുങ്ങുന്ന ഈ ഒരു ഫ്രെയിം.

കൂടെ കൽവെട്ടുകാരനായി അഭിനയിച്ചതാരാണെന്നറിയില്ല. പക്ഷെ സ്റ്റിൽ ചെയ്തു നോക്കിയപ്പോൾ വല്ലാത്തൊരു അഭിനയ പാടവം അയാളിൽ ഉള്ളതായി തോന്നി. ‘കൊ ല്ലരുത്’ എന്ന് ശരീരഭാഷ കൊണ്ട് അപേക്ഷിക്കുന്ന അയാൾ ആരാണെന്നു ചോദിക്കുന്നില്ല. തിരിച്ചു ലാലേട്ടനിലേക്ക് വരുമ്പോൾ ഇത്രയും ഫ്ലെക്സി ബിൾ ആയി സംഘട്ടനം കൈകാര്യം ചെയ്ത വേറെ പടങ്ങൾ ഉണ്ടോ എന്നറിയില്ല സ്ഫടികമൊഴികെ. ഈ രംഗങ്ങൾ ശ്രദ്ധിച്ചിട്ടുള്ളവരുണ്ടോ? എന്നുമാണ് പോസ്റ്റ്.

ഇതുപോലൊരു കുമാരേട്ട വിളി പിന്നെ ഉള്ള ലാലേട്ടൻ മൂവി ശ്രീ കൃഷ്ണപരുന്തിൽ ആണെന്ന് തോന്നുന്നു, ഗോൾവലകൾ തകർത്തു പായുന്ന പന്തുകളെക്കാൾ ആവേശം എന്നൊക്കെ ആയിരുന്നു അന്ന് പോസ്റ്ററിൽ പരസ്യം. ഇതേപോലെ ഫുട്ബോൾ വേൾഡ് കപ്പ്‌ സമയം, ഈ പടം . മൊത്തത്തില് അടിപൊളി ആണ്. അന്നൊക്കെ താടിയുള്ള ലാലേട്ടൻ കിടു, പറ യുടെ പുറത്ത് നിന്നും ഒരു നോട്ടം ഉണ്ട് സിഗരറ്റ് കത്തിച്ച് അതിനു ശേഷം ആണ്. പാറ മടയിൽ പോകുന്നത് തുടങ്ങി നിരവധി കമെന്റുകൾ ആണ് പോസ്റ്റിനു വരുന്നത്.

Leave a Comment