ഏത് സിനിമ ഷൂട്ട് ചെയ്യണം എന്ന് തോന്നുന്നുവോ ആ കാറിലേക്ക് അങ്ങു കയറും

പ്രേക്ഷകർക്ക് ഏറെ സുപരിചിതനായ സംവിധായകൻ ആണ് കണ്ണൻ താമരക്കുളം. ജയറാമിനെ നായകനാക്കി തിങ്കൾ മുതൽ വെള്ളി വരെ എന്ന ചിത്രത്തിൽ കൂടി ആണ് കണ്ണൻ സംവിധാന രംഗത്ത് അരങ്ങേറ്റം കുറിച്ചത്. അതിനു ശേഷം ജയറാമിനെ തന്നെ നായകനാക്കിക്കൊണ്ട് ആടുപുലിയാട്ടം എന്ന ചിത്രവും സംവിധാനം ചെയ്തു. ആദ്യ ചിത്രത്തിൽ തന്നെ മികച്ച പ്രേക്ഷക ശ്രദ്ധ നേടാൻ താരത്തിന് കഴിഞ്ഞു. മികച്ച അഭിപ്രായം ചിത്രം നേടിയതിനു ശേഷം ആണ് ആടുപുലിയാട്ടം എന്ന ബിഗ് ബഡ്‌ജറ്റ്‌ ചിത്രം കണ്ണൻ സംവിധാനം ചെയ്തത്. ആ ചിത്രവും തിയേറ്ററിൽ ശ്രദ്ധ നേടുകയും ചെയ്തു.

ചുരുങ്ങിയ സമയം കൊണ്ട് പത്തിൽ അധികം സിനിമകൾ ആണ് താരം സംവിധാനം ചെയ്തത്. ഇനി അഞ്ചോളം ചിത്രങ്ങൾ താരത്തിന്റേതായി വരാനിരിക്കുന്നുമുണ്ട്. മലയാള സിനിമയിലെ തിരക്കുള്ള സംവിധായകരുടെ നിരയിലേക്ക് കണ്ണനും എത്തിയിരിക്കുകയാണ് ഇപ്പോൾ. ഈ അവസരത്തിൽ താരത്തിനെ കുറിച്ച് ആരാധകരുടെ ഗ്രൂപ്പിൽ വന്ന ഒരു പോസ്റ്റ് ആണ് പ്രേഷകരുടെ ശ്രദ്ധ നേടിയിരിക്കുന്നത്. സിനി ഫൈൽ ഗ്രൂപ്പിൽ ഹിരൺ എൻ എന്ന ആരാധകൻ ആണ് പോസ്റ്റ് പങ്കുവെച്ചിരിക്കുന്നത്.

പോസ്റ്റിൽ പറയുന്നത് ഇങ്ങനെ, പണ്ട് ഐ വി ശശി സാറിനെ പറ്റി പലരും പറയുന്ന ഒരു കാര്യം ഉണ്ട്. പുള്ളിയുടെ വീടിനു മുന്നിൽ രാവിലെ 5 കാർ വന്നു നിൽക്കും. 5 സിനിമ പ്രൊഡ്യൂസേറുടെ കാറുകൾ ആയിരിക്കും അത്. ശശി സാറിനു ഏത് സിനിമ ഷൂട്ട് ചെയ്യണം എന്ന് തോന്നുന്നുവോ ആ കാറിലേക്ക് അങ്ങു കയറും. അന്ന് ആ സിനിമ ഷൂട്ടു നടക്കും. ഒരു പക്ഷെ സ്റ്റുഡിയോ ഷൂട്ടിങ് കൂടുതൽ ആയത് കൊണ്ടാവാം ഇതൊക്കെ അക്കാലത്തു നടക്കുന്നത്.

അത്രക്കൊന്നും ഇല്ലെങ്കിലും ഒരേ സമയം 4 ചിത്രങ്ങൾ ഒക്കെ തലയിൽ വച്ചു നടക്കുന്ന മറ്റൊരാൾ ശശി സാറിനു ശേഷം കണ്ണൻ താമരക്കുളം സർ ആയിരിക്കും. അടുപ്പിച്ചു 4 ചിത്രമൊക്കെ ചെയ്യുന്നു എന്നൊക്കെ കേൾക്കാം. ഈയടുത്തു മറ്റൊരു സംവിധായകനും ഇങ്ങനെ ഒരു കാര്യം ചെയ്തിട്ടുണ്ടോ എന്നറിയില്ല. ഉടുമ്പു ,വിധി ,വിരുന്നു,വരാൽ എന്നുമാണ് പോസ്റ്റ്. ശശി സർ നു ഹിറ്റ് ഉണ്ടായിരുന്നു. പടം ഭരണിയിൽ ആയില്ല, ഐ വി ശശി എന്ന ലെജൻഡ്നെ ഇയാളുമായി ആണോ കമ്പയർ ചെയ്യുന്നത്? തുടങ്ങിയ കമെന്റുകളും ഈ പോസ്റ്റിനു വരുന്നുണ്ട്.

Leave a Comment