കണ്ണൻ താമരക്കുളം എല്ലാ സംവിധായകന്മാർക്കും ഒരു മാതൃക തന്നെ ആണ്

പ്രേക്ഷകർക്ക് ഏറെ സുപരിചിതനായ സംവിധായകൻ ആണ് കണ്ണൻ താമരക്കുളം. ജയറാമിനെ നായകനാക്കി തിങ്കൾ മുതൽ വെള്ളി വരെ എന്ന ചിത്രത്തിൽ കൂടി ആണ് കണ്ണൻ സംവിധാന രംഗത്ത് അരങ്ങേറ്റം കുറിച്ചത്. അതിനു ശേഷം ജയറാമിനെ തന്നെ നായകനാക്കിക്കൊണ്ട് ആടുപുലിയാട്ടം എന്ന ചിത്രവും സംവിധാനം ചെയ്തു. ആദ്യ ചിത്രത്തിൽ തന്നെ മികച്ച പ്രേക്ഷക ശ്രദ്ധ നേടാൻ താരത്തിന് കഴിഞ്ഞു. മികച്ച അഭിപ്രായം ചിത്രം നേടിയതിനു ശേഷം ആണ് ആടുപുലിയാട്ടം എന്ന ബിഗ് ബഡ്‌ജറ്റ്‌ ചിത്രം കണ്ണൻ സംവിധാനം ചെയ്തത്. ആ ചിത്രവും തിയേറ്ററിൽ ശ്രദ്ധ നേടുകയും ചെയ്തു.

പത്തോളം ചിത്രങ്ങൾ ആണ് താരം ഇതിനോടകം സംവിധാനം ചെയ്തത്. അഞ്ചോളം ചിത്രങ്ങൾ താരത്തിന്റേതായി വരാനിരിക്കുന്നുമുണ്ട്. മലയാള സിനിമയിലെ തിരക്കുള്ള സംവിധായകരുടെ നിരയിലേക്ക് കണ്ണനും എത്തിയിരിക്കുകയാണ്. ഇപ്പോഴിതാ കണ്ണൻ താമരക്കുളം ഒരുക്കുന്ന ഏറ്റവും പുതിയ ചിത്രം ആണ് വരാൽ. ചിത്രത്തിന്റെ പ്രീ പ്രൊഡക്ഷൻ വർക്കുകൾ എല്ലാം നടന്നുകൊണ്ടിരിക്കുകയാണ്. കഴിഞ്ഞ ദിവസം ആണ് ചിത്രത്തിന്റേതായി ഒരു പോസ്റ്റർ പുറത്തിറങ്ങിയത്.

ചിത്രത്തിലെ ഒട്ടുമിക്ക പ്രവർത്തകരും ചേർന്ന് സ്വതന്ത്ര ദിനാശംസകൾ നേരുന്നതിന്റെ ഒരു ചിത്രം ആണ് ഉൾപ്പെടുത്തിയിരിക്കുന്നത്. ഈ ചിത്രത്തിനെ കുറിച്ച് ജിൽ ജോയ് എന്ന യുവാവ് സിനി ഫയൽ എന്ന ഗ്രൂപ്പിൽ പങ്കുവെച്ചിരിക്കുന്ന ഒരു പോസ്റ്റ് ആണ് ആരാധകരുടെ ശ്രദ്ധ നേടിയിരിക്കുന്നത്. അനാവശ്യ വി വാദങ്ങളിൽ നിന്ന് എങ്ങനെ തന്നെയും തന്റെ സിനിമയിലെ താരങ്ങളെയും രക്ഷിക്കാം എന്ന് കണ്ണൻ താമരകുളത്തിനെ കണ്ടു പഠിക്കാം. (സൂക്ഷിച്ചു നോക്കു ). വരാൽ ഒരു വിരുന്ന് തന്നെയാവട്ടെ എന്നുമാണ് പോസ്റ്റ്.

നിരവധി പേരാണ് ഈ പോസ്റ്റിനു കമെന്റുകളുമായി എത്തിയത്. പുഴു, കീടം, കടുവ,  വരാൽ. ക്ഷുദ്രജീവികൾ, ജന്തു വർഗ്ഗങ്ങൾ ഇവയിലാണോ ഇപ്പോ സിനിമക്കാരുടെ ഇന്ററസ്റ്റ്, ആരും അറിയാതെ ഒരു വി വാദവും ഇല്ലാതെ കുറഞ്ഞ കാലം കൊണ്ട് പുള്ളി എത്ര സിനിമകൾ ചെയ്തു, ജാക്കറ്റ് ഇല്ലാത്തത് കൊണ്ട് ഹൈദറിനെ മനസ്സിലായില്ല, എവിടെ ഇതിൽ ജയറാമേട്ടനെവിടെ, ഇയാളെ ഒരു പടമെങ്കിലും വിജയിച്ചാൽ മതിയായിരുന്നു. അല്ല ജയറാം ഇല്ലേ?ഇങ്ങേരുടെ ഒട്ടുമിക്ക പടങ്ങളും തിയറ്റർ സക്സസ് ആണ്.

എവിടെ പാവങ്ങളുടെ ലേഡി സൂപ്പർ സ്റ്റാർ എവിടെ? സംവിധായകനെ നോക്കി ആണ് ആളുകൾ ടിക്കറ്റ് എടുക്കുന്നതെന്ന് മനസിലാക്കിയിട്ടാവും താമരക്കുളം എടുത്ത് മാറ്റിയത്, ചൊറിയൻ ഹൈദർ അലിയെ ചില സിനിമകളിൽ കാണുന്നുണ്ട് അത് ഡയറക്ടർ ബ്രില്ലൻസ്. ആ സിനിമയെ കേറി ചൊറിയാതിരിക്കാൻ, പടം ഉയർത്താനും താഴ്ത്താനും കഴിയുന്ന ഹൈദ്രോലിക് ജാക്കി, ശീലു എബ്രഹാം ഒഫീഷ്യൽ വൈഫ് ഇയാളുടെ സിനിമകളിൽ തുടങ്ങി നിരവധി കമെന്റുകൾ ആണ് പോസ്റ്റിനു വരുന്നത്.

Leave a Comment