പകർപ്പവകാശ നി യമങ്ങൾ തെറ്റിച്ചതിന് നടപടിയുമായി മുന്നോട്ട് പോകുമെന്ന് തൈക്കുടം ബ്രിഡ്ജ്

കന്നടയിൽ ഏറ്റവും പുതിയതായി പുറത്തിറങ്ങിയ ചിത്രം ആണ് കാൻതാര. സെപ്റ്റംബർ മാസം മുപ്പതാം തീയതി ആണ് ചിത്രം പ്രദർശനത്തിന് എത്തിയത്. ചിത്രം വലിയ രീതിയിൽ തന്നെ ശ്രദ്ധ നേടിയിരുന്നു. അത് കൊണ്ട് തന്നെ ചിത്രം പല ഭാഷകളിലും മൊഴി മാറ്റി എത്തിയിരുന്നു. മികച്ച അഭിപ്രായം ആണ് ചിത്രം സ്വന്തമാക്കിയത്. അത് കൊണ്ട് തന്നെ ചുരുങ്ങിയ സമയത്തിനുള്ളിൽ ചിത്രം ശ്രദ്ധ നേടുക ആയിരുന്നു.

ചിത്രത്തിന്റെ മലയാളം പതിപ്പ് കേരളത്തിൽ എത്തിച്ചത് പൃഥ്വിരാജ് പ്രൊഡക്ഷന്‍സ് ആണ് എന്നത് ശ്രദ്ധേയമായ കാര്യം ആണ്. എന്നാൽ ഇപ്പോൾ ചിത്രത്തിനെ സംബന്ധിച്ചുള്ള ചില വാർത്തകൾ ആണ് പ്രേഷകരുടെ ശ്രദ്ധ നേടിയിരിക്കുന്നത്. ചിത്രത്തിന്റെ ഗാനത്തിനെതിരെ രംഗത്ത് എത്തിയിരിക്കുകയാണ് പ്രശസ്ത മ്യൂസിക് ബാൻഡ് ആയ തൈക്കുടം ബ്രിഡ്‌ജ്‌. തങ്ങളുടെ ഗാനം കോപ്പി അടിച്ചു എന്നാണ് ഇവർ കന്താരയ്ക്ക് എതിരെ ആരോപിക്കുന്നത്.

ചിത്രത്തിലെ ‘വരാഹ രൂപം’ എന്ന് തുടങ്ങുന്ന ഗാനം തൈക്കൂടം ബ്രിഡ്ജിന്റെ മ്യൂസിക് പാർട്ണറിന്‍റെ തന്നെ  ‘നവരസം’ എന്ന പാട്ടിനോട് സാമ്യം ഉണ്ടെന്നും ഇത് അവരുടെ കോപ്പി അടിച്ചത് ആണെന്നുമുള്ള ആരോപണങ്ങൾ ഉണ്ടായിരുന്നു. എന്നാൽ ഒരേ രീതിയിൽ ഉള്ള ഗാനങ്ങൾ ആയത് കൊണ്ട് സ്വാഭാവികമായി തോന്നുന്നതാണ് എന്നാണ് ചിലർ ഇതിനു മറുപടി പറഞ്ഞിരുന്നത്. ഇപ്പോൾ തൈക്കൂടം ബ്രിഡ്ജ് തന്നെ ആണ് ഇത് സ്ഥിതീകരിച്ചിരിക്കുന്നത്.

ചിത്രത്തിലെ ‘വരാഹ രൂപം’ എന്ന പാട്ട് തൈക്കൂടം ബ്രിഡ്ജ്  കംപോസ് ചെയ്ത നവരസം എന്ന പാട്ടിന്റെ ഏകദേശം 90 ശതമാനത്തോളം ഓര്‍ക്കസ്ട്രല്‍ അറേഞ്ച്‌മെന്റിന്റെ ക്രെഡിറ്റ് കൊടുക്കാതെ തന്നെ ഉണ്ടാക്കിയ പകർപ്പ് ആണെന്നാണ് ഗായകന്‍ ഹരീഷ് ശിവരാമകൃഷ്ണന്‍ ഈ വിഷയത്തിൽ പ്രതികരിച്ചത്. ഒരേ രാഗം ആയതുകൊണ്ട് വെറുതെ തോന്നുന്നതൊന്നും അല്ലെന്നും കോപ്പിയാണെന്ന് നല്ല ഉറപ്പുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ഇത് തങ്ങളുടെ ഗാനം ആണെന്നും പകർപ്പ് അവകാശ നിയമങ്ങൾ ഒന്നും പാലിക്കാതെ തന്നെ ആ ഗാനം സിനിമയിൽ ചേർത്തതിന് നി യമപരമായി തന്നെ തങ്ങൾ മുന്നോട്ട് പോകുമെന്ന് ആണ് ഈ വിഷയത്തിൽ തൈക്കുടം ബ്രിഡ്ജ് ഇവരുടെ ഫേസ്ബുക്ക് പേജിൽ കുറിച്ചിരിക്കുന്നത്.  അത് കൊണ്ട് തന്നെ തൈക്കുടം ബ്രിഡ്ജ് കന്താര എന്ന ചിത്രത്തിനെതിരെ നി യമപരമായി മുന്നോട്ട് പോകുകയാണ് എന്നാണ് ഇതിൽ നിന്നും അറിയാൻ കഴിയുന്നത്.

Leave a Comment