കടുവയെ വിമർശിച്ചവർ കാന്താരയിൽ ഈ രംഗം കണ്ടപ്പോൾ കൈയ്യടിച്ചു

ഷാജി കൈലാസിന്റെ സംവിധാനത്തിൽ പുറത്തിറങ്ങിയ ഏറ്റവും പുതിയ ചിത്രം ആണ് കടുവ. പൃഥ്വിരാജിനെ കേന്ദ്ര കഥപാത്രം ആക്കിക്കൊണ്ട് ഒരുക്കിയ ചിത്രം വലിയ രീതിയിൽ തന്നെ പ്രേഷകരുടെ ശ്രദ്ധ നേടുകയും ചെയ്തു. സംയുക്ത മേനോൻ ആണ് ചിത്രത്തിൽ പൃഥ്വിരാജിന്റെ നായികയായി അഭനയിച്ചത്. ഏറെ ശ്രദ്ധ നേടിയ ചിത്രം ആണെങ്കിൽ കൂടിയും ചിത്രത്തിലെ ഒരു ഡയലോഗ് മൂലം ചിത്രം വലിയ രീതിയിൽ തന്നെ പ്രേഷകരുടെ വിമർശനത്തിന് ഇരയാകുകയും ചെയ്തു.

ഒടുവിൽ ചിത്രത്തിന്റെ പിന്നണി പ്രവത്തകർ മാപ്പ് പറയുകയും ആ രംഗം ചിത്രത്തിൽ നിന്ന് പിൻവലിക്കുകയും ചെയ്തു. എന്നാൽ ഇതേ രീതിയിൽ തന്നെ ഉള്ള ഡയലോഗ് മറ്റൊരു ചിത്രമായ കാന്താരയിൽ ഉണ്ടായിരുന്നു എങ്കിലും അതിനെതിരെ ഒരു വിമർശനവും ഉയർന്നില്ല എന്നതാണ് സത്യം. ഇപ്പോഴിതാ ഈ വിഷയത്തിൽ ആരാധകരുടെ ഗ്രൂപ്പിൽ വന്ന ഒരു പോസ്റ്റ് ആണ് പ്രേഷകരുടെ ശ്രദ്ധ നേടിയിരിക്കുന്നത്.

സിനി ഫൈൽ ഗ്രൂപ്പിൽ ഡോൺ ഡൊമിനിക് ജോസ് പാലമറ്റം എന്ന ആരാധകൻ പങ്കുവെച്ച ഒരു പോസ്റ്റ് ആണ് പ്രേഷകരുടെ ശ്രദ്ധ നേടിയിരിക്കുന്നത്. പോസ്റ്റിൽ പറയുന്നത് ഇങ്ങനെ, കടുവ സിനിമക്ക് കിട്ടിയ തെറിയോ പൊളിറ്റിക്കൽ കറക്ട്നെസ് ക്ലാസ്സോ കാന്തരക് കിട്ടി കണ്ടില്ല. കുട്ടിക്ക് ഡിസബിലിറ്റി ഉണ്ടായത് ദൈവ കോപം, കർമ്മഫലം കൊണ്ടാണ് എന്ന ഐഡിയ രണ്ട് സിനിമയിലും വരുന്നുണ്ട് എന്നുമാണ് പോസ്റ്റിൽ പറയുന്നത്.

നിരവധി കമെന്റുകൾ ആണ് ഈ പോസ്റ്റിനു ലഭിച്ച് കൊണ്ടിരിക്കുന്നത്. ഭാഷ അഭിനേതാവ് സംവിധായകൻ ഇവിടെ പൊളിറ്റിക്കൽ കറക്ടനെസ്സിന് അവരെ മാത്രമേ പരിഗണിക്കു, സ്ത്രീ വിരുദ്ധത കുത്തിനിറച്ച ഡബിൾ മീനിംഗ് ഡയലോഗുകൾടെ ആറാട്ടാണ് കാ‍ന്താരാ, അവസാനത്തെ ആക്ഷൻ ഒഴിച്ചാൽ നല്ലോരൂളപ്പടം. ചുമ്മാ തള്ളി മറിക്കുന്നു.

നമ്മൾ എന്തെങ്കിലും കാണിച്ചാൽ അത് പ്രശ്നം ആണ്. അവർ ചെയ്തത് എന്തായാലും അത് വേറെ ലെവൽ ആണ്. അവിടെ സംഭവം ഇറുക്ക് അതെ ലെവൽ പടം ഇവിടെ എടുത്താൽ ഇവിടെ ഉള്ളവന്മാർ തന്നെ അത് പൊട്ടിക്കും, ഇവിടെ നായകൻ പ്രിത്വിരാജ് ആയി പോയില്ലേ. അതാണ്, മലയാളിക്ക് വിമർശിച്ചല്ലെ ശീലമുള്ളൂ. ബക്കറ്റിൽക്കിടക്കുന്ന ഞണ്ടുകളുടെ സ്വഭാവമാണ്, തുടങ്ങി നിരവധി കമെന്റുകൾ ആണ് പോസ്റ്റിനു വരുന്നത്.

Leave a Comment