ARTICLES

കണ്ടിട്ട് കരടിയെ പോലെ ഉണ്ടല്ലോ. അതോ കാട്ടാളനോ.

മലയാളി പൊളിയാണ് എന്നൊരു പ്രയോഗം അടുത്തകാലത്തായി വളരെയധികം പ്രചാരം നേടിയ ഒന്നാണ്. പ്രളയം വന്നപ്പോള്‍ നിപ്പ വന്നപ്പോള്‍ അവസാനം കോവിഡ് മഹാമാരിയിലും മലയാളികള്‍ ഒന്നായി നിന്നപ്പോളാകാം അത് കൂടുതല്‍ ഇടങ്ങളിലേക്ക് പ്രചരിച്ചത്. സോഷ്യല്‍ മീഡിയ പിന്നെ അത് ഏറ്റെടുക്കുകയും ചെയ്തു. എന്നാല്‍ പൂര്‍ണ്ണമായും മലയാളികള്‍ പൊളി തന്നെയാണോ. അല്ല എന്ന് തന്നെ പറയേണ്ടി വരും ചില സംഭവങ്ങള്‍ കാണുമ്പോള്‍. പ്രത്യേകിച്ചും സോഷ്യല്‍ മീഡിയയിലെ മലയാളികളുടെ കാര്യം എടുക്കുമ്പോള്‍. സാമൂഹ്യമാധ്യമങ്ങളില്‍ ഈ കൊട്ടിഘോഷിക്കുന്ന പോലെ മലയാളികള്‍ അത്ര പൊളിയല്ല.

കഴിഞ്ഞ ദിവസമാണ് നടന്‍ ചെമ്പന്‍ വിനോദ് തന്റെ ഇന്‍സ്റ്റാഗ്രാം പേജില്‍ ഒരു ഫോട്ടോ പോസ്റ്റ് ചെയ്തത്. കൈയിലി മാത്രം ഉടുത്ത് പുഴയിലേക്ക് നോക്കി പുറം തിരിഞ്ഞ് നില്‍ക്കുന്ന അതിസുന്ദരമായൊരു ഫോട്ടോ ആയിരുന്നു അത്. എന്നാല്‍ അതിലെ സൗന്ദര്യമല്ല മലയാളികള്‍ തിരഞ്ഞത്. നടന്റെ ശരീരമായിരുന്നു. തടിച്ച ശരീരത്തെ കളിയാക്കിക്കൊണ്ടുള്ള കമന്റുകളായിരുന്നു പിന്നെ ആ ഫോട്ടോയ്ക്ക് താഴെ. കമന്റ് തൊഴിലാളികള്‍ അതിന് താഴേ ആഘോഷിക്കുകയായിരുന്നു. കാട്ടാളന്‍, കരടി, തടിയന്‍ തുടങ്ങി നിരവധി പേരുകളില്‍ നടനെ പരിഹസിക്കാനും തുടങ്ങി. അവസാനം ചെമ്പന്‍ വിനോദിന് ആ ഫോട്ടോ ഡിലീറ്റ് ചെയ്യേണ്ടതായും വന്നു.

ഇതാണ് ശരിക്കും മലയാളികള്‍. ഒരാളുടെ നിരീക്ഷണം നോക്കുക. ഫോട്ടോയുടെ കമന്റ് സെക്ഷനിലേക്ക് ചെന്നപ്പോള്‍ ഒരാളെ ശാരീരികമായി അപമാനിക്കാവുന്നതിന്റെ അങ്ങേയറ്റം നില്‍ക്കുന്നവയായിരുന്നു തൊണ്ണൂറു ശതമാനവും. കറുത്ത ശരീരമുള്ളവന് രോമവളര്‍ച്ചയും വലുപ്പവും കൂടുതലാണെങ്കില്‍ മലയാളിയ്ക്ക് കരടി, മുടിയും താടിയും വളര്‍ത്തിയാല്‍ കാട്ടാളന്‍ ഒക്കെയാണല്ലോ. ഇതൊക്കെ വിളിച്ചിട്ട് പറയുകേം ചെയ്യും അയ്യോ എനിക്കങ്ങനെ കറുപ്പ് വെളുപ്പ് എന്നൊന്നുമില്ലേ എന്ന്. എന്തായാലും ഇത്തരവും ഇതിനെ വെല്ലുന്നതുമായ ആക്ഷേപങ്ങള്‍ ആയിരുന്നു കമന്റ് സെക്ഷന്‍ നിറയെ. ഇന്ത്യന്‍ പനോരമയില്‍ മികച്ച നടന്‍ വരെയായ, അങ്കമാലി ഡയറീസ് പോലെയൊരു ചിത്രത്തിന്റെ തിരക്കഥാകൃത്തായ ചെമ്പനെ പോലെ ഒരാള്‍ക്ക് ഇവന്റെയൊക്കെ ആക്ഷേപം വെറും മൈ*യിരിയ്ക്കും.

എനിക്ക് പറയാനുള്ളത്, പലയിടത്തും കാണാറുണ്ട് മലയാളി പൊളിയാണ് എന്ന്. ഇതൊക്കെ കാണുമ്പോള്‍ അതു തിരുത്തി മലയാളി മൈ*ണ് എന്നു പറയേണ്ടി വരും. അതും അന്യന്റെ ശരീരത്തിന്റെ നിറവും രോമവും ഒക്കെ നോക്കിയിരിയ്ക്കുന്ന വെറും മൈ*. സത്യത്തില്‍ ഇങ്ങനെയുള്ള കമന്റുകള്‍ വളരെ അസ്വസ്ഥത ഉണ്ടാക്കുന്നത് കൂടിയാണ്. ഒരാളുടെ നിറം,രൂപം,തടി,മുടി,നര,കഷണ്ടി ഇതൊന്നും നമുക്ക് തമാശിക്കാനുള്ളതല്ലെന്ന് തിരിച്ചറിയുക. എന്നെ സംബന്ധിച്ചിടത്തോളം ഇതൊന്നും പ്രശ്‌നമല്ല. എന്നാല്‍ എല്ലാവര്‍ക്കും ഇതേ ആത്മവിശ്വാസം ഉണ്ടാവണമെന്നില്ല. നിങ്ങളുടെ വാക്കുകള്‍ ആ മനുഷ്യരെ തകര്‍ത്തു കളയും. നല്ലത് പറയുക,അല്ലെങ്കില്‍ മിണ്ടാതിരിക്കുക. നമുക്ക് ചുറ്റുമുള്ള മനുഷ്യരോട് നിങ്ങള്‍ ഉഗ്രാല്‍ ഉഗ്രനാണ്,സ്മാര്‍ട്ടാണ് എന്നൊക്കെ പറയാന്‍ ഒരു മടിയും കാട്ടേണ്ടതില്ല. ഒരു ചെടിയുടെ ചുവട്ടില്‍ വീഴുന്ന കുളിര്‍ ജലം പോലെയാണ് നല്ല വാക്കുകള്‍. നമ്മുടെ വാക്കുകള്‍ മനുഷ്യര്‍ക്ക് സന്തോഷം നല്‍കുന്നതാകട്ടെ. എന്നാണ് ഒരാള്‍ ഫേസ്ബുക്കില്‍ കുറിച്ചത്.

Trending

To Top
error: Content is protected !!