സിനിമയുടെ പോസ്റ്റർ ഇറങ്ങിയപ്പോൾ കാർത്തിക്ക് ശങ്കറിന്റെ പേരിന് പകരം മറ്റൊരു സംവിധായകന്റെ പേര്

സോഷ്യൽ മീഡിയയിൽ ഏറെ ശ്രദ്ദേയമായ വ്യക്തിയാണ് കാർത്തിക്ക് ശങ്കർ. അടുത്തിടെ ആണ് കാർത്തിക്ക് ശങ്കർ ഒരു തെലുഗ് ചിത്രം സംവിധാനം ചെയ്യുന്ന വാർത്ത ആരാധകരുമായി പങ്കുവെച്ചത്. ചിത്രത്തിന്റെ പേരും താരം അന്നൗൻസ് ചെയ്തിരുന്നു. എന്നാൽ ചിത്രത്തിന്റെ പോസ്റ്റർ പുറത്തിറങ്ങിയപ്പോൾ കാർത്തിക്കിന് പകരം മറ്റൊരു സംവിധായകന്റെ പേര് ആണ് പോസ്റ്ററിൽ വന്നിരിക്കുന്നത്. എന്താണ് സംഭവിച്ചത് എന്ന് ആരാധകരുടെ സംശയത്തിന് ഇത് വരെ ഉത്തരം ലഭിച്ചിട്ടും ഇല്ല. ഇപ്പോൾ ഈ വിഷയത്തിൽ ഒരു ആരാധകന്റെ പോസ്റ്റ് ആണ് ശ്രദ്ധ നേടിയിരിക്കുന്നത്. പി കെ രാവണൻ എന്ന യുവാവ് ആണ് സിനി ഫയലിൽ പോസ്റ്റ് പങ്കുവെച്ചിരിക്കുന്നത്. പോസ്റ്റ് ഇങ്ങനെ, കാർത്തിക് ശങ്കർ. യൂട്യൂബ് വീഡിയോകളിയുടെയും ഷോർട്ഫിലിമുകളിയുടെയും ഫേമസ് ആയ വ്യക്തി. തന്റെ ആദ്യ സിനിമ തെലുങ്കിൽ ഫേമസ് പ്രോഡക്ഷന്റെ കീഴിൽ സംവിധാനം ചെയ്യാൻ ഭാഗ്യം ലഭിച്ച വ്യക്തി.ഷൂട്ടിംഗ് ഒക്കെ മുന്നോട്ടു നല്ലരീതിയിൽ പോയി ട്രൈലെറും ആദ്യ വീഡിയോ സോങ് ഒക്കെ ഇറങ്ങി യൂട്യൂബിൽ ട്രെൻഡിങ് ആയിരുന്നു ഷൂട്ടിംഗ് പൂജ and ഫസ്റ്റ് ഡേ ഷൂട്ട്‌ വിഡിയോ ഒക്കെ യൂട്യൂബിൽ ഉണ്ട് .

എന്നാൽ സിനിമ റിലീസ് ആവാൻ ഒരുമാസം മാത്രം ബാക്കി നിൽക്കെ കാർത്തിക് സിനിമയിൽ നിന്ന് പുറത്തായി എന്നാണ് കേൾക്കുന്നത്.തെലുങ്കിലേ തന്നെ മറ്റൊരു ഡയറക്ടറും നായകന്റെ മുൻ പടത്തിലെ സംവിധായകനും ആയ Sridhar Gadeആണ് ഇപ്പോൾ സംവിധായകൻ ആയി കാണിക്കുന്നത് പുതിയ പോസ്റ്ററിൽ അടക്കം. എന്താണ് യഥാർത്ഥത്തിൽ സംഭവിച്ചത്?? കാർത്തിക്കും ഇതിനെക്കുറിച്ചു ഒന്നും വ്യക്തമാക്കിയില്ല.എന്താണെന്ന് അറിയുന്നവർ കമന്റ്‌ ചെയ്യൂ എന്നാൽ ഇപ്പോൾമലയാളത്തിൽ #Abaam മൂവിസിന്റെ ബാനറിൽ കാർത്തിക് സംവിധാനം ചെയ്യുന്ന പുതിയ മൂവി റിലീസ് അന്നൗൺസ്‌ ചെയ്തിരിക്കുകയാണ് എന്നുമാണ് പോസ്റ്റ്.

കാർത്തിക്കിനെ നേരിൽ പരിചയമില്ലെങ്കിലും തെലുങ്കിൽ, അതും അവിടുത്തെ വലിയൊരു ബാനറിൽ സിനിമ ചെയ്യുന്നു എന്നറിഞ്ഞപ്പോൾ ഒരു മലയാളി എന്ന നിലയിൽ അഭിമാനം തോന്നിയിരുന്നു. ഈ വാർത്ത നിരാശയും തോന്നിപ്പിച്ചു. ഒപ്പം അബാംമൂവീസ് കാർത്തിക്കിന്റെ സംവിധാനത്തിൽ സിനിമ ചെയ്യുന്നു എന്ന വിവരം സന്തോഷമുള്ളത്. അതൊരു വിജയമാവട്ടെ, തെലുങ്കന്മാരെ വര്ഷങ്ങളായി ശരിക്കറിയാവുന്ന കൊണ്ട് പറയുവാണ്…. ആരെങ്കിലും കയറി വരുന്നുണ്ടെന്ന് തോന്നിയാൽ അവന്മാർ വച്ചോണ്ടിരിക്കില്ല… പിന്നെ എല്ലാ ഇൻഡസ്ട്രയിലും ഫുൾ ഫാമിലി വാഴ്ച ആണ് തുടങ്ങി നിരവധി കമെന്റുകൾ ആണ് പോസ്റ്റിനു വരുന്നത്.