celebrity photos

കാർത്തിക സിനിമ അഭിനയം നിർത്താൻ കാരണം കമലാഹാസനോ, വാർത്തകൾക്ക് പിന്നിലെ സത്യം

ഒരുകാലത്ത് മലയാള സിനിമയിൽ നിറഞ്ഞു നിന്ന താരമാണ് കാർത്തിക. നിരവധി ചിത്രങ്ങളിൽ കൂടി പ്രേഷകരുടെ ഇഷ്ട്ടം നേടിയെടുത്ത താരം വിവാഹത്തോടെ സിനിമയിൽ നിന്ന് വിട്ട് നിൽക്കുകയായിരുന്നു. സിനിമയിൽ നിന്ന് വിട്ട് നില്ക്കാൻ തുടങ്ങിയിട്ട് വർഷങ്ങൾ ആയെങ്കിലും ഇന്നും കാർത്തികയോട് ഒരു പ്രത്യേക ഇഷ്ടവും ആരാധനയും ആണ് ഓരോ സിനിമ പ്രേമികൾക്കും. മലയാളത്തിൽ മാത്രമല്ല, തമിഴിലും നിരവധി ചിത്രങ്ങളിൽ താരം അഭിനയിച്ചിരുന്നു. കമൽ ഹാസൻ നായകനായി എത്തിയ ഒരു തമിഴ് ചിത്രത്തിൽ ആണ് കാർത്തിക ആദ്യമായും അവസാനമായും അഭിനയിക്കുന്ന തമിഴ് ചിത്രം. അതിനു ശേഷം പതുക്കെ പതുക്കെ കാർത്തിക മലയാളത്തിൽ നിന്നും പിന്മാറുകയായിരുന്നു.

കാർത്തിക സിനിമ ഉപേക്ഷിക്കാൻ കാരണം കമൽ ഹാസൻ ആണ് എന്ന തരത്തിൽ ഉള്ള വാർത്തകൾ പല മാധ്യമങ്ങളും ആ കാലത്ത് റിപ്പോർട്ട് ചെയ്തിരുന്നു. അതിനു കാരണം ആയത് ഉലകനായകൻ കമൽ ഹസനെ നായകനാക്കി മണിരത്നം സംവിധാനം ചെയ്ത നായകൻ എന്ന സിനിമ ആണ്. മലയാളം പോലെ അല്ല തമിഴ് സിനിമ എന്ന് പലരും പറഞ്ഞെങ്കിലും നായകനിലെ അവസരം ഉപേക്ഷിക്കാൻ കാർത്തിക തയാറായിരുന്നില്ല. അങ്ങനെ കമലിന്റെ നായികയായി നായകനിൽ അഭിനയിക്കാൻ കാർത്തിക യെത്തുകയായിരുന്നു. എന്നാൽ കൂടെ അഭിനയിക്കുന്ന നായകന്മാർക്ക് ഒപ്പം തൊട്ട് അഭിനയിക്കാൻ താൽപ്പര്യം ഇല്ലാത്ത നടിയായിരുന്നു കാർത്തിക. അങ്ങനെ താൻ അഭിനയിക്കില്ല എന്ന തീരുമാനം കാർത്തിക സിനിമയിൽ എത്തിയപ്പോൾ തന്നെ എടുത്തിരുന്നു.

നായകൻ ചിത്രത്തിന്റെ ഷൂട്ടിങ് തുടങ്ങുന്നതിന് മുൻപ് തന്നെ ഒരു ഫോട്ടോഷൂട്ട് കമൽ ഹാസൻ പ്ലാൻ ചെയ്തിരുന്നു. കാർത്തികയെയും രവിയേയും ഉൾപ്പെടുത്തിക്കൊണ്ടുള്ള ഒരു ഫോട്ടോഷൂട്ട് ആണ് കമൽ പ്ലാൻ ചെയ്തത്. അങ്ങനെ ഫോട്ടോഷൂട്ട് ദിവസം വന്നെത്തി. ക്യാമറ മാൻ റെഡി എന്ന് പറഞ്ഞപ്പോൾ കമൽ കാർത്തികയുടെയും രവിയുടെയും തോളിൽ കൈ വെച്ച് നിന്ന്. എന്നാൽ കമലിന്റെ പ്രവർത്തി ഇഷ്ടപ്പെടാതെ കാർത്തിക ആ കൈ തട്ടി മാറ്റി. ആദ്യം കമൽ ഇത് കാര്യമാക്കിയില്ല എങ്കിലും രണ്ടാമതും കാർത്തിക അത് തന്നെ ആവർത്തിച്ചപ്പോൾ കമലിന് ദേക്ഷ്യം വന്നു. എന്താ നീ കാണിച്ചത്? ഇതെന്താ തമാശയാണോ? എന്ന് കമൽ ദേക്ഷ്യപ്പെട്ട് കാർത്തികയോട് ചോദിച്ചു.

ആവിശ്യം ഇല്ലാതെ ഇത് പോലെ തൊട്ട് അഭിനയിക്കുന്നത് ഒന്നും എനിക്ക് ഇഷ്ട്ടമല്ല എന്ന് കാർത്തിക തുറന്ന് പറഞ്ഞ്. അതോടെ കാർത്തികയോട് കമലിന് ദേക്ഷ്യം ആയി. അതിനു ശേഷം സിനിമ ഷൂട്ടിങ് തുടങ്ങി. അതിൽ കമൽ കാർത്തികയുടെ കഥാപാത്രത്തെ അടിക്കുന്ന ഒരു രംഗംഉണ്ടായിരുന്നു . ആക്ഷൻ മാത്രമ്മ കാണിക്കേണ്ട രംഗത്തിൽ കമൽ കാർത്തികയുടെ മുഖത്ത് ആഞ്ഞു അടിച്ചുവെന്നും അടി കൊണ്ട് കാർത്തിക നിലത്ത് വീഴുകയും ചെയ്തു എന്നും അതിനു ശേഷം ഇനി തമിഴ് സിനിമ ചെയ്യില്ലെന്ന് കാർത്തിക തീരുമാനിക്കുക ആയിരുന്നു എന്നുമാണ് അന്നത്തെ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തത്.

Trending

To Top
error: Content is protected !!