ഒരുകാലത്ത് മലയാള സിനിമയിൽ സജീവമായി നിന്ന കസ്തൂരിയെ ഓർമ്മ ഇല്ലേ

മലയാളികൾക്ക് ഏറെ സുപരിചിതയായ താരമാണ് കസ്തൂരി. അനിയൻ ബാവ ചേട്ടൻ ബാവ എന്ന ചിത്രത്തിൽ കൂടി ആണ് താരം പ്രേക്ഷക ശ്രദ്ധ നേടിയത്. നിരവധി തെന്നിന്ത്യൻ ചിത്രങ്ങളുടെ ഭാഗമാകാൻ താരത്തിന് കഴിഞ്ഞു. എന്നാൽ ഇടയ്ക്ക് വെച്ച് താരം സിനിമ അഭിനയത്തിൽ നിന്ന് വിട്ട് നിൽക്കുകയായിരുന്നു. എന്നാൽ അടുത്തിടെ ഒരു ഫോട്ടോഷൂട്ടിൽ കൂടി താരം വീണ്ടും പ്രേക്ഷക ശ്രദ്ധ നേടിയിരുന്നു. ചക്രവർത്തി എന്ന ചിത്രത്തിൽ കൂടി ആണ് താരം മലയാള സിനിമയിൽ തന്റെ അഭിനയത്തിന് തുടക്കം കുറിക്കുന്നത്. പിന്നീട് ഒരുപിടി മികച്ച ചിത്രങ്ങളുടെ ഭാഗമാകാൻ താരത്തിന് കഴിഞ്ഞു. മലയാളം കൂടാതെ തമിഴ്, തെലുങ്ക്. കന്നഡ ചിത്രങ്ങളിലും സജീവ സാന്നിധ്യം ആയിരുന്നു താരം. അനിയൻ ബാവ ചേട്ടൻ ബാവ ആണ് താരം  ഒടുവിൽ അഭിനയിച്ച മലയാളം സിനിമ.

വർഷങ്ങൾക്ക് ശേഷം താരം വീണ്ടും തമിഴിൽ തിരിച്ച് വരവ് നടത്തിയിരുന്നു. ഗ്ലാമർ വേഷങ്ങൾ ചെയ്തുകൊണ്ടാണ് താരം തന്റെ തിരിച്ച് വരവ് നടത്തിയതും. താരത്തിന്റെ രണ്ടാം വരവിൽ ഉള്ള മാറ്റങ്ങൾ പ്രേക്ഷകരും വളരെ പെട്ടന്ന് തന്നെ ശ്രദ്ധിച്ചിരുന്നു. ഇപ്പോഴിതാ സിനിമയിൽ എത്തിയ ആദ്യ കാലത്ത് താൻ നേരിട്ടിരുന്ന കാസ്റ്റിങ് കൗച്ചിനെ കുറിച്ച് തുറന്നു പറയുകയാണ് കസ്തൂരി. കസ്തൂരിയുടെ വാക്കുകൾ ഇങ്ങനെ, മിക്ക നായികമാരെ പോലെ എനിക്കും സിനിമയിൽ കാസ്റ്റിംഗ് കൗച്ച് നേരിടേണ്ടി വന്നിട്ടുണ്ട്. മലയാള സിനിമയിലെ ഒരു പ്രമുഖ സംവിധായകനിൽ നിന്നാണ് തനിക്ക് ഇത് നേരിടേണ്ടിവന്നത് . അദ്ദേഹം പലപ്പോഴും എന്നോട് ഗുരുദക്ഷിണ ചോദിക്കുമായിരുന്നു. ഷൂട്ടിങ് സെറ്റിലും ഒക്കെ വെച്ച് അദ്ദേഹം തനിക്ക് ഗുരു ദക്ഷിണ വേണം എന്നൊക്കെ എന്നോട് പറയുമായിരുന്നു. എന്നാൽ ആദ്യമൊന്നും ഇദ്ദേഹത്തിന്റെ മനസ്സിലിരിപ്പ് എന്താണെന്നോ അദ്ദേഹം ചോതിക്കുന്നതിന്റെ അർഥം എന്താണെന്നോ ഒന്നും എനിക്ക് മനസിലായില്ല.

പിന്നെയും അദ്ദേഹം പലപ്പോഴും ഈ ചോദ്യം ചോദിച്ചു. കൂടാതെ ഗുരുദക്ഷിണ ഏത് രീതിയിൽ വേണമെങ്കിലും തരാമല്ലോ എന്നും അദ്ദേഹം അർഥം വെച്ച് സംസാരിച്ചപ്പോൾ ആണ് അദ്ദേഹം ഗുരുദക്ഷിണയായി ചോദിച്ചത് എന്റെ ശരീരം ആണ് എന്ന് എനിക്ക് മനസ്സിലായത് എന്നും കസ്തൂരി പറഞ്ഞു.