ഗുരുദക്ഷിണ വേണം എന്ന് അയാൾ ഇടയ്ക്കിടയ്ക്ക് പറയുമായിരുന്നു

അനിയൻ ബാവ ചേട്ടൻ ബാവ എന്ന ചിത്രത്തിൽ കൂടി മലയാളികൾക്ക് ഏറെ സുപരിചിതയായി മാറിയ നടിയാണ് കസ്തൂരി. അതിനു ശേഷം മലയാളത്തിൽ അധികം ചിത്രങ്ങൾ ചെയ്തില്ല എങ്കിലും താരം തമിഴിലും തെലുങ്കിലും എല്ലാം സജീവമായി തന്നെ നിൽക്കുന്ന താരം ആയിരുന്നു. എന്നാൽ വിവാഹ ശേഷം സിനിമയിൽ നിന്ന് കുറച്ച് നാൾ താരം ഇടവേള എടുത്തെങ്കിലും വീണ്ടും അഭിനയത്തിലേക്ക് താരം തിരിച്ച് വരവ് നടത്തിയിരുന്നു. തന്റെ നിലപാടുകൾ ആരോടും തുറന്ന് പറയാൻ മടിയില്ലാത്ത താരത്തിന് പലപ്പോഴും അതിന്റെ പേരിൽ വിമർശനങ്ങൾ ഏറ്റുവാങ്ങേണ്ടി വന്നിട്ടുണ്ട്. എന്നാൽ അതിനെ എല്ലാം ശക്തമായി തന്നെ താരം നേരിട്ടിട്ടും ഉണ്ട്. എന്നാൽ ഇപ്പോൾ തന്റെ സിനിമ ജീവിതത്തിന്റെ തുടക്കത്തിൽ താൻ നേരിട്ട മോശം അനുഭവത്തെ കുറിച്ച് മനസ്സ് തുറക്കുകയാണ് കസ്തൂരി.

തന്നെ സിനിമയിലേക്ക് കൊണ്ട് വന്ന സംവിധായകൻ പിന്നീട് കാണുമ്പോൾ എല്ലാം ഗുരു ദക്ഷിണ തന്നോട് ചോദിക്കുമായിരുന്നു. എന്നാൽ ആദ്യമൊക്കെ തമാശ ആണെന്നാണ് താൻ കരുതിയത്. എന്നാൽ പിന്നീട് പലപ്പോഴും ഇത് ആവർത്തിച്ചു. സെറ്റിൽ വെച്ചോക്കെ ഗുരുദക്ഷിണ ആവിശ്യപെട്ടിട്ടു പറയും ഗുരുദക്ഷിണ എങ്ങനെ വേണമെങ്കിലും തരാമല്ലോ എന്ന്. ആദ്യം ഒന്നും എനിക്ക് ഇത് മനസ്സിലായില്ലെങ്കിലും പിന്നീട് ആണ് അയാൾ അയാൾ ഗുരുദക്ഷിണയായി ആവശ്യപ്പെടുന്നത് തന്റെ ശരീരം ആണെന്ന് മനസ്സിലായത്. അപ്പോൾ തന്നെ താൻ അതിന്റെ തക്ക മറുപടിയും അദ്ദേഹത്തിന് നൽകി എന്നും കസ്തൂരി പറഞ്ഞു.

കൂടാതെ ഒരിക്കൽ ഒരു നിർമ്മാതാവ് തനിക്ക് വലിയ മോഹന വാഗ്ദാനങ്ങൾ നൽകി തന്നെ ഒരു ഹോട്ടൽ മുറിയിലേക്ക് വിളിപ്പിച്ചെന്നും അദ്ദേഹത്തിന്റെ ഉദ്ദേശം മനസ്സിലായപ്പോൾ തന്നെ വേണ്ട രീതിയിൽ പ്രതികരിച്ചെന്നും അദ്ദേഹത്തിന് തന്റെ അച്ഛന്റെ പ്രായം ഉള്ളത് കൊണ്ട് മാത്രം ആണ് അന്ന് വെറുതെ വിട്ടത് എന്നും കസ്തൂരി പറഞ്ഞു. എന്നാൽ ഈ  പേരാണ് കമെന്റുകൾ പങ്കുവെച്ച് കൊണ്ട് എത്തിയത്.  കൊടുത്തില്ലെ- ഇല്ലങ്കിൽ ഇത് Last പടം പറ്റില്ലങ്കിൽ വിട്ടു പൊക്കൊ – പിന്നെ പീ ടനം എന്ന് പറഞ്ഞ് വരുത്, ഈ നടിയെക്കാൾ സുന്ദരികൾ ഉള്ള നാട്ടിൽ.ഈ നടികളോട് മാത്രം ആളുകൾ ഇങ്ങനെ ചോദിക്കുന്നത് എന്ത് കൊണ്ട് ആവും. നിങ്ങളോട് ചോദിച്ചവരുടെ പേര് നിങ്ങൾ പറയില്ല.എന്ന ഉറപ്പ്, എല്ലാവരും ഗുരുദക്ഷിണ കൊടുക്കുന്നുണ്ട് ചുരുക്കം ചിലർ മാത്രമേ വെളിയിൽ പറയുന്നുള്ളൂ, ഗുരു ദക്ഷിണ കൊടുക്കാൻ കഴിയില്ലെങ്കിൽ പിന്നെ എന്തിനാ പഠിക്കാൻ പോകുന്നത്. പഠിപ്പിക്കുന്ന ഗുരുവിന്‌ ദക്ഷിണ കൊടുക്കണം തുടങ്ങി നിരവധി കമെന്റുകൾ ആണ് പോസ്റ്റിനു വരുന്നത്.