ഒരുകാലത്ത് ടെലിവിഷന്‍ പ്രേക്ഷകരുടെ ഇഷ്ടപ്രോഗ്രാമുകളില്‍ ഒന്നായിരുന്നു സിനിമാല. അതില്‍ വന്ന താരങ്ങളൊക്കെ ഇന്ന് തിരക്കുള്ള നടീ നടന്മാരാണ്. എന്നാല്‍ ആ പ്രോഗ്രാമുകള്‍ക്ക് പിന്നില്‍ ആരും അറിയാത്ത ഒരാളുണ്ട്. ഡയാന സില്‍വസ്റ്റര്‍. രോഹിത് മോഹന്‍ ഡയാന സില്‍വസ്റ്ററെ കുറിച്ച് തയ്യാറാക്കിയ ലേഖനത്തില്‍ പറയുന്ന കാര്യങ്ങള്‍ ആരെയും അതിശയിപ്പിക്കുന്നതാണ്. അത് ഇങ്ങനെ. കഥയില്ലാത്തൊരു കഥയാണിത് പതിവില്ലാത്തൊരു കഥയാണിത് കണ്മുന്നില്‍ ഇത് കാണാം ചെവിയോര്‍ക്കാതെ ഇത് കേള്‍ക്കാം കലികാലം കോലം തുള്ളണ നാടിന് കഥയാണെ. പാട്ടിന്റെ വരികള്‍ വായിക്കുമ്പോള്‍ തന്നെ ഓര്‍മകളില്‍ ഒരു ചിരിക്കാലം ഓര്‍മ വരുന്നുണ്ടാകും പലര്‍ക്കും. സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോംസ് ശക്തിയാകും മുന്‍പ് ടെലിവിഷന്‍ കാലത്തെ നേരങ്ങളില്‍ നമ്മേ ഏറെ ചിരിപ്പിച്ച വാരാന്ത്യ പ്രോഗ്രാം.അതായിരുന്നു സിനിമാല. ഈ ടൈറ്റില്‍ സോങിന് അവസാനം എഴുതികാണിക്കുന്ന ഒരു പേരുണ്ട്. സംവിധാനം ഡയാന സില്‍വസ്റ്റര്‍. ഇരുപത് വര്‍ഷക്കാലം മലയാളികളെ ചിരിപ്പിച്ച ഇന്നത്തെ എല്ലാ സെറ്റയര്‍,സിറ്റ്‌ക്കൊംസ് പ്രോഗ്രാമിന് ആദ്യം തന്നെ ഒരു മാതൃക ഉണ്ടാക്കിയ സിനിമാലയുടെ വിജയത്തിന് പുറകില്‍ ഉണ്ടായിരുന്ന വനിത. അതാണ് ഡയാന. ഇത്രയും വര്‍ഷങ്ങള്‍ക്ക് മുന്‍പ് ഡയറക്ഷന്‍ മേഖലയില്‍ തന്റെതായ ഒരിടം കണ്ടെത്തി, മുന്‍ മാതൃകള്‍ ഇല്ലാതെ ആത്മവിശ്വാസത്തിന്റെ ബലം കൊണ്ട് നടന്നു നീങ്ങിയ ഡയാന ഒരു വിപ്ലവം തന്നെയാണ്.
ഡയാനയെ കുറിച്ചു പറയുമ്പോള്‍ ആദ്യം പറയേണ്ടത് അവര്‍ വളര്‍ന്നു വന്ന കാലഘട്ടത്തെ കുറിച്ചു ആണ്.കുറച്ചു കൂടി വ്യക്തമായി പറഞ്ഞാല്‍ അച്ഛന്‍ സില്‍വസ്റ്റര്‍ മാഷിനെ കുറിച്ചു. ആക്ഷേപഹാസ്യരംഗത്ത് കുലപതി ആയിരുന്ന ടിപ് ടോപ്പ് അസീസിന്റെ സംഘത്തില്‍ ഉണ്ടായിരുന്ന പ്രധാന ആളായിരുന്നു സില്‍വസ്റ്റര്‍. അത്തരം പല പരുപാടികളുടെയും റിഹേഴ്‌സല്‍ ഇവരുടെ വീട്ടില്‍ വെച്ചു നടക്കാറുണ്ടായിരുന്നു. അങ്ങനെ ഒരുപാട് ഹാസ്യരംഗങ്ങള്‍ കണ്ട് ശീലിച്ച ആ ബാല്യത്തില്‍ നിന്ന് തന്നെ ഹാസ്യം എങ്ങനെ കൈകാര്യം ചെയ്യണം എന്ന് മനസിലാക്കി തുടങ്ങിയിരുന്നു ഡയാന. ഒരുപക്ഷേ ആ അനുഭവപാഠം ആകാം സിനിമാലയുടെ ഏത് തിരക്കേറിയ ഷൂട്ടിംഗ് സ്ഥലത്തും വെറുതെ ഇരിക്കാതെ അവിടെ പോയി എങ്ങനെ അഭിനയിക്കണമെന്നു കാണിച്ചു കൊടുക്കുന്ന ഒരു മികച്ച ഡയറക്ടര്‍ ആണെന്ന് എല്ലാവരും പറയുന്ന ആ കഴിവ് രൂപപ്പെട്ടത്. ഡിഗ്രി സെന്റ് തെരേസാസ് കോളേജില്‍ ആയിരുന്നു ഡയാന പഠിച്ചത്. പഠിച്ചു കൊണ്ടിരിക്കുന്ന സമയത്തു കല കായിക പരിപാടികളില്‍ വളരെ ആക്റ്റീവ് ആയിരുന്ന ഡയാന ഏറ്റവും ആഗ്രഹിച്ചത് ഒന്നുങ്കില്‍ ഒരു ഡ്രമ്മര്‍ അല്ലെങ്കില്‍ ഒരു ഫുട്‌ബോള്‍ പ്ലേയര്‍ ആകണം എന്നായിരുന്നു. യൂണിവേഴ്‌സിറ്റി തലത്തില്‍ ഡ്രമ്മര്‍ വിന്നര്‍ ആയിരുന്ന ഡയാന , കേരളത്തിലെ ആദ്യ ലേഡി ഡ്രമ്മര്‍ പദവിയും സ്വന്തമാക്കി.
പി.ജി സേക്രഡ് ഹേര്‍ട്ട് കോളേജില്‍ പഠിച്ചു കൊണ്ടിരുന്ന സമയത്താണ് അമേരിക്കയില്‍ ഉള്ള അമ്മയുടെ സഹോദരി അവിടെ ഒരു കോഴ്‌സ് ചെയ്യാമെന്ന് പറഞ്ഞു ഡയാനയെ കൊണ്ടുപോകുന്നത്.അങ്ങനെ സ്‌കോളര്‍ഷിപ്പ് കിട്ടി അമേരിക്കയില്‍ എത്തിയ ഡയാന അവിടെ കമ്പ്യൂട്ടര്‍ സയന്‍സ് എടുത്തു പഠനം തുടങ്ങി. പക്ഷേ ആ കോഴ്‌സ് തീരെ ഇഷ്ടമായി തോന്നാതെ വല്ലാതെ മടുപ്പ് തോന്നി ഡയാനയ്ക്ക്.ഒടുവില്‍ നാട്ടിലേയ്ക്ക് തിരിച്ചു വരാന്‍ തീരുമാനിച്ച ഡയാനയോട് അച്ഛനാണ് വിഷ്വല്‍ കമ്മൂണിക്കേഷന്‍ പോലെയുള്ള കോഴ്‌സുകള്‍ പഠിക്കാന്‍ നിര്‍ദ്ദേശിച്ചത്. ദൂരദര്‍ശന്‍ മാത്രം ഇവിടെ നിലനിന്നിരുന്ന സമയത്തു വരുംകാല വര്‍ഷങ്ങളില്‍ ഒരുപാട് െ്രെപവറ്റ് ചാനലുകള്‍ തുടങ്ങുമെന്നും അപ്പോള്‍ ഈ കോഴ്‌സ് ഉപകാരപ്പെടും എന്നു പറഞ്ഞ അച്ഛന്‍ സില്‍വസ്റ്ററിന്റെ ദീര്‍ഘവീക്ഷണം എത്രത്തോളം ശരിയാണ് എന്നത് പിന്നീട് കാലം തെളിയിച്ചു. അങ്ങനെ മീഡിയ കമ്മ്യൂണിക്കേഷനില്‍ അവിടെ ചേര്‍ന്നു.ക്ലാസ്സിലെ ഏക ഇന്ത്യന്‍ സ്റ്റുഡന്റ് ഡയാനായിരുന്നു.ആഡ് പോലെയുള്ള ഒരുപാട് അസ്സൈന്‍മെന്റ് ഒക്കെ ഏറ്റവും മനോഹരമായി അവതരിപ്പിച്ച ഡയാന ഒടുവില്‍ ആക്ടിങ് എന്ന റൗണ്ടില്‍ ഡ്രമ്മര്‍ ഉപയോഗിച്ച് ഉള്ള റോക്ക്സ്റ്റാര്‍ പെര്‍ഫോമന്‍സും തെലുങ്ക് ഭാഷയില്‍ ഒരു പാട്ടും പിന്നെ ഫേമസ് സിറ്റ്‌ക്കോം ആയ ബ്രാഡി ബഞ്ചിന്റെ ചില ഇമിറ്റേഷന്‍ ഒക്കെ ചെയ്ത വന്‍ കൈയടിയോടെ അവിടെ താരമാകാന്‍ തുടങ്ങി.
അന്ന് ഡയാനയെ ജഡ്ജ് ചെയ്യാനിരുന്ന കൂട്ടത്തില്‍ എം ഇ അവാര്‍ഡ് കമ്മിറ്റി മെമ്പര്‍ വരെ ഉണ്ടായിരുന്നു. അവരില്‍ നിന്നുള്ള അഭിനന്ദനങ്ങള്‍ ഒക്കെ ആണ് പിന്നീട് ആത്മവിശ്വാസം തന്ന് ഇതാണ് തന്റെ വഴി എന്ന് ഡയാന തീരുമാനിച്ചത്. കോഴ്‌സ് കഴിഞ്ഞു നാട്ടില്‍ തിരിച്ചെത്തിയ ഡയാന ഏഷ്യാനെറ്റ് എന്ന ചാനല്‍ തുടങ്ങാന്‍ പോകുന്നു എന്ന വാര്‍ത്തയറിഞ്ഞു ജോലിക്കായി ശ്രമിച്ചു.അങ്ങനെ ചാനല്‍ എം.ഡി ആയ ശശികുമാര്‍ ഇന്റര്‍വ്യൂവിന് വിളിച്ചു.ഡയാനയുടെ കാലിബര്‍ മനസിലാക്കിയ ശശികുമാര്‍ സിനിമാല എന്ന പ്രോഗ്രാം തുടങ്ങാന്‍ പോകുന്നു അതിന്റെ ദൗത്യം ഡയാനയ്ക്ക് നല്‍കി. നിരവധി ക്ലിപ്പിംഗ്‌സ് വരുന്ന ഒരു പ്രോഗ്രാം എന്ന ലേബലില്‍ ആണ് പരുപാടി തുടങ്ങിയത്, അതാണ് പിന്നീട് ഒരു സറ്റയര്‍ പ്രോഗ്രാമായി പിന്നെ തുടങ്ങിയത്. ഒരുപാട് താരങ്ങള്‍ പിറവിയെടുത്തതും അവര്‍ക്ക് നല്ല അവസരങ്ങള്‍ ഉണ്ടാക്കി കൊടുത്തതും സിനിമാലയില്‍ നിന്നായിരുന്നു. ദിലീപ്,നാദിര്‍ഷ, സലിംകുമാര്‍, രമേശ് പിഷാരടി, ധര്‍മജന്‍, ടിനി ടോം അങ്ങനെ ഒരുപാട് പേര്‍ വളര്‍ന്നു വന്നത് സിനിമാലയിലൂടെയാണ്. മിമിക്‌സ് കോമഡി എന്ന കാസറ്റ് കണ്ടു ദിലീപിനെ അങ്ങോട്ട് വിളിച്ച് സിനിമാലയിലേക്ക് വിളിച്ചത് ഡയാന ആയിരുന്നു.
ഒരു ആര്‍ട്ടിസ്റ്റിന്റെ കൂടെ വന്ന ധര്‍മജനെ നോട്ട് ചെയ്ത ഒരു ചെറിയ റോള്‍ കൊടുത്തു അങ്ങനെ അയാളിലെ ഹ്യൂമര്‍ കണ്ടെത്തി സിനിമാലയില്‍ നിര്‍ത്തി. അങ്ങനെ ഒട്ടനവധി പിന്നാമ്പുറ കഥകള്‍ പറയാനുണ്ടാകും ഓരോരുത്തര്‍ക്കും, കാരണം അങ്ങനെ ഓരോരുത്തരെ നിരീക്ഷിച്ചു കണ്ടെത്തി അയാളിലെ കഴിവ് ഏറ്റവും നന്നായി മനസിലാക്കി അവര്‍ക്ക് നല്ലൊരു ഇമേജ് കൊടുത്തു അവരെ സപ്പോര്‍ട്ട് ചെയ്ത ഒരാള്‍ കൂടിയായിരുന്നു ഡയാന.
സാജു കൊടിയന്‍, ഹരിശ്രീ മാര്‍ട്ടിന്‍,തെസ്‌നിഖാന്‍,സുഭി അങ്ങനെയങ്ങനെ ഒട്ടനവധി പേര്‍ക്ക് പ്രശസ്തി നേടികൊടുക്കാന്‍ കഴിഞ്ഞു സിനിമാലയ്ക്ക്. ഇന്നും പലരെ കാണുമ്പോള്‍ അവരുടെ പേര് അറിയില്ലെങ്കിലും സിനിമാല ഫെയിം എന്ന ഐഡന്റിറ്റി ആണ് നമുക്ക് എല്ലാവര്‍ക്കും മനസ്സില്‍ വരുന്നത്.അതാണ് ഒരു പരിപാടിയുടെ വിജയവും ശക്തിയും. ഓരോ ദിവസവും അടുത്ത ആഴ്ച്ച എന്ത് വിഷയം ഷൂട്ട് ചെയ്യണം എന്ന ടെന്‍ഷന്‍ ആയിരുന്നു ഡയാനയ്ക്ക് എന്ന് അവര്‍ ഒരു ഇന്റര്‍വ്യൂവില്‍ പറഞ്ഞിട്ടുണ്ട്. എറണാകുളത്തു ഒരു സ്ഥലം ഇല്ല ഇനി സിനിമാല ഷൂട്ട് ചെയ്യാത്തത്. റോഡില്‍,കാട്ടില്‍, സെമിത്തേരിയില്‍, കള്ള് ഷാപ്പില്‍ അങ്ങനെ തുടങ്ങി സിനിമാലയുടെ കഥാപ്രമേയം എത്താത്ത ഭാഗങ്ങള്‍ ഉണ്ടായിരുന്നില്ല.അത്രമാത്രം വിഷയങ്ങള്‍ പറഞ്ഞിട്ടുണ്ട് അതില്‍. ഇരുപത് വര്‍ഷങ്ങള്‍ ആയിരം എപ്പിസോഡുകള്‍. അങ്ങനെ അത്രമാത്രം വിജയം കൈവരിച്ച ജനപ്രിയ പ്രോഗ്രാം ആയിരുന്നു സിനിമാല. ഏറ്റവും നല്ല രീതിയില്‍ ആക്ഷേപഹാസ്യം കൈകാര്യം ചെയ്തതിനാല്‍ രാഷ്ട്രീയത്തിലെ പ്രമുഖര്‍ പോലും അവരെ കളിയാക്കുന്നത് കാണുമ്പോള്‍ ഏറെ ചിരിക്കാറുണ്ട്.അവരില്‍ ഒരുപാട് പേര്‍ ഡയാനയെ നേരിട്ട് വിളിച്ചു അഭിനന്ദിച്ചിട്ടുമുണ്ട്. സിനിമാലയുടെ വിജയകരമായ യാത്ര കഴിഞ്ഞു അടുത്തത് ഇനി എന്ത് പ്രോഗ്രാം തുടങ്ങും എന്നു കരുതി ഇരിക്കുമ്പോള്‍ ആണ കോമഡി നൈറ്റ്‌സ് വിത്ത് കപില്‍ എന്ന പ്രോഗ്രാം ആശയത്തില്‍ ഹൗസ് ഓണര്‍താമസകാരന്‍ എന്ന രീതിയില്‍ ബഡായി ബംഗ്ലാവ് എന്ന പ്രോഗ്രാം തുടങ്ങിയത്.
മുകേഷ് കഥകള്‍ എന്ന പുസ്തകം വായിച്ചു മുകേഷിന്റെ ഹ്യൂമര്‍ സ്‌പോട്ട് കഥകളുടെ ആരാധികയായിരുന്നു ഡയാന.അതെപോലെ പണ്ട് സിനിമാല ചെയുന്ന സമയത്ത് രമേശ് പിഷാരടിയുടെ സ്‌പോട്ട് കൗണ്ടര്‍ ശ്രദ്ധിച്ചിരുന്നത് കൊണ്ടും ഇവര്‍ രണ്ടു പേര്‍ ചേര്‍ന്നാല്‍ ഉള്ള കോംബോ വിജയം മനസിലാക്കി അവരെ ചേര്‍ത്തു ഇത് തുടങ്ങി.അവര്‍ രണ്ടു പേര്‍ക്കും ഇന്നും ഏറ്റവും ജനകീയത നേടി കൊടുത്തത് ഈ പരിപാടിയാണ്.അതുപോലെ ആര്യയ്ക്കും ഒരു നല്ല ഐഡന്റിറ്റി കിട്ടാന്‍ ഈ പരുപാടി സഹായിച്ചു.ഈ പ്രോഗ്രാമിന്റെ പ്രൊഡ്യൂസര്‍ കൂടിയായിരുന്നു ഡയാന. ഒരുപാട് അവാര്‍ഡുകള്‍ ലഭിച്ച ഒരു ആളാണ് ഡയാന. ലോകത്തില്‍ തന്നെ ഏറ്റവും കൂടുതല്‍ പ്രോഗ്രാംസ് സംവിധാനം ചെയ്ത വനിത എന്നത് ഒരു ചെറിയ നേട്ടമല്ല. അത്രയും കഠിനാധ്വാനവും ക്രീയേറ്റവുമായ ഒരാള്‍ക്ക് മാത്രമേ ഇതുപോലുള്ള ഒരു നേട്ടം കൈവരിക്കാന്‍ സാധിക്കു. ക്യാമറയുടെ പുറകില്‍ മാത്രം ഇരിക്കാന്‍ ഇഷ്ടപ്പെടുന്ന ഡയാന അങ്ങനെ പ്രത്യക്ഷമായി വന്ന് സംസാരിച്ചു കണ്ടിട്ടില്ല. ക്യാമറയ്ക്ക് പുറകില്‍ ഇരുന്ന് ഹാസ്യത്തിന്റെ ചിരി നിറയ്ക്കാന്‍ ഇഷ്ടപ്പെടുന്ന ഇതുപോലെ ഉള്ള ആളുകള്‍ ആണ് എന്നും നല്ല നര്‍മ്മബോധത്തിന്റെ അടയാളങ്ങള്‍ ആകുന്നത്. വിവാദപരമായ ഓരോ പ്രശ്‌നങ്ങളും നടക്കുമ്പോള്‍ അതിന്റെ വിമര്‍ശന ഹാസ്യവുമായി സിനിമാലയില്‍ അത് വരും എന്നതാണ് ഓരോ മലയാളികളുടെയും പ്രതീക്ഷ എന്നു കെ.എസ്.ചിത്ര പണ്ട് പറഞ്ഞിട്ടുണ്ട്.അത്രമാത്രം ഒരുപാട് പേര്‍ ഏറെ പ്രതീക്ഷയോടെ നോക്കി കണ്ട ഒരു വ്യക്തിയായിരുന്നു ഡയാന.