ഇന്നും കാവേരിക്കായി കാത്തിരിക്കുകയാണ്, അവളെ ഞാൻ ഇന്നും സ്നേഹിക്കുന്നു

പ്രേക്ഷകർക്ക് ഏറെ പ്രിയങ്കരിയായ താരമാണ് കാവേരി. കലാഭവൻ മണി ചിത്രം വാസന്തിയും ലക്ഷ്മിയും പിന്നെ എന്ന ചിത്രത്തിൽ ആണ് കാവേരി ഏറ്റവും കൂടുതൽ ശ്രദ്ധിക്കപ്പെട്ടത്. അതിനു ശേഷം നിരവധി ചിത്രങ്ങളുടെ ഭാഗമാകാൻ താരത്തിന് അവസരം ലഭിച്ചു. എങ്കിലും അധിക ചിത്രങ്ങളിൽ ഒന്നും നായിക വേഷം കൈകാര്യം ചെയ്യാൻ താരത്തിന് അവസരം ലഭിച്ചില്ല എന്നതാണ് സത്യം. സഹനടി വേഷങ്ങളിലേക്ക് താരം ഒതുങ്ങി പോകുകയായിരുന്നു. എന്നാൽ കൂടിയും മലയാളികളുടെ മനസ്സിൽ ഒരു പ്രത്യേക സ്ഥാനം നേടാൻ താരത്തിന് കഴിഞ്ഞു. മലയാളത്തിൽ മാത്രമല്ല തമിഴിലും തെലുങ്കിലും എല്ലാം അഭിനയിക്കാനുള്ള അവസരവും താരത്തിന് ലഭിച്ചു. നടി സുചിത്രയുടെ സഹോദരൻ സൂര്യ കിരണിനെ ആയിരുന്നു താരം വിവാഹം കഴിച്ചത്. അത് കൊണ്ട് തന്നെ ഇരുവരുടെയും പ്രണയ വിവാഹം ആയിരുന്നു എന്നാണ് പ്രേക്ഷകർ കരുതിയത്. എന്നാൽ തങ്ങളുടേത് വീട്ടുകാർ ആലോചിച്ച് ഉറപ്പിച്ച വിവാഹം ആണെന്ന് കാവേരി തന്നെ വെളിപ്പെടുത്തിയിരുന്നു.

തിരുവനന്തപുരത്ത് വെച്ചായിരുന്നു ഇരുവരുടെയും വിവാഹം. എന്നാൽ ആ ബന്ധം പിന്നീട് വിവാഹ മോചനത്തിൽ കലാശിക്കുകയായിരുന്നു. എന്നാൽ തങ്ങളുടെ വിവാഹ മോചനത്തെ കുറിച്ച് സൂര്യ കിരൺ പറഞ്ഞ വാക്കുകൾ ആ സമയത്ത് ആരാധകരുടെ ശ്രദ്ധ നേടിയിരുന്നു. വിവാഹ മോചനത്തിന് ശേഷവും തനിക്ക് കാവേരിയെ മറക്കാൻ കഴിയുന്നില്ല എന്നും ഇന്നും കാവേരിക്ക് വേണ്ടിയാണ് താൻ കാത്തിരിക്കുന്നത് എന്നും കാവേരി തന്റെ ജീവിതത്തിലേക്ക് വീണ്ടും വരുമെന്നുള്ള പ്രതീക്ഷ തനിക് ഉണ്ടെന്നും വിവാഹ മോചനം എന്നത് കാവേരിയുടെ മാത്രം തീരുമാനം ആയിരുന്നു എന്നും എന്നാൽ ഇന്നും തനിക്ക് അവളെ മറക്കാൻ കഴിഞിട്ടില്ല എന്നുമാണ് വിവാഹ മോചനത്തിന് ശേഷം സൂര്യ കിരൺ അഭിമുഖത്തിൽ പറഞ്ഞത്.

ഈ വീഡിയോയ്ക്ക് സൂര്യ കിരണിനെ പിന്തുണച്ചും പരിഹസിച്ചും നിരവധി പേര് എത്തിയിരുന്നു. കാവേരി കെട്ടിയതൊരു പൊട്ടനെയായിരുന്നിപ്പഴാ അറിഞ്ഞത്. നമ്മളെ, വേണ്ടാത്തോരെ നമുക്കിന്നലേ. വേണ്ടാന്ന് തീരുമാനിച്ച് നമ്മളെ വേണ്ടുന്നവർക്കായി ജീവിക്കണം. അടഞ്ഞ വാതിലുകൾ തുറക്കുന്നതിനായി കാത്തിരുന്നാൽ, നമുക്കായി തുറന്ന് കിടക്കുന്ന വാതിലുകൾ കണ്ടെന്ന് വരില്ല എന്ന് തുടങ്ങിയ കമെന്റുകൾ ആണ് ഈ വീഡിയോക്ക് ആരാധകർ നൽകിയത്.