മലയാളം മൂവീസ് ആൻഡ് മ്യൂസിക് ഡേറ്റ ബേസ് എന്ന ഗ്രൂപ്പിൽ അനൂപ് ശിവദാസ് എന്ന ആരാധകൻ പങ്കുവെച്ച ഒരു പോസ്റ്റ് ആണ് പ്രേഷകരുടെ ശ്രദ്ധ നേടിയിരിക്കുന്നത്. മലയാള സിനിമയിലെ കുട്ടിക്കാല കാസ്റ്റിംഗുകളെ കുറിച്ചാണ് ആരാധകൻ പോസ്റ്റ് പങ്കുവെച്ചിരിക്കുന്നത്. പോസ്റ്റിൽ പറയുന്നത് ഇങ്ങനെ, ‘ജയ ജയ ജയഹേ’ യിലെ ‘ദര്‍ശന’യുടെ കുട്ടിക്കാലത്തെ കാസ്റ്റിംഗിനെ കുറിച്ച്, ചില പോസ്റ്റുകൾ കണ്ടിരുന്നു.
അപ്പോഴാണ് 2004 ല്‍ പുറത്തിറങ്ങിയ, രാജീവ് അഞ്ചൽ സംവിധാനം ചെയ്ത ‘മെയ്ഡ് ഇൻ യു എസ് എ’ യിലെ കാവേരിയുടെ കുട്ടിക്കാലം ഓര്‍മ്മ വന്നത്. അന്നും ഉണ്ടായിരുന്നു പെർഫെക്റ്റ് കാസ്റ്റിംഗ്. ആ കുട്ടി ആരാണെന്ന് അറിയുന്നവര്‍ കമന്റ് ചെയ്യൂ എന്നുമാണ് പോസ്റ്റിൽ കൂടി ആരാധകൻ ചോദിച്ചിരിക്കുന്നത്. നിരവധി കമെന്റുകൾ ആണ് പോസ്റ്റിനു ആരാധകരിൽ നിന്ന് വരുന്നത്.
കാവേരി തന്നെയാണ് ബാല്യകാലം ചെയ്തിരിക്കുന്നത്. രാജീവ് അഞ്ചൽ തന്നെ സംവിധാനം ചെയ്ത റിലീസ് ചെയ്യാത്ത ‘അമ്മാനം കിളി’ എന്ന സിനിമയിലെ ഭാഗങ്ങളാണ് ‘മെയ്ഡ് ഇൻ യു എസ് എ’ യിൽ ഉൾപ്പെടുത്തിയിരിക്കുന്നത്, അത് കാവേരി തന്നെയാണ്. അവർ കുട്ടിയായിരുന്നപ്പോൾ അഭിനയിച്ച ഏതോ പടത്തിലെ സീൻ ആണ് യൂസ് ചെയ്തത്, തുടങ്ങിയ കമെന്റുകൾ ആണ് പോസ്റ്റിനു വരുന്നത്.
ഒരു കാലത്ത് സിനിമയിൽ സജീവമായി നിന്ന നടിയാണ് കാവേരി. ബാലതാരമായി സിനിമയിലേക്ക് എത്തിയ താരം പിന്നീട്ട് മലയാള സിനിമയിൽ നായികയായി മാറുകയായിരുന്നു. മലയാളത്തിൽ മാത്രമല്ല, തമിഴിലും തെലുങ്കിലും എല്ലാം തന്റെ കഴിവ് തെളിയിക്കാൻ താരത്തിന് കഴിഞ്ഞു. എന്നാൽ അധികനാൾ സിനിമയിൽ തിളങ്ങി നിൽക്കാതെ താരം സിനിമയിൽ നിന്ന് അപ്രത്യക്ഷം ആകുകയായിരുന്നു.