ഒരു സീനിൽ നായകനെക്കാൾ നന്നായി അഭിനയിച്ചപ്പോൾ എന്നെ പിടിച്ചു ചളിയിലേക്ക് തള്ളിയിട്ടു

പ്രേക്ഷകർക്ക് ഏറെ സുപരിചിതനായ താരമാണ് കവി രാജ്. ചെറിയ ചെറിയ വേഷങ്ങളിൽ ആണ് താരം ബിഗ് സ്‌ക്രീനിൽ എത്തിയിരുന്നത് എങ്കിലും വളരെ പെട്ടന്ന് തന്നെ താരം ശ്രദ്ധിക്കപെടുകയായിരുന്നു. നീട്ടി വളർത്തിയ മുടിയും സിക്സ് പാക്ക് ബോഡിയുടെ ബിഗ് സ്‌ക്രീനിൽ മാത്രമല്ല മിനി സ്ക്രീനിലും കവിരാജ് തന്റെ കഴിവ് തെളിയിച്ചിട്ടുണ്ട്. ഇപ്പോഴിതാ അടുത്തിടെ താരം നൽകിയ ഒരു അഭിമുഖത്തിൽ പറഞ്ഞ കാര്യങ്ങൾ ആണ് ജിൽ ജോയ് എന്ന ആരാദകൻ സിനി ഫയൽ എന്ന പോസ്റ്റിൽ പങ്കുവെച്ചിരിക്കുന്നത്.

പോസ്റ്റ് ഇങ്ങനെ, “ഒരു സീനിൽ നായകനെക്കാൾ നന്നായി അഭിനയിച്ചപ്പോൾ എന്നെ പിടിച്ചു ചളിയിലേക്ക് തള്ളിയിട്ടു,, ആ സീൻ സിനിമയിൽ വന്നപ്പോൾ എന്റെ മുഖവും കാണിച്ചില്ല ” കവി രാജ്. പ്രമുഖ നടന്റെ സിനിമയിൽ താൻ ഉള്ളത് ഒരു ഭാഗ്യമായത് കൊണ്ട് സംഭാഷണം ഒന്നും ഇല്ലെങ്കിലും ആ നടന്റെ പടങ്ങളിൽ കവി രാജിന് വേഷങ്ങൾ കിട്ടാറുണ്ടായിരുന്നു. അങ്ങനെ ഒരു സിനിമയിൽ നായകനെ ഒരു പ്രേത്യേക സാഹചര്യത്തിൽ ഇമോഷണൽ ആയി പിടിച്ചു കൊണ്ട് പോവേണ്ട സീനിൽ ആണ് മേൽ പറഞ്ഞ സംഭവം നടക്കുന്നത്.

കോളേജിൽ വെച്ചുള്ള സീൻ, ഒരാൾ അഗ്നിക്ക് ഇരയാവുമ്പോൾ നായകനെ പിടിച്ചു മാറ്റുന്നത് ആണ് രംഗം.. മിനി സ്ക്രീനിൽ ഒരു സമയത്ത് കത്തി നിന്ന നടന് ആയിരുന്നു കവി രാജ്.. വിജയ് യുടെ കൂടെയൊക്കെ അഭിനയിച്ചിട്ടിട്ടുണ്ട്.. ഇപ്പോ കുറെ നാളായി സിനിമയിൽ ഇല്ല.. മേൽ പറഞ്ഞ നടൻ ഇപ്പോ സുഖമായി ഉറങ്ങുന്നുണ്ടോ എന്ന് തനിക് സംശയം ഉണ്ടെന്നും, താൻ സുഖമായി ഉറങ്ങുന്നുണ്ടെന്നും കവി രാജ് പറഞ്ഞു നിർത്തുന്നു പക്ഷെ തുടർന്നും ആ നടന്റെ സിനിമകളിൽ കവി രാജിന് വേഷം കിട്ടിയിട്ടുണ്ട്, ഒരു പക്ഷെ ആ നടന്റെ പടത്തിൽ മാത്രമേ വേഷം കിട്ടിയിട്ടുള്ളു.

അതുകൊണ്ട് വൈരാഗ്യ ബുദ്ധി ആ നടന് ഉണ്ടെന്ന് പറയുന്നതിൽ എത്ര സത്യം ഉണ്ടെന്ന് അറിയില്ല എന്നുമാണ് പോസ്റ്റ്. നിരവധി പേരാണ് ഈ പോസ്റ്റിനു കമെന്റുകളുമായി എത്തിയിരിക്കുന്നത്. ഇനി ഐ എസ് ആർ ഓ ചാ ര കേ സ് കൂടിയേ ദിലീപിന്റെ തലയിൽ വരാനുള്ളു. ബാക്കി എല്ലാം ആയിട്ടുണ്ട്, ഏറ്റവും കൂടുതൽ ചാൻസ് തന്നിട്ടുള്ള ദിലീപേട്ടനെ കുറിച്ച് തന്നെ നീ പറയണം, ദിലീപിന്റെ സിനിമകളിൽ സ്ഥിരസാന്നിധ്യം ആയിരുന്നല്ലോ ഒരുകാലത്തു ഈ നടൻ. ഈ പ്രശ്നത്തിന് ഒക്കെ ശേഷവും അവർ ഒരുമിച്ച് അഭിനയിച്ചിട്ടും ഉണ്ട്.അതേ നായകന്റെ കല്യാണരാമൻ എന്ന സിനിമയിൽ ശ്രദ്ധിക്കപ്പെട്ട ഒരു വേഷം തന്നെ ചെയ്തില്ലേ ഈ നടൻ? വെറുതെ അവനവന്റെ ഭാഗ്യക്കേടിനു മറ്റുള്ളവരെ പഴിച്ചിട്ട് കാര്യമുണ്ടോ?

പുള്ളിയെ ഒതുക്കീട്ട് എന്ത് തേങ്ങ കിട്ടാൻ. അവസരങ്ങൾ ഇല്ലാത്ത നായകന്മാർക്ക്‌ ഇതുപോലെത്തെ ഓരോ ഊഹാപോഹ കഥകൾ ഉണ്ടാകും, ദിലീപിനെ ഇപ്പൊ ആർക്കും എന്തും പറയാമല്ലോ എന്ന അവസ്ഥ ആയിരിക്കുന്നു, ഈ പറയുന്ന മഴത്തുള്ളികിലുക്കം കഴിഞ്ഞാണ് കൊച്ചിരാജാവ് വരുന്നത്. അതിൻ്റെ സംവിധായകൻ ദിലീപിൻ്റെ ഏറ്റവും അടുത്ത സുഹൃത്ത് ജോണി ആൻ്റണി. കവിരാജ് ആയിട്ട് പ്രശ്നം ഉണ്ടെങ്കിൽ പിന്നെ എങ്ങനെയാ അതിലും മികച്ച വേഷം കൊച്ചിരാജാവിൽ കിട്ടിയത് തുടങ്ങിയ കമെന്റുകൾ ആണ് പോസ്റ്റിനു വരുന്നത്.

Leave a Comment