ആ നടിയുമായി തനിക്ക് വ്യക്തി വൈരാഗ്യം ഇല്ലായിരുന്നു, കാവ്യ പറയുന്നു

കുറച്ച് വർഷങ്ങൾ കൊണ്ട് മലയാളവും സിനിമയിലെ പ്രധാന ചർച്ച വിഷയം ആണ് നടി ആക്രമിക്കപ്പെട്ട സംഭവം. വർഷങ്ങൾ ഇത്ര പിന്നിട്ടിട്ടും ഇത് വരെ കേസിലെ പ്രതിയെ പിടികൂടാൻ പൊലീസിന് കഴിഞ്ഞിട്ടില്ല എന്നതാണ് മറ്റൊരു കാര്യം. ഇന്നും ഈ കേസ് കോടതിയിൽ നടന്നുകൊണ്ടിരിക്കുകയാണ്. വർഷങ്ങൾ പിന്നിട്ടിട്ടും കേസിന്റെ വിചാരണ നടക്കുന്നതല്ലാതെ ഇത് വരെ കേസിൽ വിധി നടപ്പായിട്ടില്ല. ഈ സംഭവത്തിൽ നടൻ ദിലീപ് മുഖ്യ പ്രതിയാണെന്ന് ആരോപണം ഉണ്ടെങ്കിലും ദിലീപിനെതിരെ ശക്തമായ തെളിവുകളോ സാക്ഷി മൊഴികളോ ഹാജരാക്കാൻ കഴിയാത്തതിനാൽ ഇന്നും നടൻ ദിലീപ് സംശയത്തിന്റെ നിഴലിൽ ആണ്. ദിലീപ് മാത്രമല്ല ദിലീപിന്റെ ഭാര്യ ആയ കാവ്യ മാധവനും കേസിൽ പ്രതിയാണെന്നുള്ള തരത്തിലെ ചില തെളിവുകളും കേസ് അന്വേഷിക്കുന്ന ക്രൈം ബ്രാഞ്ച് സംഘത്തിന് ലഭിച്ചിട്ടുണ്ട് എന്നാണ് പുറത്ത് വരുന്ന വിവരം. ഇതേ തുടർന്ന് ക്രൈം ബ്രാഞ്ച് കാവ്യയെ ചോദ്യം ചെയ്യാൻ വിളിപ്പിച്ചു എങ്കിലും ക്രൈം ബ്രാഞ്ച് ഓഫീസിൽ ഹാജരാകാൻ കാവ്യ തയാറായില്ല.

തന്റെ വീട്ടിൽ വന്നു ചോദ്യം ചെയ്യണം എന്ന കാവ്യയുടെ ആവിശ്യം ക്രൈം ബ്രാഞ്ച് അംഗീകരിക്കുകയായിരുന്നു. തുടർന്ന് കഴിഞ്ഞ ദിവസം ആണ് അന്വേഷണ സംഘം പത്മാസരോവരത്തിൽ വന്നു കാവ്യയെ ചോദ്യം ചെയ്യുന്നത്. എന്നാൽ കാവ്യയ്‌ക്കെതിരെ അന്വേഷണ സംഘം ആരോപിച്ച കുറ്റങ്ങൾ ഒക്കെ കാവ്യ നിഷേദിക്കുകയായിരുന്നു. ഗൂഢാലോചന കേസിലും നടിയെ ആക്രമിച്ച കേസിലും കാവ്യയ്ക്ക് പങ്കു ഉണ്ടെന്നായിരുന്നു അന്വേഷണ സംഘത്തിന്റെ സംശയം. എന്നാൽ ഈ രണ്ടു കേസിലും തനിക്ക് യാതൊരു പങ്ക് ഇല്ലെന്നും തനിക്ക് അറിയാത്ത കാര്യമാണ് ഇതെന്നും ആണ് കാവ്യ അന്വേഷണ സംഘത്തിന് നൽകിയ മൊഴി. ഈ രണ്ടു സംഭവങ്ങളും ആസൂത്രണം ചെയ്തത് കാവ്യ ആണെന്നുള്ള ശബ്‌ദ രേഖ ക്രൈം ബ്രാഞ്ചിന് ലഭിച്ചതോടെ ആണ് അന്വേഷണ സംഘം കാവ്യയെ ചോദ്യം ചെയ്യാൻ ഒരുങ്ങിയത്.

എന്നാൽ അന്വേഷണ സംഘം ചോദിച്ച ചില ചോദ്യങ്ങൾക്ക് കാവ്യാ മാധവനിൽ നിന്നും വ്യക്തമായ മറുപടി ലഭിച്ചിട്ടില്ല എന്നാണ് പുറത്ത് വരുന്ന വിവരം. ചില സംഭവങ്ങളും അതിന്റെ സമയവും ഒന്നും കൃത്യമായി ഓർത്തെടുക്കാൻ കഴിയുന്നില്ല എന്ന കാവ്യയുടെ മറുപടി അന്വേഷണ സംഘത്തിന് കൂടുതൽ സംശയങ്ങളിലേക്ക് നയിച്ചു എന്നാണ് ലഭിക്കുന്ന സൂചന. അന്വേഷണ സംഘത്തിന്റെ പല ചോദ്യത്തിനും കൃത്യമായി ഓര്മ ഇല്ല എന്ന മറുപടി ആണ് കാവ്യ പറഞ്ഞത് എന്നും സൂചന ഉണ്ട്. ഉച്ചയ്ക്ക് 12 മണി മുതൽ 5 മണി വരെയാണ് ചോദ്യം ചെയ്യാൻ നടന്നത്.