ചിത്രത്തിലെ കാവ്യയുടെ മാനറിസങ്ങളും വളരെ അധികം ശ്രദ്ധ നേടിയിരുന്നു

പ്രേക്ഷകർക്ക് ഏറെ സുപരിചിതയായ താരം ആണ് കാവ്യ മാധവൻ. വളരെ ചെറിയ പ്രായത്തിൽ തന്നെ ബാല താരമായി സിനിമയിൽ തുടക്കം കുറിച്ച താരം പിന്നീട് കുറച്ച് വർഷങ്ങൾക്ക് ഇപ്പുറം ചന്ദ്രനുദിക്കുന്ന ദിക്കിൽ എന്ന ചിത്രത്തിൽ കൂടി ആണ് നായികയായി അരങ്ങേറ്റം കുറിക്കുന്നത്. ഷീലയ്ക്ക് ശേഷം മലയാളികളുടെ നായിക സങ്കൽപ്പങ്ങൾ ഒത്തിണങ്ങിയ നടി ആയിരുന്നു കാവ്യ മാധവൻ. സൗന്ദര്യത്തിന്റെ കാര്യത്തിൽ ആ കാലത്ത് കാവ്യ മാധവനെ കടത്തി വെട്ടാൻ കഴിയുന്ന മറ്റൊരു യുവ നായിക ഇല്ലായിരുന്നു എന്ന് തന്നെ പറയാം.

വളരെ പെട്ടന്ന് തന്നെ താരം പ്രേഷകരുടെ ശ്രദ്ധ നേടുകയായിരുന്നു. പല യുവാക്കളുടെയും സങ്കൽപ്പത്തിലെ പെണ്ണ് ആയി കാവ്യ മാധവൻ മാറുകയായിരുന്നു എന്നതാണ് സത്യം. നിരവധി സിനിമകളിൽ ആണ് കുറഞ്ഞ സമയത്തിനുള്ളിൽ കാവ്യാ അഭിനയിച്ചത്. ദിലീപുമായിട്ട് ആണ് ഏറ്റവും കൂടുതൽ സിനിമകളിൽ താരം ജോഡിയായി അഭിനയിച്ചത്. അതെ ദിലീപിനെ തന്നെ താരം ജീവിതത്തിലും ജോഡി ആക്കുകയായിരുന്നു. ഇരുവർക്കും ഒരു മകൾ കൂടി ഉണ്ട്.

വിവാഹശേഷം സിനിമയിൽ നിന്ന് വിട്ട് നിൽക്കുന്ന താരം ഇപ്പോൾ കുടുംബ ജീവിതം നയിക്കുകയാണ്. ഇപ്പോഴിതാ കാവ്യ മാധവനെ കുറിച്ച് വന്ന ഒരു കുറിപ്പ് ആണ് പ്രേഷകരുടെ ശ്രദ്ധ നേടിയിരിക്കുന്നത്. രാഹുൽ എം ആർ എന്ന ആരാധകൻ ആണ് കുറുപ്പ് പങ്കുവെച്ചിരിക്കുന്നത്. കുറിപ്പിൽ പറയുന്നത് ഇങ്ങനെ, മധുരം കഴിക്കാതെ മലക്കം മറിഞ്ഞാൽ മധുരിക്കും ഓർമ്മകൾ മാഞ്ഞു പോകും, അനന്തഭദ്രത്തിന് മുൻപോ ശേഷമോ മറ്റൊരു സിനിമയിലും കാവ്യയെ ഇത്രയും സുന്ദരി ആയി കണ്ടിട്ടില്ല.

കാവ്യയുടെ മാനറിസങ്ങൾക്കൊപ്പം ശ്രീജ രവിയുടെ ശബ്ദം കൂടി ചേർന്നപ്പോൾ. കാവ്യാ – പൃഥ്വി കോമ്പിനേഷൻ സീനുകളും അടിപൊളി ആയിരുന്നു. അനന്തഭദ്രം എന്നുമാണ് കുറിപ്പിൽ പറയുന്നത്. ഇത്രയും സൗന്ദര്യമുള്ള മറ്റൊരു നടി കാവ്യക്ക് ശേഷം വന്നിട്ടുണ്ടെന്ന് തോന്നുന്നില്ല, കാവ്യയെ ഏറ്റവും ഇഷ്ട്ടായത് ചന്ദ്രനുദിക്കുന്ന ദിക്കിലാണ് തുടങ്ങി നിരവധി കമെന്റുകൾ ആണ് ഈ പോസ്റ്റിനു ആരാധകർ പങ്കുവെച്ച് കൊണ്ടിരിക്കുന്നത്.

കാവ്യ മാധവനു മുൻപോ പിന്പോ കാവ്യയെ പോലെ സൗന്ദര്യം ഉള്ള മറ്റൊരു നായിക നടി മലയാള സിനിമയിൽ വന്നിട്ടില്ല എന്ന് ആരാധകർ പറയുന്നത് വളരെ ശരിയുള്ള കാര്യം ആണ്. സ്ത്രീകൾ പോലും കാവ്യ മാധവനെ അത്ഭുതത്തോടെ നോക്കി നിന്നിട്ടുണ്ട് എന്നതാണ് സത്യം. വിടർന്ന കണ്ണുകളും നീണ്ട മൂക്കും ഇടതൂർന്ന മുടിയും എല്ലാം എന്നും കാവ്യയെ മറ്റു നായിക നടിമാരിൽ നിന്നും വ്യത്യസ്ത ആക്കുകയായിരുന്നു.

Leave a Comment