മലയാളികളുടെ നായിക സങ്കൽപ്പത്തിന് പൂർണ്ണത വരുത്തിയ ഈ താരത്തിനെ മനസ്സിലായോ

സോഷ്യൽ മീഡിയയിൽ ഇന്ന് വലിയ ഒരു ട്രെൻഡ് ആണ് നമ്മുടെ താരങ്ങളുടെ കുട്ടിക്കാല ചിത്രങ്ങൾ പങ്കുവെച്ചിട്ട് അത് ആരെന്ന് ചോദിക്കുന്നത്. ചില ഫോട്ടോകൾ കാണുമ്പോൾ തന്നെ താരത്തെ മനസ്സിലാകും. എന്നാൽ മറ്റു ചില ഫോട്ടോകൾ കണ്ടാൽ അത് ആരാണെന്ന് മനസ്സിലാക്കാൻ ബുദ്ധിമുട്ടുള്ള കാര്യം തന്നെ ആണ്. പലപ്പോഴും ഇത്തരം ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ വൈറൽ ആകാറുമുണ്ട്. ചിലപ്പോൾ ഈ കുട്ടിക്കാല ചിത്രങ്ങളിൽ കൂടി അവരെ തിരിച്ചറിയുക എന്നതും പ്രയാസമുള്ള കാര്യം ആണ്.

ഇന്ന് മലയാള സിനിമയിൽ സ്വന്തമായി ഒരു സ്ഥാനം നേടിയ പല താരങ്ങളും ഒരു കാലത്ത് ഏതെങ്കിലും ചെറിയ വേഷങ്ങളിൽ കൂടി സിനിമയിൽ എത്തിയവർ ആയിരിക്കും.ഇത്തരത്തിൽ ഉള്ള താരങ്ങളുടെ പഴയകാല ചിത്രങ്ങൾ ഒക്കെ പലപ്പോഴും സോഷ്യൽ മീഡിയയിൽ പ്രത്യക്ഷ പെടാറുണ്ട്. അവ ഒക്കെ ആരാധകരുടെ ഇടയിൽ വലിയ രീതിയിൽ തന്നെ ശ്രദ്ധ നേടാറുമുണ്ട്. ഇത്തരത്തിൽ അടുത്തിടെ ഷൈൻ ടോം ചാക്കോയുടെ ഒരു ചിത്രം പ്രേക്ഷക ശ്രദ്ധ നേടിയിരുന്നു.നമ്മൾ എന്ന ചിത്രത്തിൽ ജൂനിയർ ആർട്ടിസ്റ്റ് ആയി എത്തിയ ഷൈൻ ടോം ചാക്കോയുടെ ചിത്രങ്ങൾ ആണ് പ്രേഷകരുടെ ശ്രദ്ധ നേടിയത്.

ഇത്തരത്തിൽ ഷംന കാസിമിന്റെയും ഇനിയയുടെയും സംവൃത സുനിലിന്റേയും ഒക്കെ പഴയ കാല ചിത്രങ്ങൾ പ്രേഷകരുടെ ഇടയിൽ ശ്രദ്ധ നേടിയിരുന്നു. പല താരങ്ങളുടെയും ഇത്തരത്തിൽ ഉള്ള പഴയകാല ചിത്രങ്ങൾക്ക് ആരാധകർ ഏറെ ആണ്. അത്തരത്തിൽ നമ്മുടെ താരങ്ങളുടെ എല്ലാം ചിത്രങ്ങൾ വളരെ പെട്ടന്ന് ആണ് സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടുന്നത്. ഇപ്പോഴിതാ അത്തരത്തിൽ മറ്റൊരു താരത്തിന്റെ കുട്ടിക്കാല ചിത്രങ്ങൾ ആണ് സോഷ്യൽ മീഡിയയിൽ ശ്രദ്ധ  നേടിയിരിക്കുന്നത്.

എന്നാൽ ഈ ചിത്രം കാണുമ്പോൾ തന്നെ താരം ആരാണെന്ന് മനസ്സിലാകും എന്നത് തന്നെ ആണ് ഈ ചിത്രങ്ങളുടെ പ്രത്യേകത. കാരണം വളരെ ചെറുപ്പത്തിൽ തന്നെ സിനിമയിലേക്ക് വന്ന താരം ആണ് ഇത്. മറ്റാരുമല്ല, കാവ്യ മാധവന്റെ കുട്ടിക്കാല ചിത്രങ്ങൾ ആണ് ഇത്ത്രത്തിൽ സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടിയിരിക്കുന്നത്. ബാലതാരം ആയി തന്നെ സിനിമയിൽ എത്തിയ കാവ്യ ദിലീപ് ചിത്രമായ ചന്ദ്രനുദിക്കുന്ന ദിക്കിൽ കൂടി ആണ് നായികയായി അരങ്ങേറ്റം കുറിക്കുന്നത്.

ആദ്യ ചിത്രം തന്നെ വലിയ പ്രേക്ഷക ശ്രദ്ധ ആണ് താരത്തിന് നേടി കൊടുത്തത്. മലയാളികളുടെ നായിക സങ്കൽപ്പം ഒത്തിണങ്ങിയ നായിക നടി ആയിരുന്നു കാവ്യ മാധവൻ. അത് കൊണ്ട് തന്നെ പ്രായ ഭേദ മന്യേ നിരവധി ആരാധകർ ആയിരുന്നു താരത്തിന് ഉണ്ടായിരുന്നത്. എന്നാൽ വിവഹ ശേഷം ഇപ്പോൾ സിനിമയിൽ നിന്ന് വിട്ട് നിൽക്കുകയാണ് താരം. സിനിമയിൽ നിന്ന് വിട്ട് നിൽക്കുകയാണെങ്കിലും പൊതു വേദികളിൽ എത്തുന്ന കാവ്യയുടെ ചിത്രങ്ങൾ വളരെ പെട്ടന്ന് തന്നെ ആരാധകരുടെ ശ്രദ്ധ നേടാറുമുണ്ട്.

Leave a Comment