വിവാഹം കരിയറിനെ ബാധിക്കുന്നത് നായികമാർക്ക് മാത്രമാണോ

ഒരുകാലത്ത് മലയാള സിനിമയിൽ നിറഞ്ഞു നിന്ന നായിക ആണ് കാവ്യ മാധവൻ. ഇടതൂർന്ന മുടിയും വിടർന്ന കണ്ണുകളും കാവ്യ മാധവനെ എന്നും മറ്റുള്ള നടികളിൽ നിന്നും എന്നും വ്യത്യസ്ത ആക്കിയിരുന്നു. നിരവധി പുരുഷന്മാരുടെ സ്വപ്ന സുന്ദരി ആയിരുന്നു കാവ്യ. നിരവധി ചിത്രങ്ങളിൽ ആണ് കാവ്യ നായികയായി എത്തിയത്. ഇന്നും മലയാള സിനിമയിൽ കാവ്യ മാധവനോളം കഴിവും സൗന്ദര്യവും ഒത്തിണങ്ങിയ മറ്റൊരു നടി ഇല്ല എന്ന് തന്നെ പറയാം.

എന്നാൽ ആദ്യ വിവാഹം കഴിഞ്ഞതിനു ശേഷം സിനിമയിൽ നിന്ന് ഇടവേള എടുത്ത താരം പിന്നീട് വിവാഹ മോചിത ആയതിന് ശേഷം വീണ്ടും തിരിച്ച് വരവ് നടത്തിയിരുന്നു. എന്നാൽ കുറച്ച് നാളുകൾ വീണ്ടും സിനിമ ചെയ്തു എങ്കിലും രണ്ടാമത് വിവാഹിത ആയതോടെ സിനിമ ഫീൽഡിൽ നിന്നും പൂർണ്ണമായി വിട്ട് നിൽക്കുകയാണ്. കാവ്യ മാധവൻ മാത്രമല്ല, പല നായികമാരും വിവാഹ ശേഷം സിനിമയിൽ നിന്ന് വിട്ട് നിൽക്കുന്നതായാണ് കാണുന്നത്.

ഇപ്പോഴിതാ ഈ വിഷയത്തിൽ ഒരു ആരാധകൻ പങ്കുവെച്ച പോസ്റ്റ് ആണ് പ്രേഷകരുടെ ശ്രദ്ധ നേടിയിരിക്കുന്നത്. സിനി ഫൈൽ ഗ്രൂപ്പിൽ ലിയോൺ യാലിവ എന്ന ആരാധകൻ ആണ് പോസ്റ്റ് പങ്കുവെച്ചിരിക്കുന്നത്. പോസ്റ്റിൽ പറയുന്നത് ഇങ്ങനെ, വിവാഹം കരിയറിനെ ബാധിക്കുന്നത് സ്ത്രീകൾക്ക് മാത്രമാണോ? ക്ലാസ് മേറ്റ്സിലെ ,മീശ മാധവനിലെ ഒക്കെ കാവ്യാ മാധവനെ ഇഷ്ടപ്പെടാത്തവരുണ്ടാകില്ല.

അതുപോലെ ഒരു പാട് ഓർമ്മയിൽ നിക്കുന്ന വേഷങ്ങൾ സമ്മാനിക്കേണ്ടിയിരുന്ന ഈ നടി വിവാഹത്തോടെ സിനിമയിൽ നിന്നും പാടെ അപ്രത്യക്ഷയായി. സിനിമാരംഗത്ത് പരബരാഗതമായി കണ്ട് വരുന്ന ഈ സബ്രദായം ഇത്രയേറെ പുരോഗമനം സംസാരിക്കുന്ന സിനിമാ മേഖലക്ക് അപമാനമല്ലേ? ഇതേ കുറിച്ച് നിങ്ങളുടെ അഭിപ്രായമെന്താണ്? ക്ലാസ് മേറ്റ്സിലെ കാവ്യാ മാധവനോട് എനിക്ക് അന്നൊക്കെ മുടിഞ്ഞ പ്രേമമായിരുന്നു എന്നുമാണ് പോസ്റ്റ്.

നിരവധി കമെന്റുകൾ ആണ് പോസ്റ്റിനു ആരാധകരിൽ നിൻ വരുന്നത്. കാവ്യയെ ഇഷ്ടമില്ലാത്ത മലയാളികൾ ഉണ്ടായിരുന്നോ എന്ന് പോലും സംശയമാണ്. 90 കൾക്ക് ശേഷം കാവ്യയെ പോലെ മലയാളികൾ ഇഷ്ടപെട്ട ഒരു നടി ഉണ്ടായിട്ടില്ല എന്ന് തോന്നുന്നു, ഭാര്യ സിനിമയിൽ അഭിനയിക്കുന്നത് ഇഷ്ടമല്ല എന്ന് ദിലീപ് ഏതോ ഇന്റർവ്യൂവിൽ പറഞ്ഞിട്ടുണ്ട്. മഞ്ജു വാര്യർ കല്യാണം കഴിഞ്ഞു ഫീൽഡ് വിട്ടതും ഇത് കാരണമാണ് തുടങ്ങി നിരവധി കമെന്റുകൾ ആണ് പോസ്റ്റിനു വരുന്നത്.

Leave a Comment