കായംകുളം കൊച്ചുണ്ണിയിലെ ഈ രംഗങ്ങൾ നിങ്ങൾ ശ്രദ്ധിച്ചിരുന്നോ

നിവിൻ പോളി നായകനായി എത്തിയ ചിത്രം ആണ് കായംകുളം കൊച്ചുണ്ണി. പ്രിയ ആനന്ദ് ആണ് ചിത്രത്തിൽ നായിക ആയി വന്നത്. ഇപ്പോഴിതാ ചിത്രത്തിൽ അതികം ആരും ശ്രദ്ധിക്കാതെ പോയ ഒരു രംഗത്തെ കുറിച്ച് പറഞ്ഞിരിക്കുകയാണ് ഒരു ആരാധിക. മലയാളം മൂവീസ് ആൻഡ് മ്യൂസിക് ഡേറ്റ ബേസ് എന്ന ഗ്രൂപ്പിൽ ആണ് സരിത സരിൻ എന്ന യുവതി പോസ്റ്റ് പങ്കുവെച്ചിരിക്കുന്നത്. പോസ്റ്റ് ഇങ്ങനെ, തൊട്ടടുത്ത സീൻ ആണേലും എന്തെങ്കിലും സാഹചര്യത്തിൽ അത് ഷൂട്ട്‌ ചെയ്യാതെ പോകുകയും പിന്നെ ആ നടിയെ ആ ഒരു ഭാഗത്തിനായി വീണ്ടും ബുദ്ധിമുട്ട് ആക്കുന്നത് ഒഴിവാക്കാൻ ചെയ്തത് ആകുമെന്നെക്കെ മനസ്സിനെ വിശ്വസിപ്പിക്കാൻ നോക്കാറുണ്ട് പക്ഷേ ഒരു പെണ്ണിനെ എങ്കിലും കാണിച്ചു ആളുകളെ പൊട്ടൻ ആക്കാം എന്ന് പോലും ചിന്തിക്കാതെ മസിലേക്കെയുള്ള ഒരു ചേട്ടനെ കിടത്തി ഏതൊരാൾക്കും പെട്ടന്ന് ശ്രദ്ധിക്കാൻ പറ്റുന്ന വിധം കാണിച്ചത് എന്തെങ്കിലും ബ്രില്ലിൻസ് ആണോ? എന്നുമാണ് കുറിപ്പ്.

നിരവധി പേരാണ് ഇതിനു തങ്ങളുടെ അഭിപ്രായം പങ്കുവെച്ച് കൊണ്ട് എത്തിയിരിക്കുന്നത്. ഞാൻ നിവിൻ പോളിയുടെ അതിശയകരവും, ആസക്തിജനകവുമായ ചുവടുകളിൽ മുഗ്ദ്ധനായിരുന്നതു കാരണം ആ പാട്ടിലെ പെൺകുട്ടിയെ ശ്രദ്ധിച്ചതേയില്ല, ആ കിടന്നവന്‍ എന്തോരം പ്രതീക്ഷയോടെയാവും അവിടെ കിടന്നത്? സീനില്‍ വരുന്ന കാര്യമൊക്കെ നാട്ടാരോടു പറഞ്ഞു അഭിമാനിച്ചു കാണില്ലേ കക്ഷി?, മോഷണത്തിലെന്ന പോലെ പരിശീലനം നടത്തുന്ന സമയത്തും കൊച്ചുണ്ണി ഏകാഗ്രചിത്തനായിരുന്നു, ഇത്രയും ഫിഗറുള്ള ഒരു പെണ്ണ് വന്ന് കിടന്നിട്ടും അവിടെ ഒരാണ് കിടക്കുന്നത് പോലെയേ കൊച്ചുണ്ണി കരുതിയുള്ളൂ എന്നാണ് ഇതിന്റെ അർത്ഥം.

അനുഭൂതി സിനിമയിൽ വെള്ളച്ചാട്ടത്തിൽ കുളിക്കുന്ന ഖുശ്ബുവിന്റെ വയറിന് ഡ്യൂപ്പിട്ടത് മരിച്ചു പോയ പ്രൊഡക്ഷൻ കൺട്രോളർ ക്ലിന്റൺ പെരേരയാണ് (ക്ലിന്റൺ ചേട്ടൻ തന്നെ പറഞ്ഞ കാര്യം), പ്രിയ ആനന്ദിനെ പോലെ തന്നെ അവരുടെ hip ഉം വളരെ പ്രശസ്തമാണ് ഒരു പക്ഷെ അതുപോലെ hip ഉള്ള സ്ത്രീകളെ കിട്ടാതെ വന്നപ്പോൾ അങ്ങനെ സാമ്യത തോന്നിയ ഒരു പുരുഷനെ പിടിച്ചു കിടത്തിയതാവും. ഡയറക്ടർ ബ്രില്ല്യൻസ് തന്നെ, ഇത്രേം hip ഉള്ള ആണിനെ കണ്ടെത്തുന്നേലും എളുപ്പം അല്ലെ സായൂജ് അങ്കിൾ പെണ്ണിനെ കണ്ടെത്തുന്നത്, നിവിൻ പൊളിയുടെ ഗജവടിവ് കണ്ട് ആ പെണ്ണ് എഴുന്നേറ്റ് പോയി. ഇത് സിംഹത്തണ്ഡം പിടിക്കാൻ വന്ന ബാബു ആന്റണിയുടെ ശിഷ്യൻ വല്ലതും ആയിരിക്കും, കിടക്കുന്ന ആളിനെ കണ്ടിട്ട് ഉണ്ണി മുകുന്ദനെ പോലെയുണ്ട്, ഒരു കാര്യം ഉണ്ട്. ചില നേരം സ്റ്റാർസിന്റെ കാലുപിടിച്ചാലും വരാത്ത ടീംസ് ഉണ്ട്. ഗതികെട്ട് ഡ്യൂപ്പ് ഇട്ട് ദുരന്തം ആവേണ്ട അവസ്ഥ തുടങ്ങി നിരവധി കമെന്റുകൾ ആണ് ഈ പോസ്റ്റിനു വരുന്നത്.