ARTICLES

കമന്റുമായി സിനിമയിലെ നായികയും മറ്റ് താരങ്ങളും

രജീഷ വിജയന്‍ പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ച സിനിമയാണ് ഖോ ഖോ. മലയാളികള്‍ക്ക് അധികം പരിചിതമല്ലാത്തൊരു ചുറ്റുപാടില്‍ നിന്ന് കഥ പറഞ്ഞ സിനിമ കൂടിയായിരുന്നു ഖോ ഖോ. ബോളിവുഡിലും മറ്റും സ്ഥിരമായി സ്‌പോട്‌സ് മൂവികള്‍ ഇറങ്ങുന്നുണ്ടെങ്കിലും മലയാളത്തില്‍ അത്തരം സിനിമകളുടെ എണ്ണം വളരെ കുറവാണ്. അത്തരമൊരു ഒഴിവിലേക്കാണ് ഖോ ഖോ എത്തുന്നത്. നിരവധി പുരസ്‌കാരങ്ങള്‍ നേടിയ സിനിമകളുടെ സംവിധായകനായ രാഹുല്‍ റിജി നായരുടെ നാലാമത്തെ ചിത്രമാണ് ഖോ ഖോ. ഒറ്റമുറി വെളിച്ചം എന്ന ആദ്യ സിനിമയിലൂടെ തന്നെ നിരവധി പുരസ്‌കാരങ്ങള്‍ സംവിധായകനെ തേടിയെത്തിയിരുന്നു. ഡാകിനി, കള്ളനോട്ടം തുടങ്ങിയ ചിത്രങ്ങളും ശ്രദ്ധിക്കപ്പെട്ടു. കള്ളനോട്ടത്തിന് കഴിഞ്ഞ ദേശീയ പുരസ്‌കാരവും ലഭിച്ചു.

കോവിഡ് പ്രതിസന്ധികളില്‍ നിന്നാണ് ഖോ ഖോ ചിത്രീകരിച്ചിരിക്കുന്നത്. സ്‌കൂള്‍ കോച്ചായി എത്തുന്ന മരിയ ഫ്രാന്‍സിസ് എന്ന അദ്ധ്യാപികയും അവര്‍ പരിശീലിപ്പിക്കുന്ന കുട്ടികളുമാണ് സിനിമയിലെ പ്രധാന താരങ്ങള്‍. മരിയ ഫ്രാന്‍സിസ് ആയി എത്തിയത് രജീഷ വിജയനായിരുന്നു. മുന്‍പ് ഫൈനല്‍സ് എന്ന ചിത്രത്തില്‍ സൈക്കിളിങ് താരമായും രജീഷ തിളങ്ങിയിരുന്നു. മമിത ബൈജു ആണ് ചിത്രത്തില്‍ മറ്റൊരു പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ചത്. ഖോ ഖോ എന്ന അധികം പരിചിതമല്ലാത്ത ഗെയിം തന്നെയായിരുന്നു സിനിമയുടെ ഹൈലൈറ്റ്. ഒടിടി റിലീസ് ആയിട്ടാണ് സിനിമ പ്രേക്ഷകര്‍ക്ക് മുന്നിലേക്ക് എത്തിയത്. എന്നാല്‍ സിനിമ കണ്ടതിന് ശേഷം വ്യത്യസ്തമായൊരു പോസ്റ്റുമായി എത്തിയിരിക്കുകയാണ് മലയാളത്തിന്റെ പ്രിയ നടിമാരില്‍ ഒരാള്‍.

താന്‍ പണ്ട് സ്‌കൂള്‍ കാലയളവില്‍ സ്‌പോര്‍ട്‌സിന് പങ്കെടുത്ത ചിത്രമാണ് നടി തന്റെ സോഷ്യല്‍ മീഡിയയിലൂടെ പോസ്റ്റ് ചെയ്തത്. ഖോ ഖോ എന്ന സിനിമ കണ്ടതിന് ശേഷം തനിക്ക് ത്രോ ബാക്കിലേക്ക് പോകാന്‍ തോന്നി എന്ന് നടി കുറിച്ചു. കായികാദ്ധ്യാപികരുമായി ഇരിക്കുന്ന ഫോട്ടോയും നടി പോസ്റ്റ് ചെയ്തു. അതിനൊപ്പം കുറിച്ചത് ഇങ്ങനെയാണ്. ഖോ ഖോ എന്ന സിനിമ കണ്ടതുമുതല്‍ സ്‌പോര്‍ട്‌സ്, പരിശീലനം, ഇന്റര്‍ സ്‌കൂള്‍ മത്സരങ്ങള്‍ എന്നിവയെല്ലാം സ്‌കൂള്‍ കാലത്തേക്ക് ത്രോ ബാക്ക് മോഡിലായിരുന്നു. കള്‍ച്ചറല്‍ ടീമിനൊപ്പമുള്ള പരിശീലനത്തിനൊപ്പം, ഭാരത് സ്‌കൗട്ട് ആന്‍ഡ് ഗൈഡ് ക്യാമ്പുകളും, ബാന്‍ഡ് പരിശീലനവും അല്ലാത്തതുമൊക്കെ ഉണ്ടായിരുന്നു. ചിന്‍മയ വിദ്യാലയത്തിലെ എന്റെ ഫിസിക്കല്‍ എഡ്യൂക്കേഷന്‍ അദ്ധ്യാപകരെ ഓര്‍മിക്കുന്നു.

കൊളാഴി പാപ്പി സാര്‍, അദ്ധേഹമൊരു ഭയങ്കരനായിരുന്നുവെങ്കിലും എന്റെ മനസ്സിലൊരു പ്രത്യേക സ്ഥാനമുണ്ട്. പിന്നെ അനില്‍ കുമാര്‍ സാര്‍ അതുപോലെ ഗിരിധര്‍ സാര്‍. നിങ്ങള്‍ക്ക് കഴിയുമെങ്കില്‍ എന്നെ ഇതില്‍ കണ്ടെത്തുക. കുറിപ്പില്‍ പറയുന്നു. രസകരമായ ഫോട്ടോയും കുറിപ്പും പങ്കുവെച്ചത് മലയാളികളുടെ പ്രിയങ്കരിയായ നടി റീമ കല്ലിങ്കല്‍ ആണ്. മുന്‍ നിരയില്‍ രണ്ടാമതായി ഇരിക്കുന്ന പെണ്‍കുട്ടിയാണ് റീമ. കൈയില്‍ ഒരു ട്രോഫിയും പിടിച്ചിട്ടുണ്ട്. നടി രജീഷ വിജയനും ഫോട്ടോയ്ക്ക് താഴെ കമന്റ് ചെയ്തു. ഫോട്ടോയില്‍ ഉള്ള റീമ കല്ലിങ്കലിന്റെ സുഹൃത്തുക്കളില്‍ ചിലരും കമന്റുമായി എത്തി. അന്നത്തെ ആ കാലം എല്ലാവരും ഓര്‍മ്മിക്കുന്നു എന്നും കുറിച്ചു.

Trending

To Top
error: Content is protected !!