നമ്മൾ ഇത് വരെ കാണാത്ത ഒരു ഇന്നസെന്റ് ആണ് ഈ ചിത്രത്തിൽ ഉള്ളത്

മലയാളം മൂവീസ് ആൻഡ് മ്യൂസിക് ഡേറ്റ ബേസ് എന്ന ഗ്രൂപ്പിൽ സുനിൽ കുമാർ എന്ന ആരാധകൻ പങ്കുവെച്ച ഒരു പോസ്റ്റ് ആണ് പ്രേഷകരുടെ ശ്രദ്ധ നേടിയിരിക്കുന്നത്. കേളി എന്ന സിനിമയെ കുറിച്ചാണ് പോസ്റ്റ് പങ്കുവെച്ചിരിക്കുന്നത്. പോസ്റ്റിൽ പറയുന്നത് ഇങ്ങനെ, ടി.വി വർക്കിയുടെ ‘ഞാൻ ശിവൻപിള്ള’ എന്ന നോവലിൽ നിന്നും ഒരു കൊച്ചുഗ്രാമീണചിത്രത്തിനുള്ള സാധ്യത ഉണ്ടെന്ന് മനസ്സിലാക്കിയ ഭരതനും ജോൺപോളും ചേർന്നൊരുക്കിയ ഒരു നല്ല ചിത്രമാണ് കേളി.

ഇതിൽ, ഒരു ഭിന്നശേഷിക്കാരനെ കേന്ദ്രകഥാപാത്രമാക്കി ഒരു കമേർഷ്യൽ സിനിമ മലയാളത്തിൽ അതിനുമുൻപ് വന്നിട്ടുണ്ടോ എന്ന് അറിയില്ല എന്നും അങ്ങനെ ഒന്ന് തന്റെ ഓർമ്മയിൽ ഇല്ലെന്നുമാണ് പോസ്റ്റ്. മാത്രമല്ല, ഈ ചിത്രത്തെക്കുറിച്ച് എപ്പോൾ ചിന്തിച്ചാലും ആദ്യം പെട്ടെന്ന്ഓർക്കുക നമ്മളതുവരെ കാണാത്ത ഒരു ഇന്നസന്റിനെയാണ് എന്നും ലാസർമുതലാളിയെന്ന ക്രൂരനും തമാശക്കാരനുമായ വില്ലൻ ആയാണ് ചിത്രത്തിൽ ഇന്നസെന്റ് വരുന്നത് എന്നും പറയുന്നു.

കൂടാതെ, മലയാളത്തിലെ ഏറ്റവും മികച്ച വില്ലൻകഥാപാത്രങ്ങളിൽ നിസംശ്ശയം ഉൾപ്പെടുത്താവുന്ന ഒന്ന് കൂടി ആണ് ചിത്രത്തിൽ ഇന്നസെന്റ് ചെയ്ത കഥാപാത്രം എന്നും മറ്റു അനാവശ്യ ചേരുവകളൊന്നുമില്ലാത്ത ഒരു ഭരതൻ ചിത്രമായിരുന്നു ഇത് എന്നും ഒരു നാടും, നാട്ടുകാരും, നിശ്ശബ്ദതയുടെ സൗന്ദര്യംനിറഞ്ഞ ഒരു പ്രണയവും മാത്രം ആയിരുന്നു ചിത്രത്തിന്റെ പ്രമേയം എന്നും പോസ്റ്റിൽ പറയുന്നു. കൂടാതെ, ജയറാമിന്റെയും നിഷ്കളങ്കത തുളുമ്പുന്ന ചാർമിളയുടെയും കഥാപാത്രങ്ങൾ സ്മരണീയം ആണെന്നും പറയുന്നു.

മാത്രമല്ല, മറ്റു നടീനടന്മാരെപ്പറ്റി മനഃപൂർവം വിശദീകരിക്കാത്തതാണ് എന്നും നെടുമുടി, മുരളി, കെപിഎസി ലളിത, സുകുമാരി, അക്കാലത്തെ സംവിധായകരൊക്കെ എത്ര ഭാഗ്യവാന്മാരായിരുന്നു എന്ന് ആ പട്ടികകാണുമ്പോൾ തോന്നിപ്പോകുന്നു എന്നും ആരാധകൻ പറയുന്നു. കാരണം, കഥാപാത്രങ്ങളെ സൃഷ്ടിച്ച് ഇവരെയൊക്കെ ഏൽപ്പിക്കുക മാത്രമാണ് ചെയ്യേണ്ടത് എന്നും ബാക്കിയൊന്നും ചിന്തിക്കുക പോലും വേണ്ട അവർ നോക്കിക്കോളും ‘നൂറുപൊൻതിരിനീട്ടിയെൻ മണിയറവാതിലോടാമ്പൽ നീക്കിഞാൻ’ കൈതപ്രത്തിന്റെ വരികൾ, ഭരതന്റെ ഈണം എന്നുമാണ് പോസ്റ്റിൽ പറഞ്ഞിരിക്കുന്നത്.

 

ടം പൊട്ടിപ്പൊളിഞ്ഞതിന് ശേഷം കാർട്ടൂണിസ്റ്റ് യേശുദാസൻ പുള്ളിക്കാരന്റെ സിനിമാപംക്തിയിൽ എഴുതിയതാണ് ഓർമ്മ വരുന്നത്: ഇവിടെ ജയറാം രണ്ട് കാലിൽ അഭിനയയിച്ച പടം ഓടുന്നില്ല. അപ്പോഴാ ഒറ്റക്കാലിൽ അഭിനയിച്ച പടം. ( 90-91 ലൊക്കെ ജയറാമിന്റെ സിനിമകൾ കണ്ടിന്യൂയായി പൊട്ടിപ്പൊളിയുകയായിരുന്നു. മുഖചിത്രം എന്ന സിനിമയാണ് അതിന് അറുതി കുറിച്ചത് എന്നാണ് ഒരു ആരാധകൻ കുറിച്ച കമെന്റ്.

Leave a Comment