കഴിഞ്ഞ ദിവസം ആണ് കേരളത്തിൽ ഇനി മുതൽ ആൺ പെൺ സ്കൂളുകൾ പ്രത്യേകം വേണ്ടെന്നും ഇനി മുതൽ മിക്‌സഡ് സ്കൂളുകൾ മാത്രം മതി എന്നും ഉള്ള തീരുമാനം ബാലാവകാശ കമ്മീഷൻ കൊണ്ട് വന്നത്. എന്നാൽ ഈ തീരുമാനം എത്രത്തോളം പ്രാവർത്തികം ആകും എന്ന് അറിയുന്നതിന് മുൻപ് തന്നെ ഈ തീരുമാനത്തിനെതിരെ തിരവധി മോശം കമെന്റുകൾ ആണ് സോഷ്യൽ മീഡിയയിൽ നിന്ന് ഉയരുന്നത്. പലരും വളരെ മോശം രീതിയിൽ ഉള്ള കമെന്റുകൾ ആണ് നൽകുന്നത്. പിന്നെ എന്തിനാണ് ട്രെയിനിൽ പ്രത്യേക കമ്പാർട്ട് മെൻ്റ് പിന്നെ എന്തിനാണ് ബസ്സിൽ പ്രത്യേക സീറ്റുകൾ പിന്നെ എന്തിനാണ് ബാത്റൂമുകൾ വേറെ വേറെ പുരോഗമനം ഒക്കെ വേണം പക്ഷേ നാളെ വിനയാകരുത് എന്ന് മാത്രം ഇതിനെ ന്യായീകരിക്കുന്നവരും അല്ലെങ്കിൽ പരിഹസിക്കുന്നവരും സ്വന്തം പെങ്ങളെയോ അല്ലെങ്കിൽ സ്വന്തം ഭാര്യയോ മറ്റൊരുത്തന്റെ മടിയിൽ കൊണ്ടുപോയിരുത്തി പുരോഗമനം കാണിക്കൂ ഇത് നമ്മൾ എന്തെങ്കിലും പറഞ്ഞാൽ പ്രാകൃത നിയമം പഴയകാല നൂറ്റാണ്ട് എന്തായാലും നിങ്ങൾ എന്തു പറഞ്ഞാലും കുഴപ്പമില്ല എന്നാണ് ഒരാൾ നൽകിയിരിക്കുന്ന കമെന്റ്.
അങ്ങനെയെങ്കിൽ എന്തിനാണ് ബസിൽ സ്ത്രീകൾക്ക് പ്രത്യേക സീറ്റ് സംവരണം? ഏത് പൊതു കാര്യത്തിലും ലിംഗ വ്യത്യാസത്തിന്റെ ആവശ്യം ഉണ്ടോ?സ്കൂൾ കോളേജ് ഹോസ്റ്റലിൽ കൂടി ഈ നിയമം നടപ്പിലാക്കണം.. എന്തിന് അത് മാത്രമായി ഒരു തടസം.. അത്യാവശ്യമായി ksrtc പ്രൈവറ്റ് ബസ്സിലെ സ്ത്രീ സംവരണ സീറ്റുകൾ ആണ് എടുത്തു കളയേണ്ട, സ്കൂളുകളിൽ വേറെ വേറെ ടോയ്ലറ്റ് പോലുള്ള സംവിധാനങ്ങളും നിർത്തലാക്കണം എന്നാണ് എന്റെ ഒരു ഇത്. ശക്തമായ ലിംഗ നീതി നിഷേധമാണ് അത്. അത് കുട്ടികളെ മാനസികമായി തളർത്തും. എല്ലാവർക്കും ഒരു ടോയ്ലറ്റ്. പറ്റുമെങ്കിൽ ഒരുമിച്ച് പോവുക…. സദാചാര ഗുണ്ടകൾ മാറി നിന്ന് ചൊറിയട്ടെ, ട്രെയിനിൽ വനിതാ കമ്പാർട്ട്മെന്റ്, ബസിൽ വനിതാ സീറ്റ്, പഞ്ചായത്ത് മുനിസിപ്പാലിറ്റി കോർപ്പറേഷൻ നിയമസഭ ലോകസഭ ഒക്കെ വനിതാ സംവരണം, വനിതാ ടോയ്ലറ്റ്, വനിതാ കാന്റീൻ, ഇതെല്ലാം ഒഴിവാക്കിയിട്ട് പോരെ സ്കൂൾ എല്ലാം മിക്സഡ് ആക്കുന്നത്.
ഈ കാലഘട്ടത്തിൽ ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും വെവ്വേറെ വിദ്യാലയങ്ങൾ ആവശ്യമില്ല. പരിഷകൃതമായ ഒരു സമൂഹത്തിനു ചേർന്നതല്ല. സ്ത്രീ പുരുഷ വേർതിരിവ് നമ്മുടെ രാജ്യത്തിനു ആവശ്യവുമില്ല . അത് നമ്മുടെ സംസ്കാരവും അല്ല. എല്ലാവർക്കും തുല്യത ആവശ്യമാണ്, ഇതു എന്നേ നടപ്പിലാക്കണമായിരുന്നു. ആൺ പെൺ വേർതിരിവ് ആധുനിക സമൂഹത്തിനു ചേർന്നതല്ല, നടപ്പാക്കാൻ പറ്റാത്ത തീരുമാനം ആദ്യം എല്ലാവരും കേൾക്കേ ഗോര ഗോരം കുരക്കും പിന്നീട് അടുക്കള വാതുക്കൾ പതുങ്ങി നിൽക്കും, ഒരു പ്രസവവാർഡുകൂടി സ്കൂളിനടുത്ത് തുടങ്ങട്ടെ.. എന്റെ മക്കളെ ഇനി സ്കൂളിലേക്ക് വിടാൻ ഉദ്ദേശിക്കുന്നില്ല.. ലോകത്തിൻ്റെ ആർഷഭാരതസംസ്കാരം നശിച്ചു തുടങ്ങി നിരവധി കമെന്റുകൾ ആണ് ഈ പോസ്റ്റിനു ലഭിക്കുന്നത്.