ഷർട്ടിന്റെ കൈ ഒന്ന് മടക്കി വെച്ചിരുന്നുവെങ്കിൽ ഇത്ര വൃത്തികേട് ഉണ്ടാവില്ലല്ലോ

സമദ് മങ്കടയുടെ സംവിധാനത്തിൽ 2007 ൽ പുറത്തിറങ്ങിയ ചിത്രം ആണ് കിച്ചാമണി എം ബി എ. സുരേഷ് ഗോപിയാണ് ചിത്രത്തിൽ പ്രധാന കഥപാത്രത്തെ അവതരിപ്പിച്ചത്. കിച്ചാമണി എന്ന ടൈറ്റിൽ കഥാപാത്രത്തെ തന്നെ ആണ് സുരേഷ് ഗോപി അവതരിപ്പിച്ചത്. സുരേഷ് ഗോപിയെ കൂടാതെ ജയസൂര്യ, നവ്യ നായർ, പ്രിയങ്ക, ബിജു മേനോൻ, സലിം കുമാർ തുടങ്ങി നിരവധി താരങ്ങളും ചിത്രത്തിൽ അണിനിരന്നിരുന്നു.എന്നാൽ ചിത്രം അധികം ശ്രദ്ധ നേടിയില്ല എന്നതാണ് സത്യം.

ചിത്രം തിയേറ്ററിൽ പരാചയപ്പെടുകയായിരുന്നു. ഇപ്പോഴിതാ ചിത്രത്തിനെ കുറിച്ച് സിനി ഫൈൽ ഗ്രൂപ്പിൽ വന്ന ഒരു പോസ്റ്റ് ആണ് പ്രേഷകരുടെ ശ്രദ്ധ നേടിയിരിക്കുന്നത്. ജിൽ ജോയ് എന്ന ആരാധകൻ ആണ് പോസ്റ്റ് പങ്കുവെച്ചിരിക്കുന്നത്. പോസ്റ്റിൽ പറയുന്നത് ഇങ്ങനെ, ഷർട്ടിന്റെ കൈ ഒന്ന് മടക്കി വെച്ചിരുന്നുവെങ്കിൽ ഇത്ര വൃത്തികേട് ഉണ്ടാവില്ലല്ലോ. ഒരു മനുഷ്യൻ പാരലൽ സർക്കാർ ആയി മാറുന്ന തീം ആണ് കിച്ചാമണി എം ബി എ പറയാൻ ഉദ്ദേശിച്ചത്.

പക്ഷെ മൊത്തം പാളി പോയി, നായകനായ സുരേഷ് ഗോപിയുടെ ക്യാരക്ടർ ഉൾപ്പടെ.. ബിജു മേനോൻ ചെയ്‌ത റോൾ കൊള്ളാമെന്ന് തോന്നി. സമദ് മങ്കട യാണ് കിച്ചാമണി സംവിധാനം ചെയ്തത്, എന്തിനാണ് അദ്ദേഹം സുരേഷ് ഗോപിയുടെ ഷർട്ടിന്റെ കൈ മടക്കി വെക്കാൻ പറയാതിരുന്നത് എന്ന് അറിയാൻ താല്പര്യം ഉണ്ട്. ഏത് കുഞ്ഞു കുട്ടിക്ക് കണ്ടാൽ പോലും ഇത് സ്യൂട്ട് അല്ലെന്ന് മനസിലാവും.

ഇങ്ങനെ ഡ്രസ്സ്‌ ഇടീപ്പിച്ചിട്ട് മാസ് ഡയലോഗ് പറയിപ്പിക്കുന്നതിലും വലിയ ചതി ഒന്നും ഒരു യെസ്സ്മാ യും ചെയ്തിട്ടില്ല എന്നുമാണ് പോസ്റ്റ്. പക്ഷെ പടം വിജയം ആയിരുന്നു. എനിക്ക് പേർസണലി പടം ഇഷ്ടം ആണ്, ഈ ഒരു പടം ഇറങ്ങിയ ടൈമിൽ ഇങ്ങനെ തന്നെ ആയിരുന്നു. 2002-2008 സമയം മിക്ക സിനിമയിലും ഇങ്ങനെ ആണല്ലോ, ഇതിന്റെ സ്ക്രിപ്റ്റ് ഒരു സ്ത്രീ ആയിരുന്നു ആ കാലത്ത് ഞായർ വരാന്ത്യപതിപ്പിൽ ഒക്കെ വന്നിരുന്നു ആഷിന എന്നോ അശ്‌ന എന്തോ ആണ് പേര്. അവരുടെ ആദ്യ പടം ഹിറ്റ് ആയതിനെ പറ്റി തുടങ്ങി നിരവധി കമെന്റുകൾ ആണ് പോസ്റ്റിനു വരുന്നത്.

Leave a Comment