സിനി ഫൈൽ ഗ്രൂപ്പിൽ അരുൺ അപ്പു എന്ന ഒരു ആരാധകൻ മോഹൻ ലാലിനെ കുറിച്ച് പങ്കുവെച്ച ഒരു പോസ്റ്റ് ആണ് പ്രേഷകരുടെ ശ്രദ്ധ നേടിയിരിക്കുന്നത്. പോസ്റ്റിൽ പറയുന്നത് ഇങ്ങനെ, മോഹൻലാലിനെ കുറിച്ച്ഒരിക്കൽ സംവിധായകൻ രഞ്ജിത്ത് ഒരു ഇന്റർവ്യൂ ഇൽ പറയുക ഉണ്ടായി “അനായാസമായി ലാല് ബിഹേവ് ചെയുന്നു എന്ന് നമ്മൾ പറയാറുണ്ട് ആ അനായസദക് ഒരുപാട് വില ഉണ്ടന്ന് നമ്മെ ബോദ്യ പെടുത്തുന്ന ചില ഷോട്ടുകൾ ഉണ്ട്.
അത് ലാലിന്റെ കൈയിൽ നിന്നും നമുക്ക് കിട്ടിയിട്ടുള്ളത് ആണ് അതിൽ ഒന്ന് കിലുക്കം എന്ന സിനിമയിൽ രേവതിയോട് വട്ടണല്ലേ എന്ന് ചോദിക്കുന്ന രംഗമാണ് അയാളുടെ മുഖത്ത് ഒരു തരത്തിലും ഉള്ള ഗോഷ്ടി ഇല്ല ഫാൾസ് വോയ്സ് ഇല്ല ഒരു മനുഷ്യന്റെ എല്ലാ പ്രതീക്ഷകളും തകർന അവസ്ഥ അതിലും മനോഹരം ആക്കാൻ ആർക്കും പറ്റുമെന്ന് തോന്നുന്നില്ല അവിടെയാണ് ആക്ടിങ്ന്റെ ബ്രീലിൻസ്”.
എനിക്ക് ഇങ്ങനെ തോന്നിയ ഒരു രംഗമാണ് ഉദയനാണ് താരത്തിലെ ഈ സീൻ ഒരുപാട് വെല്ലുവിളികൾക്ക് ഇടയിലൂടെ തന്റെ സ്വപ്നമായ സിനിമ പൂർത്തിയാക്കി ആ സിനിമ കാണാൻ ജനങ്ങളോട് ഒപ്പം തീയേറ്ററിൽ ഇരിക്കുന്ന രംഗം അവസാനം എ ഫിലിം ബൈ ഉദയഭാനു എന്ന്‌എഴുതി കാണിച്ചതിന് ശേഷം പിന്നെ കാണിക്കുന്ന ഷോട്ട് ലാലേട്ടന്റെ റിയാക്ഷൻ ആണ് രഞ്ജിത് പറഞ്ഞത് പോലെ തന്നെ അയാളുടെ മുഖത്ത് യാതൊരു വിധ ഗോഷ്ടിയില്ല ഫാൾസ് വോയ്സ് ഇല്ല.
പക്ഷെ നഷ്ടപ്പെട്ടത് എല്ലാം തിരിച് പിടിച്ചവന്റെഒരു ചിരി ആ മുഖത്ത് കാണാൻ കഴിയും എന്നുമാണ് പോസ്റ്റ്. നിരവധി ആരാധകർ ആണ് ഈ പോസ്റ്റിനു കമെന്റുകളുയമായി എത്തിയത്. ശരിക്കും മോഹൻലാൽ അണ്ടർ റേറ്റഡ് ആയ ഒരു നടൻ തന്നെ ആണെന്നാണ് ആരാധകർ പറയുന്നത്. ഇത്തരത്തിൽ തന്റേതായ നിരവധി സംഭാവനകൾ ആണ് മോഹൻലാൽ ഓരോ ചിത്രത്തിനും ചെയ്യുന്നത്.