സിനിമ പ്രേമികളുടെ ഗ്രൂപ്പ് ആയ സിനി ഫൈലിൽ ഒരു ആരാധകൻ പങ്കുവെച്ച പോസ്റ്റ് ആണ് പ്രേഷകരുടെ ശ്രദ്ധ നേടിയിരിക്കുന്നത്. ബിനീഷ് കെ അച്യുതൻ എന്ന ആരാധകൻ ആണ് സിനിമയെ കുറിച്ചുള്ള പോസ്റ്റ് പങ്കുവെച്ചിരിക്കുന്നത്. പോസ്റ്റിൽ പറയുന്നത് ഇങ്ങനെ, എന്റെ ഓർമ്മയിൽ വൻ ഹൈപ്പിൽ വന്ന് ആ ഹൈപ്പിനോട് നീതി പുലർത്തിയ ആദ്യ ചിത്രം ദി കിംഗും രണ്ടാമത്തേത് ഇൻഡ്യനുമാണ്. രാജമൗലിയുടെയും ഷങ്കറിന്റെയും ഒട്ടു മിക്ക ചിത്രങ്ങളും ഹൈപ്പിന് ആനുപാതികമായ വിജയം നേടിയിട്ടുണ്ട്.
ഷങ്കറിന്റെ മുൻ ചിത്രമായ 2.0 ഒരു അപവാദമായി നിൽക്കുന്നുണ്ടെങ്കിലും ഷങ്കറിന്റെ ട്രാക്ക് റെക്കോഡ് മോശമല്ല. വൻ ഹൈപ്പിൽ വരുന്ന ബഹുഭൂരിപക്ഷം ചിത്രങ്ങളും ബോക്സ് ഓഫീസിൽ തകർന്നടിയാറാണ് പതിവ്. ദി പ്രിൻസ്, യുവ തുർക്കി, ദുബായ്, താണ്ഡവം, കാസനോവ, ഗ്യാംഗ്സ്റ്റർ തുടങ്ങി അസംഖ്യം ചിത്രങ്ങൾ ഉദാഹരണമായി ചൂണ്ടിക്കാണിക്കാനുണ്ട്. നിങ്ങളുടെ ഓർമ്മയിൽ ഹൈപ്പിനോട് നീതി പുലർത്തിയ ചിത്രങ്ങൾ ഏതൊക്കെയാണെന്ന് പറയാമോ എന്നുമാണ് പോസ്റ്റ്.
മലയാളത്തിൽ പുലിമുരുകൻ ആണ് അങ്ങനെ ഹിറ്റ് ആയത്. നല്ല കത്തി പടമായിരിക്കും എന്നു കരുതി തന്നെയാണ് കാണാൻ പോയത്. പക്ഷേ ഏറ്റവും മികച്ച തിയേറ്റർ എക്സ്പീരിയൻസ് കിട്ടി. അതുപോലെ പൊട്ടിയ പടത്തിന് ഉദാഹരണം കാസനോവ ആണ്.ccL ക്രിക്കറ്റ് ലീഗിൽ സ്റ്റേഡിയത്തിൽ നിറയെ കാസനോവ പരസ്യം. റേഡിയോയിൽ കാസനോവ ലൈവ് ഗെയിം. അന്യായ ഹൈപ്പ് ആയിരുന്നു. പക്ഷേ പടം നിലം തൊടാതെ പൊട്ടി.
ലൂസിഫർ ഒരു ചെറിയ ചിത്രം ആണെന്ന് പൃഥ്വിരാജ് പറഞ്ഞിരുന്നു, പുലിമുരുഗൻ ഒരു ചെറിയ ചിത്രം ആണെന്ന് ആണ് കരുതിയിരുന്നത്, എന്നാൽ ചിത്രം തിയേറ്ററിൽ വന്നപ്പോൾ ആണ് സംഭവം വേറെ ലെവൽ ആയിരുന്നു എന്ന് മനസിലായത്, ദൃശ്യം 2 വും ഇത്തരത്തിൽ ചെറിയ ഹൈപ്പിൽ വന്ന സിനിമ ആയിരുന്നു, എന്നാൽ ആദ്യ ഭാഗം വിജയം ആയിരുന്നത് കൊണ്ട് തന്നെ രണ്ടാം ഭാഗവും അതിനോട് നീതി പുലർത്തും എന്ന പ്രതീക്ഷ പ്രേക്ഷകർക്ക് ഉണ്ടായിരുന്നു തുടങ്ങി നിരവധി കമെന്റുകൾ ആണ് പോസ്റ്റിനു വരുന്നത്.