ഇന്ത്യയിൽ തന്നെ ഏറ്റവും കൂടുതൽ പ്രേക്ഷക ശ്രദ്ധ നേടിയ റിയാലിറ്റി ഷോ ആണ് ബിഗ് ബോസ്. നിരവധി ഭാഷകളിൽ ഒരുക്കുന്ന റിയാലിറ്റി ഷോ എന്ന പ്രത്യേകതയും ബിഗ് ബോസ്സിനുണ്ട്. മലയാളം, തമിഴ്, കന്നഡ, ഹിന്ദി തുടങ്ങിയ ഭാഷകളിൽ ആയാണ് ബിഗ് ബോസ് പ്രേക്ഷകർക്ക് മുൻപിൽ എത്തിക്കൊണ്ടിരിക്കുന്നത്. അടുത്തിടെ ആണ് ബിഗ് ബോസ് മലയാളം സീസൺ 4 ആരംഭിച്ചത്. ബിഗ് ബോസ് സീസൺ 4 ആരംഭിച്ച ആദ്യ ദിവസം മുതൽ തന്നെ കേരളത്തിലെ പ്രേഷകരുടെ ശ്രദ്ധ നേടിയിരിക്കുകയാണ്. തുടക്കം തന്നെ മത്സരാർത്ഥികൾ തമ്മിൽ മത്സരം മുറുകുന്ന തരത്തിലെ ടാസ്ക്ക് ആണ് ബിഗ് ബോസ് നൽകിയത്. ബിഗ് ബോസ് മലയാളത്തിന്റെ ചരിത്രത്തിൽ തന്നെ ആദ്യമായാണ് ഒരു വിദേശ വനിതാ പരുപാടിയിൽ മത്സരിക്കാൻ എത്തിയിരിക്കുന്നത്. അപർണ്ണ മൾബറി ആണ് ബിഗ് ബോസ് സീസൺ 4 ൽ മത്സരിക്കാൻ എത്തിയിരിക്കുന്ന വിദേശ വനിത. ബിഗ് ബോസ്സിൽ എത്തുന്നതിനു മുൻപ് തന്നെ അപർണ്ണ കൂടുതൽ പേർക്കും പരിചിതമായ വ്യക്തിത്വം ആണ്. സോഷ്യൽ മീഡിയയിൽ കൂടി ആണ് അപർണ്ണ കൂടുതൽ ശ്രദ്ധ നേടിയിട്ടുള്ളത്.
മലയാളികളേക്കാൾ മനോഹരമായി മലയാളം സംസാരിക്കുന്ന വിദേശ വനിതയെ മലയാളികൾ വളരെ പെട്ടന്ന് ശ്രദ്ധിക്കുകയായിരുന്നു. അപർണ്ണയുടെ വിശേഷങ്ങൾ അറിയാൻ ആളുകൾക്ക് താൽപ്പര്യം ഏറുകയും ചെയ്തു. വളരെ പെട്ടന്ന് ആണ് അപർണ്ണയ്ക് ആരാധകർ ഉണ്ടായത്. സോഷ്യൽ മീഡിയയിൽ കൂടിയാണ് അപർണ്ണയുടെ വിശേഷങ്ങൾ ആരാധകർ കൂടുതലും അറിഞ്ഞിട്ടുള്ളത്. തന്റെ മൂന്നാമത്തെ വയസ്സിൽ ആണ് താൻ കുടുംബസമേതം നാട്ടിൽ എത്തിയത് എന്നും അന്ന് മുതൽ തന്നെ കേരളത്തിനോട് തനിക്ക് പ്രത്യേക സ്നേഹം ആണെന്നും മലയാള ഭാഷ താൻ വളരെ പെട്ടന്ന് തന്നെ പഠിച്ചെടുക്കുകയായിരുന്നു എന്നും അപർണ്ണ പറഞ്ഞു. തങ്ങളുടെ ഇഷ്ടതാരത്തെ ബിഗ് ബോസ്സിൽ കണ്ടതോട് കൂടി താരത്തിന്റെ ആരാധകരും ആവേശത്തിൽ ആണ്.
അച്ഛനും അമ്മയ്ക്കും ഭാര്യയ്ക്കും ഒപ്പം സന്തോഷകരമായ ജീവിതം നയിക്കുകയാണ് താൻ എന്ന് അപർണ്ണ ബിഗ് ബോസ്സിൽ തുറന്ന് പറഞ്ഞിരുന്നു. ഇതോടെ താൻ ഒരു ലെസിബിയൻ ആണെന് യാതൊരു മടിയും കൂടാതെ തുറന്നു പറയാൻ കാണിച്ച അപർണ്ണയുടെ ധൈര്യത്തെ അഭിനന്ദിച്ച് കൊണ്ട് ആരാധകരും എത്തുകയായിരുന്നു. ഇംഗ്ലീഷും മലയാളവും അനായാസം പറയാൻ കഴിവുള്ള അപർണ്ണ ഓൺലൈൻ ലേർണിംഗ് ആപ്പ് ആയ എൻട്രി ആപ്പിൾ സ്പോക്കൺ ഇംഗ്ലീഷ് അദ്ധ്യാപിക കൂടി ആണ്.
Click here to joins Aparna’s course on entri app