മലയാള സിനിമ എന്നുമുതലാണ് കൊച്ചിയിലെത്തിയത് എന്ന് അറിയാമോ

സിനി ഫൈൽ ഗ്രൂപ്പിൽ ചാർളി ശോഭരാജ് എന്ന ആരാധകൻ പങ്കുവെച്ച പോസ്റ്റ് ആണ് പ്രേഷകരുടെ ശ്രദ്ധ നേടിയിരിക്കുന്നത്. പോസ്റ്റിൽ പറയുന്നത് ഇങ്ങനെ, മലയാള സിനിമയിൽ കൊച്ചി ഗാങ് പിടിമുറുക്കിയതിനു ശേഷം മലയാള സിനിമ നശിച്ചു എന്ന മട്ടിലുള്ള ചില നിലവിളികൾ കാണുകയുണ്ടായി. അപ്പോൾ തോന്നിയതാണ് മലയാള സിനിമ എന്നുമുതലാണ് കൊച്ചിയിലെത്തിയത് എന്ന വെറുതെ ഒന്ന് പരിശോധിക്കാൻ. മലയാള സിനിമയുടെ സുവർണ്ണ കാലഘട്ടം ആയിരുന്ന എൺപതുകളിലെ കഥകൾ ഭൂരിഭാഗവും ഉൾനാടുകളിലെ ഗ്രാമഭംഗിയും അതെ ചുറ്റിപ്പറ്റിയുള്ള ഫാമിലി ഡ്രാമകളും ആയിരുന്നെങ്കിലും സിനിമയുടെ ഭാഷ ന്യൂട്രൽ ആയിരുന്നു.

ഒരു പക്ഷെ എംടിയുടെ തിരക്കഥകൾ ആയിരുന്നു വള്ളുവനാടൻ ഭാഷയെ മലയാള സിനിമയുടെ ആഖ്യാന ഭാഷയായി പരിചയപ്പെടുത്തിയത്. എംടി സിനിമകൾക്ക് കിട്ടിയ സ്വീകാര്യത കൊണ്ടാവാം പിന്നീട് വന്ന സിനിമകൾക്കെല്ലാം വള്ളുവനാടൻ ഭാഷയുടെ ഇൻഫ്ളുവൻസ് ഉണ്ടായിരുന്നത്. ലോഹിതദാസിന്റെ തിരക്കഥകളും വള്ളുവനാടൻ ഭാഷയെ സിനിമയിൽ കൂടുതൽ പോപ്പുലർ ആക്കി. വര്ഷം രണ്ടായിരം ആയപ്പോഴേക്കും കുടുംബത്തെയും നാടിനെയും രാജ്യത്തെയും രക്ഷിക്കാൻ അവതരിക്കുന്ന അപ്പർ ക്ലാസ്സ് വള്ളുവനാടൻ ഹീറോമാരെ തട്ടി നടക്കാൻ പറ്റാത്ത അവസ്ഥ വന്നു. കാണികൾക്കു ബോറടിച്ചു. അതോടെ സിനിമകൾ പതിയെ ഗ്രാമങ്ങൾ വിട്ട് നഗരങ്ങളിലേക്ക് എത്തിനോട്ടം തുടങ്ങി.

അക്കാലത്ത് കൊച്ചി (എറണാകുളം) വികസനത്തിന്റെ പാതയിൽ ആയിരുന്നത് കൊണ്ട് സിനിമാക്കാർ കൊച്ചിയിൽ ബെറ്റ്‌ വെക്കാൻ തുടങ്ങി. തുടക്കത്തിൽ കൊച്ചിയിലെ അധോലോകം ആയിരുന്നു സിനിമാക്കാർക്ക് പ്രിയം. ഓർമ്മ ശരിയാണെങ്കിൽ എകെ സാജൻ ആണ് കൊച്ചി ബേസ്ഡ് ഗാങ്സ്റ്റർ സിനിമകളുടെ തലതൊട്ടപ്പൻ. 2002ൽ ഇറങ്ങിയ സ്റ്റോപ്പ് വയലൻസ് ആയിരുന്നു കൊച്ചി അധോലോകത്തെ ചുറ്റിപ്പറ്റിയുള്ള ആദ്യ സിനിമ. എങ്കിലും നുമ്മ നിങ്ങ പോലുള്ള ഉപരിപ്ലവ യൂസേജുകൾ അല്ലാതെ സ്റ്റോപ്പ് വയലന്സിന്റെ ഭാഷയും ന്യൂട്രൽ ആയിരുന്നു. ടികെ രാജീവ് കുമാറിന്റെ 2003ൽ പുറത്തിറങ്ങിയ ‘ഇവർ’ കൊച്ചിയുടെ കുറച്ചുകൂടെ ബെറ്റർ വിഷ്വലുകൾ ഉൾപ്പെടുത്തി.

കൊച്ചിയിൽ പരിചിതമായ ലൊക്കേഷനുകളായിരുന്നു സിനിമയിൽ. ഇതുവരെ കാണാത്ത കൊച്ചി അപ്പോഴും മലയാള സിനിമയിൽ നിന്ന് അകന്നുനിന്നു. 2003ൽ പുറത്തിറങ്ങിയ കമലിന്റെ ഗ്രാമഫോൺ കൊച്ചിയിലെ ജൂതന്മാർക്ക് അത്യാവശ്യ സ്‌ക്രീൻ സ്‌പേസ് നൽകി. അവരെ പൊളിറ്റിക്കളി ചിത്രീകരിച്ച രീതിയിൽ തർക്കമുണ്ടെങ്കിലും അത്യാവശ്യം നല്ല ശ്രമം ആയിരുന്നു കമലിന്റേത്. 2004ൽ വീണ്ടും ഒരു കൊച്ചി ഗാങ്സ്റ്റർ ചിത്രം രഞ്ജിത്തിന്റെ ബ്ളാക്ക് പുറത്തിറങ്ങി. കാരിക്കാമുറി ഷണ്മുഖനായി മമ്മൂട്ടി അവതരിച്ചു. 2006ൽ ബി ഉണ്ണികൃഷ്ണന്റെ സ്മാർട്ട് സിറ്റിയും കൊച്ചിയുടെ ഗാങ്സ്റ്റർ കഥ പറഞ്ഞു.

ഇവയൊക്കെ ഉണ്ടെങ്കിലും കൊച്ചിയെ മലയാള സിനിമയിൽ മാർക്ക് ചെയ്തത് 2007ൽ പുറത്തിറങ്ങിയ രണ്ട് പൊളി സാധനങ്ങളാണ്. ക്രൈം ത്രില്ലർ ബിഗ് ബിയും കോമഡി ഡ്രാമ ചോട്ടാ മുംബൈയും. ഇത് വരെ ഒരു സിനിമകളിലും കാണിക്കാത്ത കൊച്ചിയുടെ സ്പിരിറ്റിനെ സ്‌ക്രീനിൽ കൊണ്ടുവരുന്നതിൽ രണ്ടു ചിത്രങ്ങളും ഒരു പരിധി വരെ വിജയിച്ചു. ഫോർട്ടുകൊച്ചിലെയും മട്ടാഞ്ചേരിയിലെയും കോളനികളും ലോവർ മിഡിൽ ക്ലാസ്സ് ജീവിതവും മാഫിയകളും തൊഴിൽ രഹിതരായ ചെറുപ്പക്കാരുടെ പ്രശ്നങ്ങളുമെല്ലാം രണ്ടു സിനിമകളും നീറ്റ് ആയി വരച്ചുകാട്ടി. മഹാരാജാസിൽ സഹപാഠികൾ ആയിരുന്ന അമൽ നീരദും അൻവർ റഷീദും ആയിരുന്നു ഇരു ചിത്രങ്ങളുടെയും സംവിധായകർ.

അതുകൊണ്ടാവാം കൊച്ചിയെ മറ്റാരും കാണിക്കാത്ത ഒറിജിനാലിറ്റിയിൽ അവതരിപ്പിക്കാൻ അവർക്ക് കഴിഞ്ഞത്. 2010 ആയപ്പോഴേക്കും സീൻ മാറി. നായകനുമായി ലിജോയും ചാപ്പ കുരിശുമായി സമീർ താഹിറും ഒറിജിനൽ കൊച്ചിയിലേക്ക് ക്യാമറ തിരിച്ചു വെച്ചു. 2011ൽ സിറ്റി ഓഫ് ഗോഡുമായി ലിജോ ഒരു വരവ് കൂടെ വന്നു. മായാനദിയുമായി ആഷിക്ക് അബു അന്നയും റസൂലുമായി രാജീവ് രവി ഹണി ബീയുമായി ജീൻ പോൾ പറവയുമായി സൗബിൻ അംഗമാലിയും ഈ മൈ യൗവുമായി വീണ്ടും ലിജോ കുമ്പളങ്ങിയുമായി മധു സി നാരായണൻ കമ്മട്ടിപ്പാടവുമായി വീണ്ടും രാജീവ് രവി എന്നിങ്ങനെ ഒടുവിൽ ഭീഷ്മപർവം വരെ എത്തി നിക്കുന്നു കൊച്ചി പടങ്ങൾ. നിങ്ങൾക്ക് ഏറ്റവും ഇഷ്ടമുള്ള കൊച്ചി പടം ഏതാണെന്നു പറയാമോ മച്ചാന്മാരെ എന്നുമാണ് പോസ്റ്റിൽ പറയുന്നത്.

Leave a Comment