നീലതരംഗത്തിൽ ഇറങ്ങിയ ഏതോ ചിത്രം ആണെന്നാണ് ആദ്യം തോന്നിയത്

മലയാളം  മൂവീസ് ആൻഡ് മ്യൂസിക് ഡേറ്റ ബേസ് എന്ന ഗ്രൂപ്പിൽ സുനിൽ കുമാർ എന്ന ആരാധകൻ പങ്കുവെച്ച പോസ്റ്റ് ആണ് പ്രേഷകരുടെ ശ്രദ്ധ നേടിയിരിക്കുന്നത്. പോസ്റ്റ് ഇങ്ങനെ, പത്മരാജൻ-മോഹൻ ടീമിന്റെ കൊച്ചുകൊച്ചു തെറ്റുകൾ. പേരാദ്യം കേട്ടപ്പോൾ 2000 കാലത്തെ നീലത്തരംഗത്തിലിറങ്ങിയ ഏതോ ചിത്രമാണെന്നാണ് കരുതിയത്.ആ ഊഹം തെറ്റിയില്ല, അക്കാലത്തും ആ പേരിൽ ഒന്നിറങ്ങിയിരുന്നു. പക്ഷെ പോസ്റ്റിൽ പറയുന്നത് അതിനെപ്പറ്റിയല്ല.

തുടക്കകാലത്ത് പത്മരാജൻ രചിച്ച തിരക്കഥകളിൽ മിക്കതിന്റെയും പ്രമേയം ലൈം ഗികതയുമായി അഭേദ്യമായി ബന്ധപ്പെട്ടിരിക്കുന്നു. ഈ ചിത്രവും അതിൽനിന്ന് വ്യത്യസ്തമല്ല. മനുഷ്യകാമനകളിലെ ശരിതെറ്റുകൾ. അവയിലെ സുഖദുഃഖങ്ങൾ, ദുരന്തങ്ങൾ ഇവയെല്ലാമാണ് ചിത്രത്തിന്റെ പ്രമേയം. ശരിതെറ്റുകൾ ആരുടെതെന്ന് തീരുമാനിക്കാൻ പ്രേക്ഷകർക്ക് വിടുന്നു സംവിധായകനും രചയിതാവും.

സ്ത്രീകൾലഹരിയായ, നൈമിഷികസുഖങ്ങളിലേക്ക് ജീവിതത്തെ വലിച്ചെറിഞ്ഞുകൊടുക്കുന്ന രവിയെന്ന കേന്ദ്രകഥാപാത്രമായി സുകുമാരൻ നിറഞ്ഞുനിൽക്കുന്നു. സുകുമാരൻറെ ആ തന്റേടി ഇമേജിന് ഏറ്റവും യോജിക്കുന്ന വേഷം . ശുഭ എന്ന നടിയുടെ ഏറ്റവും മികവുറ്റ വേഷങ്ങളിലൊന്ന് ഇതിലാണ്.. കെപി ഉമ്മർ, ഹേമാ ചൗധരി, സത്യകല തുടങ്ങിയവരും മുഖ്യവേഷങ്ങൾ മികച്ചതാക്കി എന്നുമാണ് പോസ്റ്റ്.

പദ്മരാജൻ സിനിമകൾ എല്ലാം തന്നെ ഒരേ തീം തന്നെ ഫോള്ളോ ചെയ്യുന്നവയായിരുന്നു. അർഹിക്കാത്ത പണം, അർഹിക്കാത്ത പെണ്ണ്, എൻ്റെ ഇഷ്ടഗാനങ്ങളിലൊന്ന് പ്രഭാതഗാനങ്ങൾ നമ്മൾ പ്രസാദസൂനങ്ങൾ തുടങ്ങിയ കമെന്റുകൾ ആണ് പോസ്റ്റിനു വരുന്നത്. വളരെ പെട്ടാണ് തന്നെ ഈ പോസ്റ്റ് ആരാധകരുടെ ഇടയിൽ ശ്രദ്ധ നേടിയിരിക്കുകയാണ്. ഇതേ പാറ്റേർണിൽ ഉള്ള വേറെയും പത്മരാജൻ ചിത്രങ്ങൾ ആ കാലയളവിൽ ഇറങ്ങിയിട്ടുണ്ട്.

 

എന്നാൽ അവ എല്ലാം തികച്ചും വ്യത്യസ്തമാണെന്ന് തോന്നിപ്പിക്കും വിധമുള്ള ചിത്രീകരണം ആയിരുന്നു. ഇന്നും പത്മരാജൻ ചിത്രങ്ങൾക്ക് ആരാധകർ ഏറെ ആണ്. വളരെ പെട്ടാണ് തന്നെ പത്മരാജൻ ചിത്രങ്ങൾ പ്രേക്ഷകർക്ക് മുന്നിൽ ചർച്ച ആയിരുന്നു.

Leave a Comment