ടോവിനോ തോമസ് ചിത്രം തരംഗത്തിൽ ആണ് ഇവർ ആദ്യമായി വരുന്നത്

നടൻ ദിലീപിന്റെ പ്രേക്ഷക ശ്രദ്ധ നേടിയ ചിത്രങ്ങളിൽ ഒന്നാണ് കോടതി സമക്ഷം ബാലൻ വക്കീൽ. മംമ്ത നായികയായി എത്തിയ ചിത്രം വളരെ പെട്ടന്ന് തന്നെ ആരാധകരുടെ ശ്രദ്ധ നേടുകയായിരുന്നു. ദിലീപ് വിക്ക് ഉള്ള വക്കീൽ ആയാണ് ചിത്രത്തിൽ എത്തിയത്. അത് കൊണ്ട് തന്നെ ചിത്രത്തിൽ ഒരുപാട് നർമ്മ നിമിഷങ്ങളും കോർത്തിണക്കി ആണ് അണിയറ പ്രവർത്തകർ ചിത്രം ഒരുക്കിയത്. ചിത്രത്തിലെ ഒരു ഗാനം ആ വര്ഷം വലിയ ഹിറ്റ് ആയിരുന്നു.

മഞ്ഞ മഞ്ഞ ബൾബുകൾ എന്ന് തുടങ്ങുന്ന ചിത്രത്തിലെ ഗാനം വലിയ തരംഗം തന്നെ ആണ് യുവാക്കൾക്കിടയിൽ ഉണ്ടാക്കിയത്. ഇന്നും ആഘോഷ പരിപാടികളിലും ഉത്സവ വേദികളിലും എല്ലാം ഈ ഗാനം സ്ഥിരമായി കേൾക്കാറുമുണ്ട്. ഇപ്പോഴിതാ ഈ ഗാനത്തിന്റെ കുറിച്ചും ഗാന രംഗത്തിൽ എത്തിയ താരത്തിനെ കുറിച്ചും ആരാധകരുടെ ഗ്രൂപ്പിൽ വന്ന ഒരു പോസ്റ്റ് ആണ് പ്രേഷകരുടെ ശ്രദ്ധ നേടുന്നത്.

സിനി ഫയൽ എന്ന ഗ്രൂപ്പിൽ ജിൽ ജോയ് എന്ന യുവാവ് ആണ് പോസ്റ്റ് പങ്കുവെച്ചിരിക്കുന്നത്. പോസ്റ്റ് ഇങ്ങനെ, കേരളത്തിൽ വല്യ ഹിറ്റായ ഗാനമാണ് കോടതി സമക്ഷം ബാലൻ വക്കീലിലെ “മഞ്ഞ മഞ്ഞ ബാൽബുകൾ “. ആ ഗാനം കണ്ടവർ അതിൽ നൃത്തം ചെയുന്ന നടിയെ ശ്രദ്ധിക്കാതെയിരിക്കില്ല. നേഹ അയ്യർ  മഞ്ഞ ബൽബുകൾ കാത്തുന്നതിനേക്കാൾ പ്രകാശം നേഹ ചിരിക്കുമ്പോൾ കിട്ടുന്നുണ്ട്. ടോവിനോ തോമസന്റെ ‘തരംഗം ” എന്ന ചിത്രത്തിലാണ് നേഹ ആദ്യമായി വരുന്നത്.

ബാലൻ വക്കീലിന് ശേഷം മലയാളത്തിൽ ഇവരെ കണ്ടതായി ഓർക്കുന്നില്ല. കാണാൻ ആഗ്രഹം ഉണ്ട്. സാധിക്കട്ടെ. വിവാഹ ശേഷം വളരെ പെട്ടന്ന് തന്നെ ഭർത്താവ് മരണപെട്ടു എന്നൊക്കെ അറിയാൻ സാധിച്ചു. ഒരു കുട്ടിയും ഉണ്ട്. സിനിമകൾ ഇനിയും കിട്ടട്ടെ എന്നുമാണ് ആരാധകന്റെ പോസ്റ്റ്. നിരവധി പേരാണ് ഈ പോസ്റ്റിനു തങ്ങളുടെ അഭിപ്രായം പങ്കുവെച്ച് കൊണ്ട് എത്തിയിരിക്കുന്നത്.

സുന്ദരി ആണ്. ഐറ്റം ഡാൻസിൽ ഒതുങ്ങേണ്ട നടി അല്ല. ഇനിയും അവസരം കൊടുക്കണം സംവിധായകൻ മാർ, എന്തോ ഒരു മാഡം ആയിരുന്നില്ലേ തരംഗത്തിൽ, ഇവരുടെ ഹസ്ബൻഡ് അടുത്തിടെ മ ര ണപ്പെട്ടത് അല്ലെ, ഇവർക്ക് ഇങ്ങനെ ഒരു ബാക്ക് സ്റ്റോറി ഉള്ളത് അറിയില്ലായിരുന്നു, തുടങ്ങി നിരവധി കമെന്റുകൾ ആണ് താരത്തിനെ കുറിച്ച് ഈ പോസ്റ്റിനു താഴെ വരുന്നത്.

Leave a Comment