വീട്ടുകാരുടെ നിർബന്ധ പ്രകാരം നടന്ന വിവാഹം, പിന്നീട് സംഭവിച്ചത്

മലയാളികൾക്ക് ചലച്ചിത്ര ഗാനങ്ങളെ പോലെ തന്നെ പ്രിയപ്പെട്ടത് ആണ് മാപ്പിള പാട്ടുകളും ആൽബം സോങ്ങുകളും. നിരവധി ആൽബം സോങ്ങുകളെ ആണ് കൗമാരക്കാരുടെ ഇടയിൽ ഹിറ്റ് ആയി മാറുന്നത്. യുവാക്കളും യുവതികളും ഒരു പോലെ നെഞ്ചിലേറ്റിയ ഒരുപാട് ഗാനങ്ങൾ ഉണ്ട്. അത്തരം ഗാനങ്ങളുടെ പ്രിയ ഗായകൻ ആണ് കൊല്ലം ഷാഫി. നിരവധി ആരാധകർ ആണ് കൊല്ലം ഷാഫിക്ക് ഉള്ളത്. ഒരു പക്ഷെ ആൽബം സോങുകൾ ആലപിച്ച് കൊണ്ട് നിരവധി ആരാധകരെ സ്വന്തമാക്കിയ താരം കൂടി ആണ് കൊല്ലം ഷാഫി. വർഷങ്ങൾ കൊണ്ട് ഈ രംഗത്ത് സജീവമാണ് താരം. നിരവധി ഹിറ്റ് ഗാനങ്ങൾ ആണ് ഷാഫിയുടേതായി ശ്രദ്ധ നേടിയിട്ടുള്ളത്. ഗാനങ്ങൾ പുറത്തിറങ്ങി വർഷങ്ങൾ കഴിഞ്ഞിട്ടും ഇന്നും യുവാക്കൾ പാടി നടക്കുന്ന പല ഗാനങ്ങളുടെയും ഉടമ കൂടി ആണ് ഷാഫി. ഗായകൻ മാത്രമല്ല, ഗാന രചയിതാവ് ആയും അഭിനേതാവ് ആയും എല്ലാം താരം ഇതിനോടകം തന്റെ കഴിവ് തെളിയിച്ചിട്ടുണ്ട്. ഫ്ളവേഴ്സിൽ സംപ്രേക്ഷണം ചെയ്യുന്ന സ്റ്റാർ മാജിക്കിൽ മത്സരാർത്ഥിയായി പങ്കെടുത്ത് കൊണ്ടിരിക്കുകയാണ് കൊല്ലം ഷാഫി ഇപ്പോൾ.

ഇപ്പോഴിതാ എം ജി ശ്രീകുമാർ അവതരിപ്പിക്കുന്ന കൈരളി ടിവി യിൽ സംപ്രേക്ഷണം ചെയ്യുന്ന പറയാം നേടാം എന്ന പരുപാടിയിൽ അതിഥിയായി എത്തിയപ്പോൾ കൊല്ലം ഷാഫി പങ്കുവെച്ച തന്റെ ജീവിതത്തെ കുറിച്ചുള്ള കഥകൾ ആണ് ഇപ്പോൾ ആരാധകരുടെ ശ്രദ്ധ നേടുന്നത്. തന്റെ വിവാഹം കഴിഞ്ഞിട്ട് ഇപ്പോൾ പതിനെട്ട് വർഷങ്ങൾ ആയെന്നും എന്നാൽ ഒട്ടും താൽപ്പര്യം ഇല്ലാതെ ആണ് താൻ വിവാഹം കഴിച്ചത് എന്നും ഉള്ള കാര്യങ്ങൾ ആണ് പരുപാടിയിൽ ഷാഫി പറഞ്ഞത്. ഷാഫിയുടെ വാക്കുകൾ ഇങ്ങനെ, എനിക്ക് ഒട്ടും താൽപ്പര്യം ഇല്ലാതെ ആണ് ഉമ്മ കണ്ടു പിടിച്ച പെൺകുട്ടിയെ ഞാൻ പെണ്ണ് കാണാൻ പോകുന്നത്. അതിന്റെ കാരണം എനിക്ക് ആ സമയത്ത് സീരിയസ് ആയ ഒരു റിലേഷൻഷിപ്പ് ഉണ്ടായിരുന്നു. എന്നാൽ ആ പ്രണയം നഷ്ടപ്പെട്ടതോടെ ഞാൻ ആകെ തകർന്ന ഒരു അവസ്ഥയിൽ ആയിരുന്നു.

അങ്ങനെ ആണ് എന്റെ 23 ആം വയസ്സിൽ എന്നെ വിവാഹം കഴിപ്പിക്കാൻ എന്റെ വീട്ടുകാർ തുനിഞ്ഞത്. എനിക്ക് ആ സമയത്ത് വിവാഹത്തിനോട് ഒട്ടും താൽപ്പര്യം ഇല്ലായിരുന്നു. കാരണം ആ പ്രണയ നഷ്ട്ടം എന്നെ അത്രത്തോളം സ്വാധീനിച്ചിരുന്നു. എന്നാൽ ഉമ്മ കരഞ്ഞു പറഞ്ഞപ്പോൾ ആണ് പെണ്ണ് കാണാൻ ഞാൻ പോകുന്നത്. പെൺകുട്ടിക്ക് ഞാൻ എന്റെ ഡയറി കൊടുത്തിട്ട് പറഞ്ഞു ഇത് വായിച്ച് കഴിഞ്ഞു തീരുമാനിച്ചാൽ മതി എന്നെ വിവാഹം കഴിക്കണോ വേണ്ടായോ എന്ന്. അങ്ങനെ ആ കുട്ടി എന്നെ വിവാഹം കഴിക്കാൻ സമ്മതിച്ചു. അവൾ ആണ് ഞാൻ ആദ്യമായി പാടിയ ഗാനത്തിലെ റജില എന്നും പതിനെട്ട് വർഷങ്ങൾ കഴിഞ്ഞു ഇന്നും ഞങ്ങൾ പ്രണയിച്ച് കൊണ്ടിരിക്കുകയാണെന്നും.