ഇന്നും പ്രേഷകരുടെ ഇഷ്ട്ട ചിത്രങ്ങളിൽ ഒന്നാണ് പൃഥ്വിരാജിന്റെ കൂടെ

സിനിമ പാരഡിസോ ക്ലബ്ബിൽ ദീപ്സ് ദീപ എന്ന ആരാധിക പങ്കുവെച്ച ഒരു പോസ്റ്റ് ആണ് പ്രേഷകരുടെ ശ്രദ്ധ നേടിയിരിക്കുന്നത്. പോസ്റ്റിൽ പറയുന്നത് ഇങ്ങനെ, പത്തേമാരിയിൽ ഇക്ക കുഞ്ഞിലെ ഗൾഫിൽ പോയതിനെ കുറിച്ചു ആർക്കും ഒരു എതിരഭിപ്രായവും ഇല്ല. ജോഷ്വാ പോയപ്പോ അത് നാട്ടിൽ നടക്കാത്ത കാര്യം ആയി. പാവം ജോഷ്വാ. ഇങ്ങനെ ഒന്നും കുറ്റപ്പെടുത്തരുത് കേട്ടോ. ഒറ്റപ്പെടലിന്റെ വേദന എന്താണ് എന്ന് പുള്ളിക്ക് മാത്രേ അറിയൂ.

പഠിച്ചു വളരേണ്ട പ്രായത്തിൽ കുടുംബഭാരം ഏറ്റെടുത്തു സഖലത്തിനോടും ഫ്രസ്ട്രേറ്റഡ് ആയ ജോഷ്വായ്ക് മാത്രേ അറിയൂ ഓന്റെ വിഷമം. മൊബൈൽ മേടിച്ചു കൊടുത്തിട്ട് പോലും ഒറ്റ തവണപോലും ‘സുഖമാണോ അനിയത്തി’ എന്നു അതിലേക്കൊന്നു വിളിച്ചു ചോദിക്കാത്ത ജോഷ്വാ. പണം മാത്രം അയച്ചു കൊടുക്കുന്ന പാവം ഒരു എ ടി എം മെഷീൻ മാത്രമാണ് നമ്മുടെ ജോഷ്വാ. അനിയത്തിയുടെ മരണത്തിനു വന്നിട്ടു പോലും 2 ദിവസം തികയ്ച്ചു വീട്ടിൽ നിൽക്കാൻ മടി കാണിക്കുന്ന ജോഷ്വാ. ‘ഇടയ്ക്കൊരു കത്തയച്ചിരുന്നു’.

ആ കത്തിന്റെ മറുപടികത്തു ഒരെണ്ണം അന്നേ സോഫി പോസ്റ്റ് ചെയ്തിരുന്നു എങ്കിൽ പണ്ടേ അവൻ അവന്റെ ജീവിതത്തിന്റെ വെളിച്ചം തിരിച്ചറിഞ്ഞേനെ. ഓന്റെ കാര്യം പോലും ശ്രദ്ദിക്കാത്ത ഓൻ ആണോ അനിയത്തിയുടെ നായയുടെ പേരും നാളും ഒക്കെ അന്വേഷിക്കുന്നത്. അനിയത്തിയാണ് ഓനോട് ഓന് വേണ്ടി ജീവിക്കാൻ പറയുന്നത്. അവനവനു വേണ്ടി ജീവിക്കണം എന്നു കൂടി തോന്നിയപ്പോഴാ ചുറ്റുമുള്ള ലോകം കൂടി ഓന് കാണുന്നതും.

എങ്ങോ മറഞ്ഞ മാഷിനെയും നഷ്ടമായ പ്രണയത്തെയും തേടി പിടിക്കുന്നതും ചേർത്തു നിർത്തുന്നതും. പറയാൻ ആണേൽ ഒത്തിരി ഉണ്ട് ചക്കര ജോഷ്വായെ കുറിച്ചു. ആഹ് പാവം ജോഷ്വാ.. ആർക്കു മനസ്സിലായില്ലെങ്കിലും എനിക്ക് മനസിലാകുമെടാ ജോഷ്വാ നിന്നെ. നി വിഷമിക്കണ്ട എന്നുമാണ് പോസ്റ്റ്. പോസ്റ്റ് ഇതിനോടകം തന്നെ സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടിയിരിക്കുകയാണ്.

Leave a Comment