സിനിമ കണ്ടതിന്റെ പിറ്റേ ദിവസം ആണ് പോസ്റ്റുമായി യുവതി എത്തിയത്

കൊത്ത് സിനിമ കണ്ടതിനു ശേഷം ആൻസി വിഷ്ണു എന്ന ആരാധിക സിനി ഫൈൽ ഗ്രൂപ്പിൽ പങ്കുവെച്ച ഒരു പോസ്റ്റ് ആണ് പ്രേഷകരുടെ ശ്രദ്ധ നേടിയിരിക്കുന്നത്. പോസ്റ്റിൽ പറയുന്നത് ഇങ്ങനെ, രാത്രി ഏകദേശം പതിന്നൊന്ന് മണിക്കാണ് കൊത്ത് സിനിമ കാണാൻ തുടങ്ങിയത്. റോഷന്റെ കഥാപാത്രം പോലീസ് സ്റ്റേഷനിൽ ഇരുന്ന് പൊറോട്ടയും ചിക്കനും കഴിക്കുന്നത് കാണുന്നത് വരെ സമാധാന അന്തരീക്ഷത്തിൽ ആയിരുന്നു സിനിമ കണ്ടത്.

ആ സീനിനു ശേഷം എനിക്ക് പൊറോട്ടയും ചിക്കനും കഴിക്കാനുള്ള വിശപ്പും കൊതിയും വർദ്ധിച്ചു. സിനിമ അപ്പോൾ തന്നെ കണ്ട് തീർത്തു. വളരെയധികം സമകാലിക പ്രസക്തി ഉള്ളൊരു വിഷയത്തെ നല്ല അസ്സലായി അവതരിപ്പിച്ചു. സിനിമ തീർന്നിട്ടും പൊറോട്ടേടെയും ചിക്കന്റേം കൊതി തീർന്നില്ല, രാത്രി മുഴുവൻ റോഷന്റെ കഥാപാത്രം പൊറോട്ട കഴിക്കണത് ഓർത്ത് ഓർത്ത് ന്റെ സമാധാനം പോയി. സകല ഓൺലൈൻ ഫുഡ്‌ ഡെലിവറിക്കാരെയും കുത്തിയിരുന്ന് വിളിച്ചെങ്കിലും ഒരുത്തനും ഫോൺ എടുത്തില്ല.

പൊറോട്ടയും ചിക്കനും മനസിന്ന് പോകുന്നില്ല. ഇന്നെലെ രാത്രി ഉറങ്ങിയില്ല. പൊറോട്ടയും ചിക്കനും ന്റെ ഉറക്കം കെടുത്തി. ഇന്ന് ദാ പൊറോട്ടയും ചിക്കനും കഴിക്കാനായി കൂട്ടുക്കാരിയെയും കൂട്ടി പുറത്തേക്ക് ഇറങ്ങി. സിനിമ കണ്ട് കൊതി മൂത്ത് പൊറോട്ടയും ചിക്കനും കഴിക്കാൻ ഇറങ്ങിയ യുവതി ഒരു നാടൻ ഹോട്ടൽ ൽ നിന്ന് പൊറോട്ടയും ചിക്കനും കഴിക്കുന്നതിന്റെ തൽസമയ ദൃശ്യം.

ഭക്ഷണം കഴിക്കുന്ന സീനുകൾ ഒന്നും ഇത്രയും കൊതിപ്പിക്കുന്ന രീതിയിൽ സിനിമയിൽ ഉൾപെടുത്താതിരിക്കാൻ ഇനിയെങ്കിലും സംവിധായകർ ശ്രെദ്ധിക്കണം എന്നതാണ് എന്റെ വിനീതമായ അപേക്ഷ എന്നുമാണ് പോസ്റ്റിൽ പറയുന്നത്. പണ്ട് നട്ടപ്പാതിരാക്ക് പ്രേമം സിനിമക്ക് പോയിട്ട് കേക്ക് കഴിക്കുന്നത് കണ്ടിട്ട് രാത്രി 3 മണിക്ക് കേക്കും തപ്പി നടന്നിട്ടുണ്ട്. പുല്ല് കൊതിയായി. ഇനിയിപ്പോ പൊറോട്ടയും ചിക്കനും എവിടെ കിട്ടും?

ഇനി മുതൽ പടത്തിന് പോകുമ്പോൾ മാറ്റിനിക്കു പോയാൽ മതി, അതാവുമ്പോ പടം കഴിഞ്ഞ് ഇറങ്ങാൻ നേരത്ത് എല്ലാ ഷോപ്പ് ഉണ്ടാകും, പടത്തിലെ ഏത് ഐറ്റം ആണ് ഇഷ്ടപ്പെടുന്നെന്ന് പറയാൻ പറ്റത്തില്ലല്ലോ, പൊറോട്ടയും ചിക്കനും സിനിമാ വ്യവസായത്തിന് ആപത്തോ, ആ സീൻ കണ്ടപ്പോ എനിക്കും തോന്നിയിരുന്നു ഇത് പോലെ തുടങ്ങി നിരവധി കമെന്റുകൾ ആണ് പോസ്റ്റിനു വരുന്നത്.

Leave a Comment