ഇരട്ട സംവിധായകരുടെ ചിത്രം ഏറെ പ്രതീക്ഷയോട് ആണ് തിയേറ്ററിൽ എത്തിയത്

ജിനോയ് ജനാർദ്ദനന്റേയും ജിബിത് ജോർജിന്റെയും സംവിധാനത്തിൽ 2020 ൽ പുറത്തിറങ്ങിയ ചിത്രം ആണ് കോഴിപ്പോര്. വി ജി ജയകുമാർ നിർമ്മിച്ച ഈ ചിത്രത്തിൽ ഇന്ദ്രൻസ്, പോളി വത്സൻ, അഞ്ജലി നായർ, വീണ നന്ദകുമാർ, സോഹൻ സീനുലാൽ തുടങ്ങിയ താരങ്ങളും ചിത്രത്തിൽ പ്രധാന വേഷത്തിൽ എത്തുന്നുണ്ട്. മാത്രമല്ല ചിത്രത്തിന്റെ സംവിധായകൻ ആയ ജിനോയ് ജനാര്ദ്ദനനും ചിത്രത്തിൽ ഒരു പ്രധാന വേഷത്തിൽ എത്തുന്നുണ്ടെന്നുള്ളത് ശ്രദ്ധേയമായ കാര്യമാണ്.

ഇപ്പോഴിതാ സിനി ഫൈൽ ഗ്രൂപ്പിൽ ജിൽ ജോയ് എന്ന ആരാധകൻ പങ്കുവെച്ച ഒരു പോസ്റ്റ് ആണ് പ്രേഷകരുടെ ശ്രദ്ധ നേടിയിരിക്കുന്നത്. പോസ്റ്റിൽ പറയുന്നത് ഇങ്ങനെ, ഇരട്ട സംവിധായകർ അവരുടെ ആദ്യ ചിത്രം ഏറെ പ്രതീക്ഷയോടെ തിയേറ്റരിൽ എത്തിക്കുന്നു. ലോകത്തെ നടുക്കിയ കൊറോണ യും തുടർന്നുണ്ടായ ലോക് ഡൗൺ കാരണം 2 ദിവസം കൊണ്ട് ആ പടം പ്രദർശനം നിർത്തുന്നു.

അതിൽ ഒരു സംവിധായകൻ മാസങ്ങൾക്കു ശേഷം മരണപെടുന്നു.. പറഞ്ഞു വന്നത് ” കോഴിപ്പോര് ” എന്ന ചിത്രത്തെ പറ്റിയാണ്. മരണപെട്ട ജിബിത് ജോർജ് ചിത്രത്തിൽ ഒരു പ്രധാന വേഷത്തിൽ വരുന്നുണ്ട് ഒരു കോഴിയും, കോഴി മുട്ടയും രണ്ട് വീട്ടുകാരുടെ ഇടയിലുണ്ടാകുന്ന പ്രശ്നങ്ങൾ പറയുന്ന ചിത്രം ഒരു വട്ടം കണ്ടിരിക്കാം. വീണ നന്ദകുമാർ കെട്ട്യോൾ ആണെന്റെ മാലാഖയ്ക്കു ശേഷം ചെയ്ത പടമാനിതെന്ന് തോന്നുന്നു.

വീണയെ ഇപ്പോ സിനിമകളിൽ കാണാറില്ലല്ലോ, അഭിനയം നിർത്തിയോ എന്നുമാണ് പോസ്റ്റ്. ചെറിയ ഒരു സിനിമ കുഴപ്പമില്ലാത്ത രീതിയിൽ അവതരണം. ബട്ട് ഫീൽ ഫുൾ മൂവി ആണ്. എല്ലാവരും അവരവരുടെ രീതിയിൽ പെർഫോം ചെയ്തിട്ടുണ്ട്, അതിന് ശേഷം ലൗ എന്ന പടത്തിൽ വന്നു പിന്നെ മരക്കാരിൽ.ചെറിയ ഒരു മുഖം കാണിക്കൽ ദിലീപ് പടം വോയിസ് ഓഫ് സത്യനാഥൻ നായികാ. പോരെ ഇനി എപ്പോഴും പടം ഇറക്കിയാൽ നിങ്ങൾ തന്നെ ട്രോളും.

അയ്യോ ജിബിത് മരണപ്പെ ട്ടോ? ഇതിലെ നായകന് ടും ജിനോയി യോടും സംസാരിക്കാൻ അവസരം കിട്ടിയിട്ടുണ്ട്. ജിബിത്ത് ന് റിക്വസ്റ്റ് അയച്ചു കാത്തിരിക്കുകയായിരുന്നു. ഇപ്പോഴും രീൽസിൽ പായ സീൻ കാണുന്നുണ്ട്. ഇതറിഞ്ഞപ്പോൾ ഒരു മനപ്രയസം, മരക്കാറിൽ ഒരു ഡയലോഗ് പോലും ഇല്ലാതെ വീണയും പിടിച്ചു ഇരിപ്പുണ്ടായിരുന്നു, തുടങ്ങി നിരവധി കമെന്റുകൾ ആണ് പോസ്റ്റിനു വരുന്നത്.

Leave a Comment