കൊച്ചു കൊച്ചു വേഷങ്ങളിലൂടെ എത്തി നായകനായി മാറിയ കൃഷ്ണയെ ഓർമ്മ ഇല്ലേ

ഒരു കാലത്ത് മലയാള സിനിമയിൽ സജീവമായിരുന്ന താരം ആണ് കൃഷ്ണ. ചെറിയ ചെറിയ വേഷങ്ങളിൽ കൂടി എത്തി പിന്നീട് നായകനായി മാറിയ താരം ആണ് കൃഷ്ണ. ഏകദേശം അൻപതിൽ അധികം സിനിമകളിൽ ആണ് താരം അഭിനയിച്ചത്. തില്ലാന തില്ലാന എന്ന ചിത്രം ആണ് താരത്തിന് കൂടുതൽ പ്രേക്ഷക ശ്രദ്ധ നേടിക്കൊടുത്തത്. എന്നാൽ അധികനാൾ സിനിമയിൽ ശ്രദ്ധിക്കപ്പെടാൻ താരത്തിന് കഴിഞ്ഞില്ല എന്നതാണ് സത്യം ആയ കാര്യം.

എന്നാൽ കുറച്ച് വർഷങ്ങൾ പൂർണ്ണമായും സിനിമയിൽ നിന്ന് വിട്ട് നിന്ന താരം പിന്നീട് ചെറിയ ചെറിയ വേഷങ്ങളിൽ കൂടി തിരിച്ച് വരവ് നടത്തിയിരുന്നു. എന്നാൽ ഇപ്പോൾ മലയാളം മൂവീസ് ആൻഡ് മ്യൂസിക് ഡേറ്റ ബേസ് എന്ന ഗ്രൂപ്പിൽ താരത്തിനെ കുറിച്ച് വന്ന ഒരു പോസ്റ്റ് ആണ് പ്രേഷകരുടെ ശ്രദ്ധ നേടിയിരിക്കുന്നത്. സുബിൻ അടൂർ എന്ന ആരാധകൻ ആണ് കൃഷ്ണയെ കുറിച്ചുള്ള പോസ്റ്റ് പങ്കുവെച്ചിരിക്കുന്നത്.

2001 ൽ വനിതയിൽ കൃഷ്ണയെ കുറിച്ചുള്ള ഒരു ആർട്ടിക്കിൾ ആണ് ആരാധകൻ പങ്കുവെച്ചിരിക്കുന്നത്. കൊച്ചുകൊച്ചു വേഷങ്ങളിലൂടെ മലയാളസിനിമയിൽ കാലുറപ്പിക്കുന്ന കൃഷ്ണ എന്ന തലക്കെട്ടോടെ ആണ് ആർട്ടിക്കിളിന്റെ പേജ് ആരാധകൻ പോസ്റ്റ് ചെയ്തിരിക്കുന്നത്. നിരവധി കമെന്റുകൾ ആണ് ഈ പോസ്റ്റിനു ആരാധകരിൽ നിന്ന് ലഭിച്ചത്.

2002 ൽ എഷ്യനെറ്റിൽ ഇവന്റെ ഇന്റർവ്യൂ വന്നു സ്നെഹിതൻ സിനിമയിൽ ഇവനൊരു നെഗറ്റീവ് കാരക്ടർ ആണെന്നും ഇനി അടുത്തത് തമിഴ് ഷാജഹാൻ ആണെന്നും പറഞ്ഞു കൂടെ അവന്റെ ഒരു കൊല തള്ളും ഇവനെ ബോളിവുഡിൽ നിന്നും വിളിചിടുണ്ട് ഉടനെ ഹിന്ദി സിനിമയിലും നായകൻ ആയി പ്രതീക്ഷിക്കാം എന്ന് പറഞ്ഞു അന്ന് പോയ പോക്ക് ആണ് പിന്നെ കണ്ടത് ദ്രിശ്യ്ം -2 വിൽ ആണ് എന്ന് ആണ് ഒരു കമെന്റ് വന്നത്.

ആ പെൻവേഷം നന്നായെന്നു പറഞ്ഞവനെ ഇങ്ങോട്ട് വിളിച്ചോണ്ട് വാ മലയാളത്തിലെ ഏറ്റവും ആർട്ടിഫിഷ്യൽ ആയ റോളും പടവുമാണ് ഈ പറഞ്ഞ തില്ലന തില്ലാനാ. ഇത് വച്ചു നോക്കുമ്പോൾ നസീറിന്റെ മറുക് വേഷം മാറൽ ഒക്കെ എത്രയോ ഭേദം. ക്‌ളീൻ ഷേവ് നായകനെ മുടിയും കമ്മലും പോക്കവുമായിട്ടും തിരിച്ചറിയാൻ കഴിയാത്ത ലോകം. സിവനെ. പിന്നെ മറ്റു പല മുൻനിര സിനിമ പ്രവർത്തകരുടെ ഇന്റർവ്യൂ നോക്കിയാൽ ഇതിലും തള്ള് ആൻഡ് കോമഡി ആയത് കൊണ്ട് ഓക്കെ തുടങ്ങി നിരവധി കമെന്റുകൾ ആണ് പോസ്റ്റിനു വരുന്നത്.

Leave a Comment