കിടിലൻ ഡാൻസുമായി കൃഷ്ണപ്രഭയും സുനിതയും

പ്രേക്ഷകർക്ക് ഏറെ സുപരിചിതയായ താരമാണ് കൃഷ്ണപ്രഭ. ചെറിയ ചെറിയ കഥാപാത്രങ്ങൾ ചെയ്തുകൊണ്ടാണ് കൃഷ്ണപ്രഭ സിനിമയിൽ തുടക്കം കുറിച്ചത് എങ്കിലും പിന്നീട് ശ്രദ്ധിക്കപ്പെടുന്ന വേഷങ്ങളിൽ താരം എത്തുകയായിരുന്നു. 2005 ൽ പുറത്തിറങ്ങിയ ബോയ് ഫ്രണ്ട് എന്ന ചിത്രത്തിൽ കൂടി ആണ് താരം സിനിമയിലേക്ക് എത്തുന്നത്. അതിനു ശേഷം താരം സിനിമയിൽ സജീവമാകുകയായിരുന്നു. അഭിനയത്തിൽ മാത്രമല്ല ബാക്ക് ഗ്രൗണ്ട് ഡാൻസർ ആയും താരം തിളങ്ങിയിരുന്നു. മോഹൻലാൽ ചിത്രം മാടമ്പിയിലും ഒക്കെ താരം കഥാപത്രത്തെ അവതരിപ്പിച്ചു എങ്കിലും ഒരു ബ്ലാക്ക് ആൻഡ് വൈറ്റ് ഫാമിലി എന്ന ചിത്രത്തിൽ കൂടി ആണ് താരം കുറച്ച് കൂടി പ്രേക്ഷക ശ്രദ്ധ നേടുന്നത്. കുറഞ്ഞ സമയം കൊണ്ട് നിരവധി ചിത്രങ്ങളുടെ ഭാഗമാകാൻ താരത്തിന് കഴിഞ്ഞു. അടുത്തിടെ പുറത്തിറങ്ങിയ ദൃശ്യം രണ്ടാം ഭാഗത്തിൽ ശ്രദ്ധേയമായ വേഷത്തിൽ ആണ് താരം എത്തിയത്.

അഭിനയത്തിനൊപ്പം നൃത്തവും ഒരുപോലെ കൊണ്ട് പോകുന്ന നടികളിൽ ഒരാൾ കൂടി ആണ് കൃഷ്ണപ്രഭ. അടുത്തിടെ ആണ് കൃഷ്ണപ്രിയ തന്റെ നേതൃത്വത്തിൽ ഉള്ള നൃത്ത വിദ്യാലയം തുടങ്ങിയത്. സോഷ്യൽ മീഡിയയിൽ സജീവമായ താരം തന്റെ വിശേഷങ്ങൾ എല്ലാം ആരാധകരുമായി മുടങ്ങാതെ പങ്കുവെക്കാറുണ്ട്. തന്റെ സുഹൃത്തുക്കൾക്ക് ഒപ്പം ഉള്ള റീൽസും മറ്റും താരം മുടങ്ങാതെ സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്യാറുണ്ട്. ഇവയ്‌ക്കെല്ലാം തന്നെ മികച്ച പ്രേക്ഷക പിന്തുണയും ആരാധകരുടെ ഭാഗത്ത് നിന്ന് ലഭിക്കാറുണ്ട്.

ഇപ്പോൾ അത്തരത്തിൽ താരത്തിന്റെ ഏറ്റവും പുതിയ ഡാൻസ് വീഡിയോ ആണ് ആരാധകരുമായി പങ്കുവെച്ചിരിക്കുന്നത്. സുനിത റാവോയ്ക്ക് ഒപ്പം ഉള്ള ഐക്ക സക്ക എന്ന് തുടങ്ങുന്ന ഗാനത്തിന് ആണ് താരം ചുവട് വെച്ചിരിക്കുന്നത്. ഈ വീഡിയോ ഇതിനോടകം തന്നെ സോഷ്യൽ മീഡിയയിൽ ആരാധകരുടെ ശ്രദ്ധ നേടിയിരിക്കുകയാണ്. നിരവധി പേരാണ് വീഡിയോയ്ക്ക് മികച്ച അഭിപ്രായങ്ങൾ പങ്കുവെച്ച് കൊണ്ട് രംഗത്ത് എത്തിയിരിക്കുന്നത്. ഫുൾ എനർജിയിൽ ഉള്ള കൃഷ്ണ പ്രഭയുടെയും സുനിതയുടെയും വീഡിയോ ഇതിനോടകം തന്നെ സോഷ്യൽ മീഡിയയിൽ ആരാധകരുടെ ശ്രദ്ധ നേടിയിരിക്കുകയാണ്.