ഇദ്ദേഹത്തെ ഇന്ന് മലയാള സിനിമ ഓർക്കുന്നുണ്ടോ എന്ന് പോലും അറിയില്ല

ഒരു കാലത്ത് മലയാളി സിനിമ പ്രേമികളെ വിറപ്പിച്ച വില്ലൻ ആയിരുന്നു ടി എസ് കൃഷ്ണകുമാർ. നിരവധി ചിത്രങ്ങളിൽ ആണ് താരം വില്ലൻ വേഷത്തിൽ എത്തിക്കൊണ്ടിരുന്നത്. മിക്ക ചിത്രത്തിലും മദ്യവും മയക്കു മരുന്ന് ഉപയോഗവും എല്ലാം ഉള്ള ഒരു പക്കാ വില്ലൻ ആയാണ് താരം എത്തിക്കൊണ്ടിരുന്നത്. ദി കിങ്ങിൽ ആണ് താരം അവസാനമായി വില്ലൻ വേഷത്തിൽ എത്തിയത്. എന്നാൽ അതിനു ശേഷം മറ്റൊരു ചിത്രത്തിലും താരത്തിനെ കണ്ടിട്ടില്ല എന്ന് തന്നെ പറയാം.

ഇപ്പോഴിതാ താരത്തിനെ കുറിച്ച് സിനി ഫൈൽ ഗ്രൂപ്പിൽ വന്ന ഒരു പോസ്റ്റ് ആണ് പ്രേഷകരുടെ ശ്രദ്ധ നേടിയിരിക്കുന്നത്. ബിജിലി കൂരിക്കാട്ടിൽ എന്ന ആരാധകൻ ആണ് പോസ്റ്റ് പങ്കു വെച്ചിരിക്കുന്നത്. പോസ്റ്റിൽ പറയുന്നത് ഇങ്ങനെ,ടി എസ് കൃഷ്ണൻ അഥവാ കോഴിക്കോട് കൃഷ്ണൻ.മലയാള സിനിമ ലോകം ഇദ്ദേഹത്തെ ഓർക്കുന്നുണ്ടോ എന്ന് പോലും അറിയില്ല. 90 കളിലെ സിനിമാ പ്രേമികളുടെ മനസ്സിൽ പൂണ്ടു വിളയാടിയ സ്റ്റൈലിഷ് വില്ലൻ ഷാജി കൈലാസ് സിനിമകളിലെ സ്ഥിരം സാനിദ്യം.

ഉദ്ധാഹരണത്തിന് ദി കിംഗ് സിനിമയിൽ തുടക്കം മുതൽ അവസാനം വരെ നിറഞ്ഞു നിന്ന അനന്തൻ എന്ന കഥാപാത്രം. കുറച്ചു സിനിമകളിൽ മാത്രം അദ്ദേഹത്തിന് അഭിനയിക്കാൻ സാധിച്ചുള്ളൂ 1963 ജൂലായ് 17 ന് കർണാടകയിൽ ആണ് ജനനം സിനിമയിൽ വില്ലൻ റോളുകൾ ചെയ്ത് കത്തി കയറിവരുന്ന സമയത്തു ആയിരുന്നു അദ്ദേഹത്തിന്റെ മരണം 1996 സെപ്റ്റംബർ11 ആയിരുന്നു എനിക്ക് ഇദ്ദേഹത്തെ പറ്റി കൂടുതൽ ഒന്നും അറിയില്ല.

അറിയാവുന്നവർ ഉണ്ടെങ്കിൽ കൂടുതൽ വിവരങ്ങളും ബാക്കി സിനിമകളും കമന്റ്സ്‌ ചെയ്യാവുന്നത് ആണ്. തലസ്ഥാനം, സ്ഥലത്തെ പ്രധാന പയ്യൻസ്, ഏകലവ്യൻ, മാഫിയ, ദി കിംഗ്, കമ്മീഷ്ണർ, രുദ്രാക്ഷം തുടങ്ങിയവ ആണ് രണ്ടു സിനിമയിൽ കോമഡി റോളും ചെയ്യ്തു സൈന്യം, ആലഞ്ചേരി തമ്പ്രാക്കൾ നാളെ ഇദ്ദേഹത്തിന്റെ ജന്മദിനം ആണ് ജൂലായ് 17 ഒരിക്കലും മരിക്കാത്ത ഓർമ്മകൾക്ക് മുന്നിൽ പ്രണാമം എന്നുമാണ് പോസ്റ്റ്.

1978 ൽ എം കൃഷ്ണൻ നായരുടെ ഉറക്കം വരാത്ത രാത്രികളിൽ ബാലനാടനായി അഭിനയിച്ച ഇദ്ദേഹം 1983 ൽ നാദം എന്ന ചിത്രത്തിൽ അഭിനയിച്ചു. തുടർന്ന് നൈജീരിയയിൽ ജോലിക്ക് പോയ ഇദ്ദേഹം പിന്നീട് 1991ൽ ഭദ്രന്റെ അങ്കിൾ ബണിലൂടെയാണ് സിനിമയിൽ സജീവമാകുന്നത്. തുടർന്നങ്ങോട്ട് 25 ഓളം ചലച്ചിത്രങ്ങളിൽ അഭിനയിച്ചു, ദ് കിങ് ഇറങ്ങിയ ടൈമിൽ അല്ലെ പുള്ളി മ രിച്ചത്, ദി കിംഗ് റിലീസ് ചെയ്യുന്ന തലേ ദിവസം രാത്രി തുടങ്ങി നിരവധി കമെന്റുകൾ ആണ് പോസ്റ്റിനു വരുന്നത്.

Leave a Comment