അധിക സിനിമകളിൽ ഒന്നും തിളങ്ങാൻ അവസരം ലഭിക്കാതെ പോയ കലാകാരൻ

പ്രേക്ഷകർക്ക് ഏറെ സുപരിചിതൻ ആയ താരം ആണ് കൃഷ്ണപ്രസാദ്‌. ഒരു കാലത്ത് ഇറങ്ങുന്ന സിനിമകളിൽ പലതിലും ചെറിയ വേഷങ്ങളിൽ എത്തിയിരുന്ന താരം വളരെ പെട്ടന്ന് തന്നെ പ്രേഷകരുടെ ശ്രദ്ധ നേടിയിരുന്നു. ചെറിയ വേഷങ്ങളിൽ ആണ് താരം എത്തിയിരുന്നത് എങ്കിൽ പോലും പക്വതയായ അഭിനയം കൊണ്ട് തന്നെ താരം വളരെ പെട്ടന്ന് തന്നെ പ്രേഷകരുടെ ശ്രദ്ധ നേടുകയായിരുന്നു. നായികയുടെ അനുജൻ ആയും നായകൻറെ പെങ്ങളെ വിവാഹം കഴിക്കുന്ന ആൾ ആയും ഒക്കെ ആണ് കൃഷ്ണപ്രസാദ്‌ കൂടുതലും തവണ പ്രേക്ഷകർക്ക് മുന്നിൽ എത്തിയിട്ടുള്ളത്.

എന്നാൽ അഭിനയ പ്രാധാന്യമുള്ള നല്ല വേഷങ്ങൾ അധികം ഈ താരത്തിന് കിട്ടിയിട്ടില്ല എന്നതാണ് സത്യം. എന്നാൽ പതുക്കെ പതുക്കെ താരം വെള്ളിത്തിരയിൽ നിന്ന് അപ്രത്യക്ഷൻ ആക്കുകയായിരുന്നു എന്നതാണ് സത്യം. ഇപ്പോഴിറങ്ങുന്ന സിനിമകളിൽ ഒന്നും കൃഷ്ണപ്രസാദ്‌ ഇല്ല എന്നുള്ളത് പതുക്കെ പ്രേക്ഷകരും മറന്നു തുടങ്ങിയിരുന്നു. ഇപ്പോഴിതാ താരത്തിന്റെ കുറിച്ച് ആരാധകരുടെ ഗ്രൂപ്പിൽ വന്ന ഒരു പോസ്റ്റ് ആണ് പ്രേഷകരുടെ ശ്രദ്ധ നേടിയിരിക്കുന്നത്.

മലയാളം മൂവീസ് ആൻഡ് മ്യൂസിക് ഡേറ്റ ബേസ് എന്ന ഗ്രൂപ്പിൽ എതിരൻ കതിരവൻ എന്ന ആരാധകൻ ആണ് പോസ്റ്റ് പങ്കുവെച്ചിരിക്കുന്നത്. പോസ്റ്റ് ഇങ്ങനെ, വളരെ കഴിവുള്ള നടൻ കൃഷ്ണപ്രസാദ്, പക്ഷേ അധികം സിനിമകളിൽ പിന്നെ കണ്ടില്ല എന്നുമാണ് കൃഷ്ണപ്രദാസിന്റെ ചിത്രത്തിനൊപ്പം കുറിച്ചിരിക്കുന്നത്. എന്നാൽ നിരവധി പേരാണ് ഈ പോസ്റ്റിനു തങ്ങളുടെ അഭിപ്രായം രേഖപ്പെടുത്തിക്കൊണ്ട് എത്തിയിരിക്കുന്നത്.

നടനെന്ന നിലയിൽ വലിയതിളക്കമില്ലെങ്കിലും ഒരു കൃഷിക്കാരനെന്ന നിലയിൽ മാതൃകയാണ് കൃഷ്ണപ്രസാദ് . മികച്ച കർഷകനുള്ള സർക്കാർ അവാർഡ് അദ്ദേഹം നേടിയിട്ടുണ്ട്, നായകന്റെ അനിയത്തിയെ കല്യാണം കഴിക്കാൻ വരുന്ന റോളുകളിൽ ടൈപ്പ് ചെയ്യപെട്ടു പോയി, ദൂരദര്‍ശനില്‍ കുറ്റവും ശിക്ഷയും ആധാരമായി വന്ന സീരിയലില്‍ ഗംഭീര പ്രകടനമായിരുന്നു. സീരിയലിന്‍റെ പേരോര്‍മ്മയില്ല.രണ്ടു മാസം മുന്നേ ചാലക്കുടി സിദ്ധാർഥ ഹോട്ടലിൽ വച്ചു കണ്ടിരുന്നു, വളരെ ഡൌൺ ടു ഏർത് മനുഷ്യൻ.

ഈയിടെയായി കൃഷി ആണത്രേ മെയിൻ, ഈയിടെയല്ല, വളരെ വര്ഷങ്ങളായി കൃഷി തന്നെയാണ് കക്ഷിയുടെ മെയിൻ, ഒരു യാത്രമൊഴിയിൽ കുറച്ചു ഷോട്സ് മാത്രമേ ഉള്ളെങ്കിലും ,വളരെ നന്നായി അഭിനയിച്ചു. മോഹൻലാൽ/ശിവാജി ഗണേശൻ ആയിട്ടുള്ള കോമ്പിനേഷൻ സീനുകൾ നന്നായിരുന്നു, സത്യം പറഞ്ഞാൽ ഈ പുള്ളി ഇതുവരെ കഴിവ് തെളിയിച്ച ഒരു റോളും കണ്ട ഓർമ്മയിലില്ല , അതുകൊണ്ട്‌ തന്നെ ഫീൽഡ് ഔട്ട് ആയതിൽ അത്ഭുതമൊന്നും തോന്നുന്നില്ല തുടങ്ങിയ കമെന്റുകൾ ആണ് പോസ്റ്റിനു വരുന്നത്.

Leave a Comment