പൃഥ്വിരാജ് ഇരട്ട വേഷത്തിൽ ആണ് ചിത്രത്തിൽ എത്തിയത്

പൃഥ്വിരാജിനെ നായകനാക്കി വിജി തമ്പി സംവിധാനം ചെയ്ത ചിത്രം ആണ് കൃത്യം. കല്ലൂർ ഡെന്നിസ് കഥയും തിരക്കഥയും ഒരുക്കിയ ചിത്രം എന്നാൽ വേണ്ടത്ര ശ്രദ്ധ നേടിയില്ല എന്നതാണ് സത്യം. 2005 ൽ പുറത്തിറങ്ങിയ ചിത്രത്തിൽ പരുൾ യാദവ് ആണ് നായികയായി എത്തിയത്. ഇവാ പവിത്രൻ, ഇന്ദ്രജിത്ത്, ശ്രുതി മേനോൻ സിദ്ധിഖ് തുടങ്ങിയ താരങ്ങളും ചിത്രത്തിൽ പ്രധാന വേഷത്തിൽ എത്തിയിരുന്നു. എന്നാൽ വേണ്ടത്ര ശ്രദ്ധ നേടാതിരുന്ന ചിത്രം തിയേറ്ററിൽ പരാചയപ്പെടുക ആയിരുന്നു.

ഇപ്പോഴിതാ ചിത്രത്തിനെ കുറിച്ച് ആരാധകരുടെ ഗ്രൂപ്പിൽ വന്ന ഒരു പോസ്റ്റ് ആണ് പ്രേഷകരുടെ ശ്രദ്ധ നേടിയിരിക്കുന്നത്. വിമൽ ബേബി എന്ന ആരാധകൻ ആണ് പോസ്റ്റ് പങ്കുവെച്ചിരിക്കുന്നത്. പോസ്റ്റിൽ പറയുന്നത് ഇങ്ങനെ, വിജി തമ്പി സംവിധാനം ചെയ്ത ചിത്രമാണ് കൃത്യം. പൃഥ്വിരാജ് ഇരട്ട വേഷത്തിൽ അഭിനയിച്ച ചിത്രം കൂടിയാണ് കൃത്യം. സിനിമയുടെ ക്ലൈമാക്സിലെ സംഘട്ടനരംഗത്തിൽ ഒന്ന് പൃഥ്വിരാജും പിന്നെ മറ്റൊന്ന് അദ്ദേഹത്തിന്റെ തന്നെ മുഖസാദൃശ്യം ഉള്ള ഡ്യൂപ്പും ആയിരുന്നു എന്നത് ആരൊക്കെ ശ്രദ്ധിച്ചു എന്നുമാണ് പോസ്റ്റ്.

നിരവധി പേരാണ് ഈ പോസ്റ്റിനു കമെന്റുകളുമായി എത്തിയത്. കൃത്യം, പോലീസ് എന്നൊക്ക പേരിൽ ഇങ്ങേര് കുറെ വെറുപ്പിച്ചിട്ടുണ്ട്, ഞാൻ കരുതി അത് രണ്ടും പ്രിത്വി തന്നെ ആകും എന്ന്, ആ സമയത്ത് ഈ പടം സൂര്യയിൽ വന്നപ്പോ കഷ്ടപ്പെട്ട് ഇരുന്ന് കണ്ടു.. അവസാനത്തെ അര മണിക്കൂർ മുൻപ് കറന്റും പോയി, പിന്നെ ഒന്നൂടെ കാണാൻ ഉള്ള ത്രാണി ഉണ്ടായിട്ടില്ല, ഇങ്ങനെ ഒരു പടം ഇറങ്ങിയ കാര്യം അറിയാതിരുന്ന കൊണ്ട് ഞാൻ ഒന്നും കരുതിയില്ല.

അപ്പോ അത് രണ്ടു പ്രിത്വിരാജ് അല്ലാ. കബളികപ്പെട്ടു ഇന്ന് ഈ നിമിഷം സത്യം അറിയും വരെ, ഈ സിനിമ ഫ്ലോപ്പ് ആയതു കൊണ്ട് ഞാൻ കണ്ടിട്ടില്ല, അസഹനീയം ആയിരുന്നു ആ പടങ്ങൾ ഒക്കെ, അപ്പൊ മറ്റേത് പൃഥ്വിയുടെ ഇരട്ട അല്ലായിരുന്നോ, കിടിലൻ പടം ആണ് ക്രിസ്റ്റി ലോപസ് തുടങ്ങി നിരവധി കമെന്റുകൾ ആണ് ഈ പോസ്റ്റിനു ആരാധകരിൽ നിന്നും ലഭിച്ചുകൊണ്ടിരിക്കുന്നത്.

Leave a Comment