ആ രംഗങ്ങൾ ഒക്കെ തന്റെ അറിവില്ലാതെ ചിത്രീകരിച്ചത് ആണ്

സിനിമ ആരാധകരുടെ ഫേസ്ബുക്ക് കൂട്ടായ്മ ആയ സിനി ഫയലിൽ ജിൽ ജോയ് എന്ന യുവാവ് എഴുതിയ ഒരു പോസ്റ്റ് ആണ് ഇപ്പോൾ ആരാധകരുടെ ശ്രദ്ധ നേടുന്നത്. വർഷങ്ങൾക്ക് മുൻപ് പുറത്തിറങ്ങിയ ചിത്രം ആണ് പിതാവും കന്യകയും. ഈ ചിത്രത്തിനെ കുറിച്ചാണ് യുവാവ് ഇപ്പോൾ പോസ്റ്റ് പങ്കുവെച്ചിരിക്കുന്നത്. ജിൽ ജോയിയുടെ പോസ്റ്റ് ഇങ്ങനെ, ചൂടൻ രംഗങ്ങൾ വൃത്തിഹീനമായി ചിത്രീകരിച്ച ചിത്രമായിരിന്നു ‘പിതാവും കന്യകയും ‘. ചിന്താവിഷ്ടയായ ശ്യാമളയിലെ ശ്രീനിവാസന്റെ മകളായി വന്ന കൃപ നായികയായ ചിത്രമാണിത്.. അമിതമായ ശരീരപ്രദർശനം ചിത്രത്തിലുണ്ട്, പക്ഷെ തന്റെ അറിവില്ലാതെ മറ്റൊരാളുടെ ശരീരം ഉപയോഗിച്ച് ആണ് ആ ചിത്രം ചെയ്തത് എന്നും, ആ ചിത്രം കാരണം ഒരുപാട് അനുഭവിച്ചു എന്നും നടി ഇപ്പോൾ പറയുന്നു.. സുരേഷ് ഗോപിയെ നായകനാക്കി ലാപ്ടോപ്പ് ചെയ്ത രൂപേഷ് പോൾ ആണ് ചിത്രത്തിന്റെ സംവിധായകൻ എന്നുമാണ് പോസ്റ്റ്.

എന്നാൽ നിരവധി പേരാണ് ഈ പോസ്റ്റിന് കമെന്റുമായി എത്തിയിരിക്കുന്നത്. നുണ ആണ് ശ്രദ്ധ പറയുന്നത്.. അറിവോടെ തന്നെ ആണ് ഷൂട്ട്‌.. അവാർഡ് പ്രതീക്ഷിച്ചു… പക്ഷെ കിട്ടിയില്ല… അതിന്റ ആണ് ഇപ്പോഴത്തെ ഈ പ്രഹസനം എന്നാണ് ഒരാൾ നൽകിയ കമെന്റ്. ശരീരം കാണിച്ചാൽ അത്രക്കും വലിയ തെറ്റാണോ? സിനിമക്ക് അത് ആവശ്യം ആണെങ്കിൽ കാണിക്കേണ്ടി വരും. നമ്മളുടെ ചിന്ത എല്ലാം എന്നാണിനി നേരെ ആകുക. പോൺ സ്റ്റാർ കൾക്ക് വരെ ജോലി ചെയ്യാൻ പററുന്ന പോലെ ലോകം മാറി അപ്പോളാണ്, വിനയൻ സാറുടെ ഡ്രാക്കുള തിയേറ്ററിൽ കാണാൻ ജസ്റ്റ് മിസ്സായത് കൊണ്ട് രൂപേഷ് പോളിന്റെ ഡ്രാക്കുള കണ്ട് അഡ്ജസ്റ്റ് ചെയ്തിട്ടുണ്ട്. രണ്ടും ഏകദേശം ഒരേ സമയത്താ വന്നത്.

ഒരു സീനിൽ ഇവൾ ഫുൾ ആയിട്ടുണ്ട് പിന്നെ എവിടെയാണ് വേറെയാളുടെ ശരീരം ഉപയോഗിച്ചത് അവൾ ചുമ്മ പറയുന്നതാണ് Cannes Film festival പോകാൻ വേണ്ടിയാണ് അന്നവൾ ഈ പടം ചെയ്തത് തന്നെ, സംവിധായകൻ എംജെ ശശി ആയിരുന്നു നായകൻ, അവർക്ക് അതിനോട് താല്പര്യമില്ലായിരുന്നല്ലോ. അവരെ ചതിച്ചതല്ലേ. അതിനു താല്പര്യം ഉള്ളവരെ കൊണ്ടു ചെയ്യിക്കണമായിരുന്നു, ആ സിനിമയുടെ കഥ കേൾക്കുമ്പോൾ തന്നെ അറിയാമല്ലോ.. ഏറെക്കുറെ ഏതു വരെ പോകേണ്ടി വരും എന്ന്. അപ്പോൾ തീരുമാനിക്കണം, എന്താണ് വേണ്ടത് എന്ന്. എല്ലാം കഴിഞ്ഞു വേണ്ടാരുന്നു എന്ന് തോന്നിയിട്ട് കാര്യമില്ല തുടങ്ങി നിരവധി കമെന്റുകൾ ആണ് ഈ പോസ്റ്റിനു വന്നത്.