നിറത്തിലെ പല ഡയലോഗ്സും സീൻസും വൻ ബോർ ആയി തോനുന്നു

ഒരു കാലത്ത് വലിയ തരംഗം ഉണ്ടാക്കിയ താര ജോഡികൾ ആണ് കുഞ്ചാക്കോ ബോബനും  ശാലിനിയും. ഇരുവരും ഒന്നിച്ച് എത്തിയ ചിത്രങ്ങൾ എല്ലാം വലിയ രീതിയിൽ തന്നെ പ്രേക്ഷക ശ്രദ്ധ നേടിയത് ആണ്. അത് കൊണ്ട് തന്നെ ഈ താര ജോഡികൾക്ക് ആരാധകരും ഏറെ ആണ്. ഇന്നും ജീവിതത്തിൽ കുഞ്ചാക്കോ ബോബനും ശാലിനിയും ഒന്നിക്കാതെ പോയത് വലിയ നഷ്ട്ടം ആയി പോയി എന്ന് കരുതുന്ന ആരാധകരുടെ എണ്ണവും കുറവല്ല. ഇപ്പോഴിതാ ഇരുവരും ഒരുമിച്ച് എത്തിയ സിനിമകളെ കുറിച്ച് ആരാധകരുടെ ഗ്രൂപ്പിൽ വന്ന ഒരു പോസ്റ്റ് ആണ് പ്രേക്ഷക ശ്രദ്ധ നേടുന്നത്.

മലയാളം മൂവീസ് ആൻഡ് മ്യൂസിക് ഡേറ്റ ബേസ് എന്ന ഗ്രൂപ്പിൽ നിതിൻ റാം എന്ന ആരാധകൻ പങ്കുവെച്ച പോസ്റ്റ് ആണ് പ്രേഷകരുടെ ശ്രദ്ധ നേടുന്നത്. പോസ്റ്റ് ഇങ്ങനെ, ചാക്കോച്ചൻ ശാലിനി ടീമിന്റെ സിനിമകൾ അനിയത്തിപ്രാവ് എന്നാ ട്രെൻഡ് സെറ്റെർ സിനിമയിലൂടെ നായകനായി അരങ്ങേറ്റം നടത്തിയ കുഞ്ചക്കോ ബോബനും ബേബി ശാലിനി ആദ്യമായി നായികയായി വന്ന ശാലിനിയും ആ ഒരു ഒറ്റ സിനിമ കൊണ്ട് അന്നത്തെ പ്രേക്ഷക്കാരുടെ പ്രിയപ്പെട്ട ജോഡികളായി എന്തിനു പറയുന്നു അന്നത്തെ കാലത്തെ ഒരു ബ്രാൻഡ് തന്നെയായി മാറി കുഞ്ചക്കോ ബോബൻ ശാലിനി ടീം.

മലയാളത്തിൻറെ മാസ്റ്റർ സംവിധായകൻ ഹരിഹരൻ പോലും ആ ട്രെൻഡിന്റെ പുറകെ പോയി പ്രേം പൂജാരി എന്നാ സിനിമ ചെയ്തു. ചാക്കോച്ചൻ ശാലിനി വേറെ 4 സിനിമകളിലാണ് ഒന്നിച്ചു അഭിനയിച്ചത്. അനിയത്തിപ്രാവ് കഴിഞ്ഞു വന്ന നക്ഷത്രതാരാട്ട് ഒരു ശരാശരി സിനിമയായി മാറി അതിന്റെ പിന്നാലെ വന്ന ഹരിഹരന്റെ പ്രേം പൂജാരി വേണ്ട വിജയം നേടിയിലെങ്കിലും അനിയത്തിപ്രാവിനെക്കാൾ പഴ്സണലി ഒരുപാട് പ്രിയപ്പെട്ട സിനിമയാണ് പ്രേം പൂജാരി.

ചാക്കോച്ചൻ ശാലിനി ടീം ഒന്നിച്ച സിനിമകളിൽ അല്പം മികച്ചു നില്കുന്ന സിനിമ പ്രേം പൂജാരിയാണ് പാട്ടുകളുടെ കാര്യത്തിൽ പ്രേം പൂജാരിയിലെ എല്ലാ ഗാനങ്ങളും ഗംഭീരമാണ്. പിന്നാലെ വന്ന കമലിൻറെ നിറം ഒരു തരംഗം തന്നെയുണ്ടാക്കി ആ സിനിമയും സാമാന്യം നല്ല സിനിമയാണ് ചുമ്മ കണ്ടു ഇരിക്കാൻ പറ്റിയ ഒരു എന്റർടൈൻമെന്റ് സിനിമയാണ് നിറം അതിലെ ഗാനങ്ങളും എല്ലാം ഗംഭീരമാണ് എന്നുമാണ് പോസ്റ്റ്. 4 പടത്തിലും സോങ്‌സ് ഗംഭീരമാണ്. അനിയത്തിപ്രാവ്, നിറം ഇഷ്ടമല്ല.

പ്രേം പൂജാരി ഒന്നും ഓർമയില്ല, നക്ഷത്രത്താറാട്ട് കണ്ടിട്ടുമില്ല, ഇതിൽ കൂടുതൽ ഇഷ്ടം നക്ഷത്ര താരാട്ട് ആൻഡ് പ്രേം പൂജാരി ആണ്. അനിയത്തിപ്രാവ് ക്ലൈമാക്സ് മാത്രം ഇഷ്ടം. നിറം കുറെയൊക്കെ ഇഷ്ടമാണ്.  ബട്ട്ക്ലൈ മാക്സ് മാറ്റിപിടിക്കാർന്നു തോന്നി. അനിയത്തി പ്രാവ് നിറം ഒക്കെ ആദ്യം ഇഷ്ടമായിരുന്നു എന്നാൽ ഇപ്പോ വല്യ താല്പര്യം ഇല്ല. എസ്പെഷ്യലി നിറം അതിലെ പല ഡയലോഗ്സും സീൻസും വൻ ബോർ ആയി തോനുന്നു തുടങ്ങി നിരവധി കമെന്റുകൾ ആണ് പോസ്റ്റിനു വരുന്നത്.

Leave a Comment