കുഞ്ചാക്കോ ബോബൻ നായകനായി എത്തുന്ന ഏറ്റവും പുതിയ ചിത്രം ആണ് ന്നാ താൻ കേസ് കൊട് എന്നത്. കഴിഞ്ഞ ദിവസം ആണ് ചിത്രത്തിന്റെ ഒരു ഗാനം പുറത്തിറങ്ങിയത്. ചാക്കോച്ചന്റെ നൃത്തം ഉൾപ്പെടുത്തിയ ഗാന രംഗം വലിയ രീതിയിൽ തന്നെ പ്രേഷകരുടെ ശ്രദ്ധ നേടുകയും ചെയ്തു. ഇപ്പോഴിതാ ഈ ഗാനത്തിന്റെ കുറിച്ചുള്ള ഒരു ആരാധകന്റെ പോസ്റ്റ് ആണ് പ്രേഷകരുടെ ശ്രദ്ധ നേടുന്നത്. സിനി ഫയൽ എന്ന ഗ്രൂപ്പിൽ അക്ഷയ് കരുൺ എന്ന യുവാവ് ആണ് കുഞ്ചാക്കോ ബോബനെ കുറിച്ചുള്ള പോസ്റ്റ് പങ്കുവെച്ചിരിക്കുന്നത്. പോസ്റ്റ് ഇങ്ങനെ, ചെറുപ്പത്തിൽ ദൂരദർശൻ ചന്ദാമാമ പാട്ടിൽ കുഞ്ചാക്കോ ബോബനെ കണ്ട് കൊതിച്ചു നിന്ന കാലമുണ്ടായിരുന്നു . ചന്ദാമാമ ഒരു സ്റ്റെപ്പ് എങ്കിലും അത് പോലെ ഇട്ട് നോക്കാത്ത പിള്ളേരില്ല !! ആ ബീറ്റ് കേട്ട് ചാക്കോച്ചൻ ഒപ്പം സ്റ്റെപ്പ് ചെയ്ത കാലം … അവിടെ നിന്ന് ഇപ്പോൾ 2022 നമ്മൾ ഒക്കെ എവിടേയോ സ്ഥിരം അമ്പലപ്പറമ്പിൽ കണ്ട് പ്രോത്സാഹിപ്പിച്ച അതേ വെള്ളടി അമ്മാവനെ അത് പോലെ പകർത്തിയിരിക്കുന്നു കുഞ്ചാക്കോ ബോബൻ .. ഇത് പോലെ ഉള്ള ഒരു മുഖം അമ്പലപ്പറമ്പിന്റെ ഐശ്വര്യമാണ് .. എന്തായാലും കാണുമ്പോൾ ഒന്ന് ഉറപ്പായി ചാക്കോച്ചനും നമ്മുക്കും എല്ലാം പ്രായമായി എന്നാണ് പോസ്റ്റ്.
നിരവധി ആരാധകർ ആണ് ഈ പോസ്റ്റിനു കമെന്റുകളുമായി എത്തിയിരിക്കുന്നത്. മേക്കപ്പ് ഒന്ന് മാറ്റി,ഷർട്ടും ജീൻസും ഇട്ട് വന്നാൽ ചന്ദമാമയിലെ പോലെ ഉള്ള ഐറ്റംസ് ഇപ്പോളും ചെയ്യും, ചന്താമാമ പാട്ടിൽ ആ പെണ്ണിനെ കണ്ട് കൊതിച്ചിട്ടുണ്ട്, പ്രായം ആയി എന്ന് അല്ല പാകം ആയി എന്ന് ആണ് പറയേണ്ടത്.. പഴയ ചോക്ലേറ്റ് നായകൻ ഇമ്മാതിരി റോൾ ഒക്കെ ചെയ്യാൻ പാകത്തിന് വളർന്നു വരും എന്ന് ഞാൻ ഒന്നും ഓർത്തതല്ല… പുള്ളി ഇപ്പൊ സൂപ്പർ ആണ്, ചാക്കോച്ചൻ ഒരു അസാമാന്യ പ്രതിഭ ആണെന്ന് കസ്തൂരിമാൻ ചെയ്യുന്ന സമയത്ത് ലോഹി സാർ പറഞ്ഞിരുന്നു.
ഇപ്പോൾ ആള് നല്ല സെലക്ടീവ് ആണ്..ചെയ്യുന്ന വേഷം എല്ലാം അതുപോലെയുള്ളതാണ്..പക്ഷെ അങ്ങേരുടെ ഡാൻസ് ഒന്നും അങ്ങനെ പോയ് പോകൂല..ഒരു റൊമാന്റിക് ഹീറോ വേഷം കിട്ടിയാൽ അങ്ങേര് സിംപിൾ ആയി വന്ന് തൂക്കി അടിച്ചിട്ട് പോകും, അത് പ്രായം ആയതല്ല, make over -ഉം, പാകം വന്ന experienced artist കൊടുക്കുന്ന body language -ഉം മാത്രം ആണ്. നർത്തകർക്ക് അങ്ങിനെയൊന്നും പ്രായമാവൂല… കേട്ടാ, ചുമ്മാ വന്ന് പ്രേക്ഷകന്റെ മനം കവര്‍ന്നങ്ങ് പൊയ്ക്കളയും, തുടങ്ങി നിരവധി കമെന്റുകൾ ആണ് പോസ്റ്റിനു വരുന്നത്.