ഈ ഒരൊറ്റ ക്യാപ്ഷൻ കാരണം ഈ പടം ബഹിഷ്‌കരിക്കുമെന്ന് പറയാൻ എങ്ങനെ കഴിയുന്നു

കഴിഞ്ഞ ദിവസം ആണ് കുഞ്ചാക്കോ ബോബൻ നായകനായി എത്തിയ ന്നാ താൻ കേസ് കൊട് ചിത്രം തീയേറ്ററുകളിൽ പ്രദർശനത്തിന് എത്തിയത്. ഇന്നലെ മുതൽ ചിത്രം തിയേറ്ററിൽ പ്രദർശിപ്പിക്കാൻ തുടങ്ങി എങ്കിലും ചിത്രത്തിന്റെ പേരിൽ ഇപ്പോൾ വലിയ ചർച്ചകൾ ആണ് സോഷ്യൽ മീഡിയയിൽ വരുന്നത്. ചിത്രത്തിന്റെ റിലീസുമായി ബന്ധപെട്ടു അണിയറ പ്രവർത്തകർ പോസ്റ്ററിൽ നൽകിയ പരസ്യ വാചകം തന്നെ ആണ് അതിന്റെ കാരണവും. തീയേറ്ററിലേക്കുള്ള വഴിയിൽ കുഴിയുണ്ട്, എന്നാലും അങ്ങ് വന്നേക്കണേ എന്നാണ് പോസ്റ്ററിൽ നൽകിയിരിക്കുന്നത്. എന്നാൽ കുറച്ച് വിഭാഗം പേര് ഇതിനെ രാഷ്ട്രീയമായി വ്യാഖ്യാനിക്കുകയായിരുന്നു. രസ്ത്രീയമായി ഇതിനെ എടുത്തത് കൊണ്ട് തന്നെ നിരവധി പേരാണ് ചിത്രം ബഹിഷ്‌ക്കരിക്കും എന്ന് പറഞ്ഞു രംഗത്ത് വന്നിരിക്കുന്നത്. എന്നാൽ ഇപ്പോൾ ഇതാ സിനിമ പാരഡിസോ ക്ലബിൽ റിൻഷാദ് എന്ന ആരാധകൻ പങ്കുവെച്ച ഒരു കുറിപ്പ് ആണ് പ്രേഷകരുടെ ശ്രദ്ധ നേടിയിരിക്കുന്നത്.

ഈ ഒരൊറ്റ ക്യാപ്‌ഷൻ കാരണം ഈ പടം ബഹിഷ്കരിയ്ക്കുമത്രേ ഇവറ്റകളെ വളമായിട്ട് ഇടാൻ പോലും കൊള്ളാതായല്ലോ എന്നാണ് ചിത്രത്തിന്റെ പോസ്റ്റർ പങ്കുവെച്ച് കൊണ്ട് ഇദ്ദേഹം കുറിച്ചിരിക്കുന്നത്. എന്നാൽ നിരവധി പേരാണ് ഇതിനു കമെന്റുകളുമായി എത്തിയിരിക്കുന്നത്. അണിയറ പ്രവർത്തകർ മാപ്പ് പറഞ്ഞാലേ സിനിമ കാണൂ എന്നൊക്കെ കാണുന്നുണ്ട്. മിക്കവാറും അണിയറ പ്രവർത്തകരുടെ പോസ്റ്റ് വരും. അതിങനെ ആയിരിക്കും. “ പോസ്റ്ററിന് ഞങൾ ഉദ്ദേശിച്ചതിനേക്കാൾ വലിയ റീച്ച് സോഷ്യൽ മീഡിയയിൽ നൽകിയ എല്ലാ പുരോഗമന പ്രൊഫൈലുകൾക്കും പ്രൊഡക്ഷൻ കമ്പനിയുടെയും പ്രൊഡ്യൂസറുടെയും അണിയറ പ്രവർത്തകരുടെയും പേരിൽ നന്ദി “ എന്നാണ് ഒരാൾ കുറിച്ചിരിക്കുന്നത്.

വലിയ വായിൽ സ്വാതന്ത്ര്യം ജനാധിപത്യം സോഷ്യലിസം എന്നോക്കെ പറയും… ഉള്ളിൽ നല്ല A ക്ലാസ് ഫാസിസ്റ്റുകൾ തന്നെ, ഒരു സിനിമ കാണില്ല എന്ന് തീരുമാനിക്കാനുള്ള അവകാശവും ഇല്ലേ ? സിനിമക്കെതിരെ കായികമായോ , അധികാരമുപയോഗിച്ചോ , അല്ലെങ്കിൽ എതെന്കിലും സംഘടനാ ഔദ്യോഗികമായോ എതിർക്കുന്നതല്ലേ പ്രശ്നം ? വ്യക്തിപരമായി ഏതു സിനിമ കാണണം എന്ന് തീരുമാനിക്കാനും , എന്തുകൊണ്ട് കാണില്ല എന്ന് പറയാനും എല്ലാ വ്യക്തികൾക്കും അവകാശമില്ലേ ?ഇത് ചലചിത്ര ലോകത്തെ ഇടതുകക്ഷ വ്യതിയാനത്തിന്റെ അപകടകരമായി സുചന ആണ്.ഇന്ന് നമ്മളിത് അനുവദിച്ച് കൊടുത്താല്‍ നാളെ എല്ലാ പട്ടികളും ഇടതുകക്ഷത്തിന് നേരെ കുരയ്ക്കാന്‍ ഒരു കാരണം ആയി മാറും, കേരളത്തിലെ മുഴുവൻ ജനങ്ങളും അനുഭവിക്കുന്ന ഒരു ദുരിതം ഫലിത രൂപേണ പരസ്യവാചകത്തിലുൾപ്പെടുത്തി എന്നതിന്റെ പേരിൽ ഒരു സിനിമയെ ബഹിഷ്ക്കരിക്കാനാവശ്യപ്പെടുന്നു ആവിഷ്ക്കാര സ്വാതന്ത്ര്യത്തിന്റെ വക്താക്കളായ മാർക്സിസ്റ്റ് വെട്ടുകിളികൾ ഇവന്മാർക്ക് പ്രാന്താണ തുടങ്ങി നിരവധി കമെന്റുകൾ ആണ് പോസ്റ്റിനു വരുന്നത്.