അച്ഛനൊപ്പം പാൽ കുപ്പിയും പിടിച്ച് ചിരിച്ച് കൊണ്ട് കിടക്കുന്ന ഈ കുഞ്ഞു ആരാണെന്ന് മനസ്സിലായോ

നമ്മുടെ താരങ്ങളുടെ എല്ലാം കുട്ടിക്കാല ചിത്രങ്ങൾക്ക് വലിയ ശ്രദ്ധ ആണ് ആരാധകരിൽ നിന്ന് ലഭിക്കുന്നത്. പലപ്പോഴും ഇത്തരം ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ വൈറൽ ആകാറുമുണ്ട്. ചിലപ്പോൾ ഈ കുട്ടിക്കാല ചിത്രങ്ങളിൽ കൂടി അവരെ തിരിച്ചറിയുക എന്നതും പ്രയാസമുള്ള കാര്യം ആണ്. ഇന്ന് മലയാള സിനിമയിൽ സ്വന്തമായി ഒരു സ്ഥാനം നേടിയ പല താരങ്ങളും ഒരു കാലത്ത് ഏതെങ്കിലും ചെറിയ വേഷങ്ങളിൽ കൂടി സിനിമയിൽ എത്തിയവർ ആയിരിക്കും. ഇത്തരത്തിൽ ഉള്ള താരങ്ങളുടെ പഴയകാല ചിത്രങ്ങൾ ഒക്കെ പലപ്പോഴും സോഷ്യൽ മീഡിയയിൽ പ്രത്യക്ഷ പെടാറുണ്ട്. അവ ഒക്കെ ആരാധകരുടെ ഇടയിൽ വലിയ രീതിയിൽ തന്നെ ശ്രദ്ധ നേടാറുമുണ്ട്. ഇത്തരത്തിൽ അടുത്തിടെ ഷൈൻ ടോം ചാക്കോയുടെ ഒരു ചിത്രം പ്രേക്ഷക ശ്രദ്ധ നേടിയിരുന്നു.

നമ്മൾ എന്ന ചിത്രത്തിൽ ജൂനിയർ ആർട്ടിസ്റ്റ് ആയി എത്തിയ ഷൈൻ ടോം ചാക്കോയുടെ ചിത്രങ്ങൾ ആണ് പ്രേഷകരുടെ ശ്രദ്ധ നേടിയത്. ഇത്തരത്തിൽ ഷംന കാസിമിന്റെയും ഇനിയയുടെയും സംവൃത സുനിലിന്റേയും ഒക്കെ പഴയ കാല ചിത്രങ്ങൾ പ്രേഷകരുടെ ഇടയിൽ ശ്രദ്ധ നേടിയിരുന്നു. പല താരങ്ങളുടെയും ഇത്തരത്തിൽ ഉള്ള പഴയകാല ചിത്രങ്ങൾക്ക് ആരാധകർ ഏറെ ആണ്. അത്തരത്തിൽ നമ്മുടെ താരങ്ങളുടെ എല്ലാം ചിത്രങ്ങൾ വളരെ പെട്ടന്ന് ആണ് സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടുന്നത്.

ഇപ്പോഴിതാ അത്തരത്തിൽ മലയാള സിനിമയിലെ മറ്റൊരു നായകൻറെ ചിത്രം ആണ് സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടിയിരിക്കുന്നത്. പാൽ കുപ്പിയും പിടിച്ച് അച്ഛനൊപ്പം കിടക്കുന്ന കുഞ്ഞു താരത്തിന്റെ ചിത്രങ്ങൾ ഇതിനോടകം തന്നെ സോഷ്യൽ മീഡിയയിൽ ആരാധകരുടെ ശ്രദ്ധ നേടിയിരിക്കുകയാണ്. എന്നാൽ ആ കുട്ടി താരത്തിന്റെ മുഖം കാണുമ്പോൾ തന്നെ താരം ആരാണെന്ന് മനസ്സിലാകും. ഒറ്റ ചിത്രത്തിൽ കൂടി നിരവധി ആരാധകരെ സ്വന്തമാക്കിയ കുഞ്ചാക്കോ ബോബന്റെ കുട്ടിക്കാല ചിത്രങ്ങൾ ആണ് ഇപ്പോൾ ശ്രദ്ധ നേടിയിരിക്കുന്നത്.

ചെറുപ്പത്തിലേ കാണാൻ സുന്ദരൻ ആയിരുന്നല്ലോ എന്നാണ് ഈ ചിത്രങ്ങൾ കണ്ടതിന് ശേഷം ആരാധകർ പറയുന്നത്. അനിയത്തിപ്രാവ് എന്ന ഫാസിൽ ചിത്രത്തിൽ കൂടി ആണ് കുഞ്ചാക്കോ ബോബൻ സിനിമയിൽ തന്റെ അരങ്ങേറ്റം കുറിച്ചത്. ആദ്യ ചിത്രത്തിൽ തന്നെ വലിയ രീതിയിൽ പ്രേക്ഷക ശ്രദ്ധ നേടാൻ താരത്തിന് കഴിഞ്ഞു. നിരവധി ആരാധകരെ ആണ് ഒറ്റ ചിത്രം കൊണ്ട് തന്നെ താരം സ്വന്തമാക്കിയത്. ശേഷം പ്രേം പൂചാരി, നിറം തുടങ്ങിയ ചിത്രങ്ങളിലും നായകനായി എത്തിയതോടെ മലയാള സിനിമയിലെ ചോക്ലേറ്റ് ഹീറോ എന്ന പദവിയും താരം സ്വന്തമാക്കി.

എന്നാൽ ചോക്ലേറ്റ് ഹീറോ എന്ന ലേബലിൽ മാത്രം ഒതുങ്ങാതെ നിരവധി വ്യത്യസ്ത കഥാപാത്രങ്ങൾ ചെയ്തു പ്രേക്ഷക ശ്രദ്ധ നേടാൻ താരത്തിന് കഴിഞ്ഞു. ഇന്നും വ്യത്യസ്തമായ ഒരു പിടി നല്ല ചിത്രങ്ങളുമായി പ്രേഷകരുടെ മുന്നിൽ എത്തിക്കൊണ്ടിരിക്കുകയാണ് താരം. ന്നാ താൻ കേസ് കൊണ്ട് ആണ് താരത്തിന്റേതായി ഏറ്റവും ഒടുവിൽ പുറത്തിറങ്ങിയ ചിത്രം. ചിത്രം വിജയകരമായി പ്രദർശനം തുടർന്ന് കൊണ്ടിരിക്കുകയാണ് തീയേറ്ററുകളിൽ.

Leave a Comment