താരങ്ങളുടെ പഴയകാല ചിത്രങ്ങൾ ഒക്കെയും പലപ്പോഴും ആരാധകരുടെ ഇടയിൽ വലിയ രീതിയിൽ ശ്രദ്ധ നേടാറുണ്ട്. പലപ്പോഴും ഇത്തരം ചിത്രങ്ങൾ എല്ലാം സോഷ്യൽ മീഡിയയിൽ ചർച്ച ആകാറുമുണ്ട്. അവ എല്ലാം തന്നെ പ്രേക്ഷക ശ്രദ്ധ നേടുന്നവയും ആണ്. ഇത്തരത്തിൽ കുഞ്ചാക്കോ ബോബൻ ആരാധകരുടെ ഗ്രൂപ്പിൽ വന്ന ഒരു ചിത്രമാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടിയിരിക്കുന്നത്.
അത് വേറെ ഒന്നുമല്ല കുഞ്ചാക്കോ ബോബനും മോഹൻലാലും ജയസൂര്യയും ഒന്നിച്ച് പതിനേഴ് വർഷങ്ങൾക്ക് മുൻപ് എടുത്ത ഒരു ചിത്രവും ഇവർ മൂന്ന് പേരും ഒന്നിച്ച് അടുത്തിടെ എടുത്ത ഒരു ചിത്രവും ആണ് ഇപ്പോൾ ആരാധകരുടെ ഗ്രൂപ്പിൽ എത്തിയിരിക്കുന്നത്. ആദ്യത്തെ ചിത്രം കിലുക്കം കിലുകിലുക്കത്തിന്റെ ലൊക്കേഷനിൽ വെച്ച് എടുത്തത് ആണെന്ന് ഒറ്റ നോട്ടത്തിൽ തന്നെ മനസ്സിലാക്കാവുന്നതേ ഉള്ളു.
രണ്ടാമത്തെ ചിത്രം അടുത്തിടെ ഇവർ മൂന്നുപേരും ഏതോ പൊതു പരുപാടിയിൽ പങ്കെടുത്തപ്പോൾ എടുത്ത ചിത്രം ആണ്. എന്തായാലും പതിനേഴ് വര്ഷങ്ങളുടെ വ്യത്യാസം എന്ന തലക്കെട്ടോടെ ആണ് ഈ രണ്ടു ചിത്രങ്ങളും ഇപ്പോൾ സോഷ്യൽ മീഡിയയിൽ എത്തിയിരിക്കുന്നത്. നിരവധി കമെന്റുകളും ഈ ചിത്രങ്ങൾക്ക് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ആരാധകരിൽ നിന്ന് ലഭിച്ച് കൊണ്ടിരിക്കുകയാണ്.
ലാലേട്ടന്റെ ആ പഴയ ചിരി കാണാൻ എന്തു രസം, ഇച്ചായൻ മാത്രം അന്നും ഇന്നും മൊഞ്ചൻ, തലയിലുള്ള മുടി മുഴുവൻ വളരും തോറും താടിയായി, എല്ലാവർക്കും താടി. ആഹ്ഹ് ഒരു മാത്രമേ ഉള്ളു, 3 പേർക്കും താടി വളർന്നു, ഏറ്റവും കൂടുതൽ മുഖത്ത് ചിലവാക്കിയത് ലാൽ, അത് കഴിഞ്ഞാൽ ജയസൂര്യ, ചമയങ്ങളില്ലാതെ കുഞ്ചാക്കോ, ഇടതും വലതും 17 മുന്നോട്ടും. നടുവിൽ ഉള്ളത് 17 പുറകോട്ടും ആണല്ലോ തുടങ്ങി നിരവധി കമെന്റുകളാണ് പോസ്റ്റിനു ആരാധകരിൽ നിന്ന് വരുന്നത്.