മാധ്യമ പ്രവർത്തകരുടെ ഈ രീതിയോട് നിങ്ങൾ യോജിക്കുന്നുണ്ടോ

വിജയ് സേതുപതിക്കൊപ്പം തുടരെ തുടരെ സിനിമകൾ… അതെന്താണ് അങ്ങനെ? പാവം നായിക ദ്വായാർത്ഥം മനസിലാവാതെ ജെനുവിന് ആയി മറുപടി പറയുന്നു വീണ്ടും റിപ്പോർട്ടർ ഇത് തന്നെ ചൊറിയുന്നു കേട്ടിരുന്ന ചാക്കോച്ചൻ :- ചോദ്യം മനസിലായില്ലേ.. നിങ്ങൾ സേതുപതിയെ കെട്ടുമോ എന്നാണ് ചോദിക്കുന്നത്. റിപ്പോർട്ടർ :- ചാക്കോച്ചൻ എന്റെ മനസ് വായിച്ചു ചാക്കോച്ചൻ :- ദുഷ്ടന്മാരുടെ മനസ് വായിക്കാൻ എളുപ്പം ആണ്. സിനിമ പ്രൊമോഷന് വരുന്നവരോട് സിനിമ സംബന്ധമായ കാര്യങ്ങൾ മാത്രം ചോദിക്കണം എന്ന് പറയുന്നില്ല പക്ഷെ പേർസണൽ കാര്യങ്ങളിൽ കേറി മെഴുകി അതിലെ ഏതേലും ഒരു വാക്ക് തമ്പ്നയിൽ ആക്കി വിറ്റഴിക്കുന്ന പ്രവണതയോട് നിങ്ങൾ യോജിക്കുന്നുണ്ടോ? നവയുഗ മഞ്ഞ മാധ്യമപ്രവർത്തകരുടെ ഏറ്റവും മികച്ച ഉദാഹരണം ആയ വ്യക്തി തന്നെ ആണ് ഇന്റർവ്യൂ നടത്തിയത്… ആളാരാണെന്ന് മനസിലായി കാണും. ഇന്ന് രഞ്ജി പണിക്കർ സ്ക്രിപ്ട് എഴുതുന്നുണ്ടെങ്കിൽ ഇയാളെ വച്ച് ഒരു ചാപ്റ്റർ തീർച്ചയായും എഴുതും എന്നകാര്യത്തിൽ ഒരു സംശയവും വേണ്ട. ഒരു നടിയോടൊപ്പം അടുപ്പിച്ചു സിനിമകൾ സേതുപതി അടുത്ത ദിലീപോ? അങ്ങനെ എന്തെങ്കിലും ചർച്ച മാനം പോയ റിപ്പോർട്ടർ വഹ ഉടൻ വരാനും ചാൻസ് ഉണ്ട് എന്നുമാണ് സിനി ഫയൽ എന്ന സിനിമ പ്രേമികളുടെ ഗ്രൂപ്പിൽ നിധിൻ എൻ എന്ന യുവാവ് പങ്കുവെച്ചിരിക്കുന്ന പോസ്റ്റ്.

ചക്കൊച്ചാനോട് എന്തൊക്കെ ചോദിച്ചു, അവസാനം നിർത്താൻ നേരത്ത് മീഡിയ കണ്ടാൽ കേരളത്തിലേക്ക് വരാൻ പോലും തോന്നില്ല എന്നു ചാക്കോച്ചൻ ഒരു ചെറിയ കൊട്ട് കൊടുത്താണ് നിർത്തിത്. ചാക്കോച്ചൻ & ഗായത്രി നല്ലപോലെ അൻസർ ചെയ്തു. ആരു ചെന്നിരുന്നാലും ഹൈദ്രലിക്കു ഒരു കുത്തിത്തിരിപ്പിനുള്ള വകുപ്പ് കിട്ടുമായിരുന്നു. ഇവർ അതിനുള്ള അവസരം കൊടുത്തില്ല. ഗായത്രി quik & short അൻസർ ആയിരുന്നു അതുകൊണ്ട് തന്നെ പുള്ളിക്ക് അതിൽനിന്നും ഒന്നും കിട്ടിയില്ല, വീണയുടെ interview കണ്ടാലും ഇങ്ങനെ തന്നെ പടത്തിന്റെ promotion ന് വേണ്ടി നടന്മാർ വന്നാൽ അവരോട് വീണ ഭാര്യ അറിയാതെ trip പോയിട്ടുണ്ടോ അവരറിയാതെ കള്ള് കുടിച്ചിട്ടുണ്ടോ അവരറിയാതെ girl frnds ന്റെ കൂടെ സിനിമ ക്ക് പോയിട്ടുണ്ടോ നടന്മാരുടെ പേർസണൽ കാര്യത്തിൽ തല ഇടുന്ന അങ്ങനെ കുറെ എണ്ണം.

നമ്മുടെ മാധ്യമ നിലവാരം ആണ് ഇതു, ഇതൊക്കെ കേൾക്കാൻ ജനത്തിനും ഒരു പ്രതേക സുഖം ഉണ്ട് അല്ലോ.. പിന്നെ പറഞ്ഞിട്ട് കാര്യമില്ല, വിജയ് സേതുപതി കെട്ടി കൊച്ചുങ്ങളുമായി ജീവിക്കുന്നു. ഇവനോനും വിവരോം ബോധവും ഇല്ലേ ആവോ, അവന്റെ ഒകെ ഇന്റർവ്യൂ നു പോയിരിക്കുന്നവരെ പറഞ്ഞാൽ മതി.. ഞെരബൻ. വഷളൻ. ഈ കമന്റ് ഒകെ വായിച്ചിട്ട് എങ്കിലും നന്നാവാൻ നോക്കെടോ, “വിക്രം പടത്തിൽ സേതുപതി എന്നെ കൊല്ലുന്നുണ്ട്”🤷🏼‍♂️ “അപ്പൊ അടുത്ത ഇന്റർവ്യു യിൽ ഇനി അങ്ങേരു നിങ്ങളെ കൊല്ലാൻ വരുമോ എന്ന് ചോദിക്കുമോ.? ” ഓരോരോ മൈലാഞ്ചി മോറൻ മ്മാർ ഇന്റർവ്യു കൊണ്ട് വന്നോളും, വരുന്നവൻ അവതാരകനെ സഹികെട്ട് തല്ലിയാൽ ഇന്റർവ്യൂ യൂട്യൂബിൽ വരുമ്പോൾ തംബ്നെയിൽ ” പ്രമുഖ നടൻ ഇന്റർവ്യൂവറോട് ചെയ്തത് എന്ത്”, ഈ വക മാധ്യമ പ്രവർത്തകർക്ക് ഒരു തരി പോലും മാന്യത ഇല്ല . വഷളത്തരങ്ങളെ ചോദിക്കു. അത് കൊണ്ട് തന്നെ പല ഇന്റർവ്യൂകളും കാണാറില്ല തുടങ്ങി നിരവധി കമെന്റുകൾ ആണ് ഈ പോസ്റ്റിനു വരുന്നത്.