കാണുന്നത് സിനിമയാണോ സീരിയൽ ആണോ എന്ന് പോലും അറിയാത്ത അവസ്ഥ

സിദ്ധിഖിന്റെ സംവിധാനത്തിൽ 2013 ൽ പുറത്തിറങ്ങിയ ചിത്രം ആണ് ലേഡീസ് ആൻഡ് ജെന്റിൽമാൻ. മോഹൻലാൽ ആണ് ചിത്രത്തിൽ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിച്ചത്. ആശിർവാദ് സിനിമാസിന്റെ ബാനറിൽ ഒരുങ്ങിയ ചിത്രം എന്നാൽ വേണ്ടത്ര വിജയം നേടിയില്ല എന്നതാണ് സത്യം. പത്മപ്രിയ, മംമ്ത മോഹൻദാസ്, മീര ജാസ്മിൻ,  മിത്ര കുര്യൻ, കൃഷ് ജെ സത്താർ, കലാഭവൻ ഷാജോൺ, കൃഷ്ണകുമാർ, കെ ബി ഗണേഷ് കുമാർ തുടങ്ങിയ താരങ്ങളും ചിത്രത്തിൽ പ്രധാന വേഷങ്ങളിൽ എത്തിയിരുന്നു.

ഇപ്പോഴിതാ ചിത്രത്തിനെ കുറിച്ച് ആരാധകരുടെ ഗ്രൂപ്പിൽ വന്ന ഒരു പോസ്റ്റ് ആണ് പ്രേഷകരുടെ ശ്രദ്ധ നേടിയിരിക്കുന്നത്. സിനി ഫൈൽ ഗ്രൂപ്പിൽ നിധിൻ ചെറിയാൻ കെ എന്ന ആരാധകൻ ആണ് പോസ്റ്റ് പങ്കുവെച്ചിരിക്കുന്നത്. പോസ്റ്റിൽ പറയുന്നത് ഇങ്ങനെ, സിദ്ധിഖിന്റെ ദുരന്ത പടങ്ങളുടെ തുടക്കം ഈ സിനിമ എന്താണ് ഉദേശിച്ചത്‌ എന്നാർകുമറിയില്ല ലാലേട്ടന്റെ മുൻപ് ഇറങ്ങിയ മദ്യപാന സിനിമകളുടെ റഫറൻസ് ഉണ്ടായിരുന്നു.

കാണുന്നത് സിനിമ ആണോ അതോ സീരിയൽ ആണോ എന്നും അറിയാൻ വയ്യാരുന്നു. ഈ സിനിമ ഇഷ്ടപെടുന്നവർ ഉണ്ടോ നല്ല ഒരു പാട്ട് ഉണ്ട് ഇതിൽ സിദ്ധിക്ക് വീണ്ടും ലാലേട്ടനുമായിട്ടു പടം ചെയ്തു അത് ചരിത്രം എന്നുമാണ് പോസ്റ്റിൽ പറയുന്നത്. നിരവധി കമെന്റുകൾ ആണ് ഈ പോസ്റ്റിനു ആരാധകരിൽ നിന്ന് വന്നുകൊണ്ടിരിക്കുന്നത്. ഒരാൾ മ രി ക്കുമ്പോൾ ഏറ്റവും കൂടുതൽ കൈയടി കിട്ടിയത് ഈ പടത്തിനായിരുന്നു. ആ റെക്കോർഡ് ഇനി ആർക്കും സ്വന്തമാക്കാൻ പറ്റുമെന്ന് തോന്നുന്നില്ല അതും സ്‌ക്രീനിൽ വന്നു മിനിറ്റുകൾ കൊണ്ട്.

ഒരു തിയേറ്റർ ദുരന്ത ഓര്‍മ്മ. അതിലെന്തായിരുന്നു ഉള്ളത് എന്നതൊക്കെ മറന്നു. ‘വെള്ളമടിക്കുന്നു മരിക്കുന്നു’ എന്ന പഴയ കോഴിക്കോട് ജോക്ക് ഇതിൽ കുത്തിത്തിരുകിയത് മാത്രം ഓര്‍മ്മയുണ്ട്, എന്നിട്ട് 6000 രൂപ കൊടുത്ത് ഹരിശ്രീ അശോകൻ ഓട്ടോയില്‍ എറണാകുളത്തു വന്നതും, ഇതിലെ ഏട്ടന്റെ പെർഫോമൻസ് അണ്ടർ റേറ്റഡ് ആണ്. ഹലോയിലെ ശിവരാമനെയും ചോട്ടാ മുംബൈയിലെ വസ്കോയെയും പോലെ ആരും വാഴ്ത്തി പാടുന്നില്ല.

എൻ്റെ പൊന്നോ റിലീസിങ് ഡേറ്റ് കാത്ത് കാത്തിരുന്ന് അവസാനം ഫസ്റ്റ് ഡേ സെക്കൻഡ് ഷോയ്ക്ക് പോയി കണ്ട പടം. നല്ല തുടക്കമായിരുന്നു. പിന്നെ എന്തോക്കെയോ കാട്ടിക്കൂട്ടി ഒടുവിൽ എങ്ങനെയോ അവസാനിപ്പിച്ചു. മീരയുടെ ഓവർ മേക്കപ്പ് മാത്രം ഇപ്പോ ഓർമയുണ്ട്. ഇതൊരു ദുരന്ത പടമാണെന്ന് സിദ്ധീഖ് മാത്രം പറയില്ല. ഇതിൻ്റെ കൺസെപ്ട് മനസിലാക്കാൻ മലയാളികൾക്കായില്ല എന്നോ മറ്റോ ഒരു ഇൻ്റർവ്യൂവിൽ പറയുന്നത് കേട്ടു തുടങ്ങി നിരവധി കമെന്റുകൾ ആണ് പോസ്റ്റിനു വരുന്നത്.

Leave a Comment