ഒരു കാലത്ത് കേരളക്കരയെ ആകെ ഇളക്കി മറിച്ച ഗാനം ഓർമ്മ ഇല്ലേ

ഒരു കാലത്ത് കേരളം കരയെ ആകെ ഇളക്കി മറിച്ച ഗാനം ആണ് ലജ്ജാവതിയെ നിന്റെ കള്ള കടകണ്ണിൽ എന്ന് തുടങ്ങുന്ന ഗാനം. 2004 ൽ പുറത്തിറങ്ങിയ ഫോർ ദി പീപ്പിൾ എന്ന സിനിമയിലെ ഈ ഗാനത്തിന് നിരവധി ആരാധകർ ആയിരുന്നു ഉണ്ടായിരുന്നത്. യുവാക്കളെ ഇത്രത്തോളം ഇളക്കി മറിച്ച മറ്റൊരു ഗാനവും ഇല്ലായിരുന്നു എന്ന് തന്ന പറയാം. മനോഹരമായ മെലഡികളും എവർഗ്രീൻ സോങ്ങുകളും എഴുതുന്ന കൈതപ്രം ദാമോദരൻ നമ്പൂതിരി ആണ് ഈ ഗാനവും എഴുതിയത് എന്ന് വിശ്വസിക്കാൻ കുറച്ച് പ്രയാസം ആയിരുന്നു. അത്രത്തോളം ന്യൂ ജെൻ രീതിയിൽ ആയിരുന്നു ആ കാലത്തെ ഈ ഗാനം.

ഗാനമേള വേദികളിൽ അടുത്ത കാലം വരെ സജീവ സാനിദ്യം ആയിരുന്നു ഈ ഗാനം. ഇന്നും ഈ ഗാനം കേൾക്കുമ്പോൾ നൊസ്റ്റാൾജിക് ഫീൽ തോന്നാത്ത ആളുകൾ കുറവാണ് എന്ന് തന്നെ പറയാം. ജാസി ഗിഫ്റ്റ് എന്ന ഗായകൻ പ്രേക്ഷക ശ്രദ്ധ നേടുന്നത് ഈ ഗാനത്തിൽ കൂടി ആണ്. ഇപ്പോഴിതാ ഗാനത്തെ കുറിച്ച് സിനി ഫൈൽ എന്ന ആരാധകരുടെ ഗ്രൂപ്പിൽ വന്ന ഒരു പോസ്റ്റ് ആണ് പ്രേഷകരുടെ ശ്രദ്ധ നേടിയിരിക്കുന്നത്.

രാഹുൽ എം ആർ എന്ന ആരാധകൻ ആണ് പോസ്റ്റ് പങ്കുവെച്ചിരിക്കുന്നത്. പോസ്റ്റിൽ പറയുന്നത് ഇങ്ങനെ, സോഷ്യൽ മീഡിയകളൊക്കെ ഇത്രയും സജീവമാകുന്നതിനും മുൻപ് കേരളക്കരയെ ഒന്നാകെ ഇളക്കി മറിച്ച ഇതുപോലെ ഒരു പാട്ട് ഇതിനു മുൻപോ ശേഷമോ ഉണ്ടായിട്ടില്ല. വായിൽ തോന്നിയത് കോതയ്ക്ക് പാട്ട് എന്ന പോലെ ഇതിലെ ആദ്യത്തെ ഇംഗ്ലീഷ് വരികൾ പാടി നടന്നതും, അന്നത്തെ മനോരമ ആഴ്ച പതിപ്പിൽ ഈ പാട്ട് അച്ചടിച്ചു വന്നപ്പോൾ അതിലെ ഇംഗ്ലീഷ് റാപ്പ് വരികൾ കാണാതെ പഠിക്കാൻ ശ്രമിച്ചതുമൊക്കെ ഓർക്കുമ്പോ നൊസ്റ്റു അടിക്കും.

6 വയസുള്ള കുഞ്ഞ് മുതൽ 60 വയസുള്ള അപ്പൂപ്പൻ വരെ ഒരുമിച്ച് ഏറ്റു പാടിയ ഒരേ ഒരു പാട്ട്. ഈ പാട്ട് എപ്പോ കേട്ടാലും സന്തോഷവും സങ്കടവും ഒരുമിച്ചു വരും.. ഒരിക്കലും മറക്കാൻ കഴിയാത്ത കുറെ നല്ല ഓർമ്മകൾ സമ്മാനിച്ച പാട്ട്. ലജ്ജാവതിയെ നിന്റെ കള്ളകടകണ്ണിൽ എന്നാണ് പോസ്റ്റിൽ പറഞ്ഞിരിക്കുന്നത്. നിരവധി ആരാധകർ ആണ് ഈ പോസ്റ്റിൽ തങ്ങളുടെ അഭിപ്രായം പങ്കുവെച്ച് കൊണ്ട് എത്തിയിരിക്കുന്നത്.

ഒരു ഗാനമേള വേദിയെ ഒന്നടങ്കം നൃത്തം ചെയ്യിപ്പിച്ച ഒരേ ഒരു പാട്ട് അത് ആറു മുതൽ 60 വരെ ഒരുപോലെ മനം കവർന്ന പാട്ട് കണ്ടുനിന്ന പോലീസ് മാമന്മാരെ ഇക്ഷ ഇണ്ണ വരപ്പിച്ച പാട്ട് ലവ് ജാസി ബ്രോ ശ്രീനിവാസൻ സർ പിന്നേ നമ്മുടെ പോട്ടയിൽ അമ്പലം മറക്കാൻ പറ്റോ, തിയേറ്ററിൽ ഡാൻസ് കളിച്ച സിനിമ, പൊന്നു സഹോ തൃശ്ശൂർ രാമദാസിൽ fdfs ക്കു അന്ന് കാണുന്ന എന്നെ പോലുള്ള പയ്യൻസ് ന്റെ ഷർട്ട്‌ ഒക്കെ നനഞ്ഞു കുളിച്ചു അത് ഊരി വീശുന്നത് ഓർമ വരുന്നു പോരാത്തതിന് ബാൽക്കണി ടിക്കറ്റ് എടുത്തത് വിഷമം തോന്നിയ ഒരേ ഒരു സിനിമ. സ്ക്രീനിന്റെ അടുത്ത വരിയിൽ ഇരുന്നവർ സ്ക്രീനിനു മുന്നിൽ നിന്നു സിനിമയിൽ ഈ സോങ് വന്നപ്പോളും സിനിമ കഴിഞ്ഞു വീണ്ടും ഈ സോങ് റിപീറ്റ് വന്നപ്പോളും ആടിയആട്ടം വല്ലാത്തൊരു നഷ്ടം ആയിരുന്നു തുടങ്ങി നിരവധി കമെന്റുകൾ ആണ് പോസ്റ്റിനു വരുന്നത്.

Leave a Comment