നാല് വർഷമായി ചികിത്സയിൽ ആണ് താൻ എന്ന് വെളിപ്പെടുത്തി ലക്ഷ്മി

പ്രേക്ഷകർക്ക് ഏറെ സുപരിചിതനായ താരം ആണ് മിഥുൻ. വർഷങ്ങൾ കൊണ്ട് സിനിമയിൽ സജീവമായ താരം നിരവധി ചിത്രങ്ങളിൽ ആണ് അഭിനയിച്ചിട്ടുള്ളത്. സുഹൃത്ത് ആയും സഹനടൻ ആയും എല്ലാം തിളങ്ങി നിന്ന താരം എന്നാൽ കുറച്ച് നാളുകൾ അഭിനയത്തിൽ ഇടവേള എടുക്കുകയും വിദേശത്ത് ആർ ജെ ആയി ജോലി നോക്കുകയും ആയിരുന്നു. എന്നാൽ വീണ്ടും അഭിനയത്തിലേക്ക് തിരിച്ച് വരവും താരം നടത്തിയിരുന്നു. രണ്ടാം വരവിൽ ടെലിവിഷൻ പ്രോഗ്രാം അവതാരകൻ ആയും താരം തിളങ്ങി. അവതാരകൻ എന്ന നിലയിൽ നിരവധി ആരാധകരെയും താരം കുറഞ്ഞ സമയം കൊണ്ട് തന്നെ നേടി എടുത്ത്.

അത് കൊണ്ട് തന്നെ നിരവധി പരിപാടികൾ അവതരിപ്പിക്കാൻ താരത്തിന് കഴിഞ്ഞു. വിദേശത്ത് സെറ്റിൽ ആയ മിഥുനും കുടുംബവും സോഷ്യൽ മീഡിയയിലും സജീവമാണ്. മിഥുന്റെ ഭാര്യ ലക്ഷ്മിയും സോഷ്യൽ മീഡിയയിൽ ഏറെ ആരാധകർ ഉള്ള സെലിബ്രിറ്റി ആണ്. ലക്ഷ്മിയും ടെലിവിഷൻ പരിപാടികളിൽ പ്രത്യക്ഷപ്പെടാറുണ്ട്. കുടുംബവും ഒത്തുള്ള നിരവധി വിഡിയോകൾ ഈ താര ദമ്പതികൾ പങ്കുവെക്കാറുണ്ട്. അവയ്‌ക്കെല്ലാം തന്നെ മികച്ച പ്രേഷക പ്രതികരണവും ആരാധകരിൽ നിന്ന് ലഭിക്കാറുണ്ട്.

ഇപ്പോഴിതാ ഇത്തരത്തിൽ ലക്ഷ്മി പറഞ്ഞ കാര്യങ്ങൾ ആണ് പ്രേഷകരുടെ ശ്രദ്ധ നേടിയിരിക്കുന്നത്. കഴിഞ്ഞ നാല് വര്ഷങ്ങളായി താൻ ചികിത്സയിൽ ആണെന്നാണ് ലക്ഷ്മി പറയുന്നത്. ഇൻസ്റ്റാഗ്രാമിൽ ചോദ്യോത്തര വേളയിൽ ആണ് ലക്ഷ്മി തന്റെ അസുഖത്തെ കുറിച്ച് വെളിപ്പെടുത്തിയത്. കഴിഞ്ഞ നാല് വർഷമായി ഞാൻ വിഷാദ രോഗത്തിന് അടിമ ആണെന്നും അതിനുള്ള ചികിത്സയും മെഡിസിനുമൊക്കെ ആയി മുന്നോട്ട് പോകുകയാണ് എന്നുമാണ് ലക്ഷ്മി പറഞ്ഞത്. ‘അമ്മ ആണ് തനിക് ധൈര്യം തന്നു തന്നെ ഏറ്റവും കൂടുതൽ പിന്തുണച്ച് നിർത്തുന്നത് എന്നും താരം പറഞ്ഞു.

വിഷാദ രോഗത്തെ കുറിച്ച് എന്താണ് പറയുവാനുള്ളത് എന്ന ചോദ്യത്തിന് ആണ് താൻ നേരിടുന്ന പ്രേശ്നത്തെ കുറിച്ച് ലക്ഷ്മി യാതൊരു മടിയും കൂടാതെ ഇൻസ്റ്റാഗ്രാമിൽ ആരാധകരുമായി പങ്കുവെച്ചത്. നിരവധി പേരാണ് ലക്ഷ്മിയെ ആശ്വസിപ്പിച്ചുകൊണ്ടുള്ള കമെന്റുകളുമായി എത്തിയിരിക്കുന്നത്. ഇതൊക്ക തുറന്നു പറയാനുള്ള മനസ് എല്ലാവർക്കും കാണില്ല. ജീവിതം ഒന്നേ ഉള്ളു മനസിന്‌ സന്തോഷം തരുന്ന കാര്യങ്ങൾ ചെയ്തു ജീവിക്കു. ദൈവം നല്ലത് വരുത്തട്ടെ, ഞാന്‍ ഏറെ ഇഷ്ടപ്പെടുന്ന അവതാരകന്‍. പ്രാര്‍തഥനകളോടെ.

മാറോടാക്കുവാനൊരു മനസ്സും, നെഞ്ചോട് ചേർത്തു പിടിക്കുവാൻ രണ്ട് കരങ്ങൾ ഉള്ളപ്പോൾ മിഥുൻ സഹോദര ഭാര്യയ്ക്ക് എന്താ സുഖം.പല കലാകാരന്മാരെയും, കലാകാരികളെയും, നെഞ്ചോട് ചേർത്തു പിടിച്ചു കൈയുയർത്തുമ്പോൾ അവരുടെ ഹൃദയം ദൈവത്തോടാണ് അതിന്റെ പ്രതിഫലമാണ് മിഥുൻ സഹോദര നിങ്ങൾ ഭാരപ്പെടേണ്ട ധൈര്യമായിരിക്കുക തുടങ്ങി നിരവധി കമെന്റുകൾ ആണ് ആരാധകരുടെ ഭാഗത്ത് നിന്നും വരുന്നത്.

Leave a Comment