ഈ താരം ആരാണെന്നു ഒറ്റ നോട്ടത്തിൽ തന്നെ എത്ര പേർക്ക് മനസ്സിലായി

സിനി ഫൈൽ ഗ്രൂപ്പിൽ ജിൽ ജോയ് എന്ന ആരാധകൻ പങ്കുവെച്ച ഒരു പോസ്റ്റ് ആണ് പ്രേഷകരുടെ ശ്രദ്ധ നേടിയിരിക്കുന്നത്. പോസ്റ്റിൽ പറയുന്നത് ഇങ്ങനെ, കാഴ്ചയിൽ ചിലർക്ക് ലെന യെ പോലെയും മറ്റു ചിലർക്ക് ഹണി റോസിനെ പോലെയും തോന്നിയ മോൺസ്റ്റർ സിനിമയിലെ നടി. ലക്ഷ്മി മാൻചു . മണിരത്നം ചിത്രം കടൽ, റാം ഗോപാൽ വർമയുടെ ഡിപ്പാർട്ട്മെന്റ് തുടങ്ങിയ ചിത്രങ്ങളിൽ അഭിനയിച്ചിട്ടുണ്ടെങ്കിലും തെലുങ്ക് സിനിമയിലാണ് ഇവർ തിളങ്ങിയത്.

കൂടുതൽ വിവരങ്ങൾ അറിയുന്നവർ പങ്ക് വെയ്ക്കു. കേൾക്കുന്നത് ശരിയാണെങ്കിൽ അങ്ങനെ വെറുതെ വന്നത് അല്ല ഇവർ മലയാളത്തിലേക്ക്. മോൺസ്റ്റർ അറിയപ്പെടാൻ പോവുന്നത് ചിലപ്പോൾ ഇവരുടെ പേരിൽ ആയിരിക്കാം എന്നുമാണ് പോസ്റ്റ്. നിരവധി പേരാണ് ഈ പോസ്റ്റിനു കമെന്റുകൾ പങ്കുവെച്ച് കൊണ്ട് എത്തിയിരിക്കുന്നത്. ലക്ഷ്മി മൻചു. തെലുങ്ക് നടൻ മോഹൻ ബാബുവിൻ്റെ മകൾ, തെലുങ്ക് നടന്മാരായ വിഷ്ണു മൻചു, മനോജ് മൻചു സഹോദരങ്ങൾ. നരസിംഹം തെലുങ്ക് റീമേക്കിൽ മോഹൻ ബാബു ആണ് നായകൻ.

തെലുങ്കിൽ നരസിംഹം കൊളമാക്കിയ, മോഹൻബാബുവിന്റെ മകൾ, കേട്ടത് ശരിയാ. അവർ വെറുതേ വന്നതല്ല. നല്ല കാശ് വാങ്ങിയിട്ടുണ്ട്, വെറും,8 കോടി ബഡ്ജറ്റിൽ ഒരുങ്ങിയ ഈ കൊച്ചു ചിത്രത്തിൽ അഭിനയിനയിച്ചതിന് ഈ നടി വാങ്ങിയ പ്രതിഫലം വെറും 5000 രൂപയും വണ്ടി കൂലിയും, മോഹൻലാലിൻ്റെ സൂപ്പർ ഹിറ്റ് പടമൊക്കെ തെലുങ്കിൽ എടുത്ത് കുളമാക്കുന്ന മോഹൻ ബാബുവിൻ്റെ മകൾ, ഇതൊക്കെ കണ്ടിട്ട് ആർക്കാണാവോ ഹണി റോസ് നെ പോലെ തോന്നിയത്.

മൻചു (കുടുംബപ്പേരാണ്) ലക്ഷ്മി പ്രസന്ന. ഇവർ തെലുഗു സംസാരിക്കുന്നത് കാണുമ്പോൾ അവിടെയുള്ളവർ ഇവരെ ട്രോളാറുണ്ട്, മോൺസ്റെറിൻ്റെ ബി ടി എസ് ഫോട്ടോയിൽ ഒരെണ്ണത്തിൽ ഇവർക്ക് മുടിയൊക്കെ ബ്രൈഡ് ചെയ്ത ഒരു ലൂക് ഉണ്ടായിരുന്നു, കുറച്ച് അമേരിക്കൻ ടിവി സീരീസിൽ അഭിനയിച്ചിട്ടുണ്ട് ഇവർ ലാസ് വെഗാസ് എന്ന ഷോയിൽ റിക്കറിങ് റോൾ ആയിരുന്നു, ഇവരെ കാണാൻ ലെനയെ പോലെയൊന്നും ഇല്ലല്ലോ, തുടങ്ങി നിരവധി കമെന്റുകൾ ആണ് പോസ്റ്റിനു വരുന്നത്.

Leave a Comment