1987 ൽ മോഹൻലാൽ ശ്രീനിവാസൻ കൂട്ടുകെട്ടിൽ ഒരുങ്ങിയ ചിത്രം ആയിരുന്നു നാടോടിക്കാറ്റ്. സത്യൻ അന്തിക്കാട് സംവിധാനം ചെയ്ത ചിത്രത്തിന്റെ തിരക്കഥ തയാറാക്കിയത് ശ്രീനിവാസൻ തന്നെ ആയിരുന്നു. മോഹൻലാലും ശ്രീനിവാസനും ആയിരുന്നു ചിത്രത്തിൽ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചിരുന്നതും. ചിത്രത്തിൽ നായികയായി എത്തിയത് ശോഭന ആയിരുന്നു. വലിയ പ്രേക്ഷക ശ്രദ്ധ ആണ് ചിത്രം നേടി എടുത്തത്. മോഹൻലാൽ ശ്രീനിവാസൻ കൂട്ടുകെട്ടിൽ ഒരുങ്ങിയ വിജയ ചിത്രങ്ങളിൽ ഒന്നാണ് നാടോടിക്കാറ്റ്. ഇന്നും പ്രേക്ഷകർ കാണാൻ ആഗ്രഹിക്കുന്ന ചിത്രങ്ങളുടെ ലിസ്റ്റിൽ നാടോടിക്കറ്റിന്റെ സ്ഥാനം മുൻപന്തിയിൽ തന്നെ ആണ്. ചിത്രത്തിലെ ഗാന രംഗങ്ങളും കോമഡി രംഗങ്ങളും എല്ലാം തന്നെ വർഷങ്ങൾക്ക് ഇപ്പുറം ഇന്നും സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടിക്കൊണ്ടിരിക്കുന്നവ ആണ്. എന്നാൽ ചിത്രം പുറത്തിറങ്ങി കഴിഞ്ഞു വലിയ ചർച്ച തന്നെ ആണ് സിനിമ മേഖലയിൽ ഉണ്ടായത്.
കാരണം നാടോടിക്കറ്റിന്റെ തിരക്കഥ ശ്രീനിവാസന്റെ സ്വന്തം തിരക്കഥ അല്ല എന്നും ശ്രീനിവാസൻ തിരക്കഥ മോഷ്ടിച്ചത് ആയിരുന്നു എന്നുമാണ് പുറത്ത് വന്ന വാർത്തകൾ. ചിത്രം ഇറങ്ങുന്ന സമയത്ത് അസിസ്റ്റന്റ് ഡയറക്ടർമാർ ആയി ജോലി ചെയ്തിരുന്ന ലാലിന്റെയും സിദ്ധിഖിന്റെയും തിരക്കഥ ആണ് നാടോടിക്കാറ്റിന്റെത് എന്നും ഇവരിൽ നിന്നും കഥ മനസ്സിലാക്കി ശ്രീനിവാസൻ ചിത്രത്തിന്റെ തിരക്കഥ ഒരുക്കി ആണ് ചിത്രം തയാറാക്കിയത് എന്നും ആയിരുന്നു പുറത്ത് വന്ന വാർത്ത. ആ സമയത്ത് ചൂടേറിയ ചർച്ചകൾ ആണ് സിനിമ മേഖലയിൽ ഉണ്ടായിരുന്നത്. ഇപ്പോഴിതാ വർഷങ്ങൾക്ക് ഇപ്പുറം ഈ സംഭവത്തെ കുറിച്ച് ഒരു അഭിമുഖത്തിൽ ലാൽ പറഞ്ഞ കാര്യങ്ങൾ ആണ് വീണ്ടും ആരാധകരുടെ ശ്രദ്ധ നേടിയത്. നാടോടിക്കാറ്റിന്റെ റിലീസിന് ശേഷം എന്തായിരുന്നു സംഭവിച്ചത് എന്നാണ് അവതാരകൻ ചോദിച്ചത്. അത് കഴിഞ്ഞ കാര്യം ആണെന്നും അതിനെ കുറിച്ച് ഇന്ന് സംസാരിക്കാൻ ഞാൻ ആൾ അല്ല എന്നുമാണ് ലാൽ ആദ്യം പറഞ്ഞത്.
നാടോടിക്കാറ്റ് സിനിമ ഇറങ്ങിയതിനു ശേഷം ഞാനും സിദ്ധിക്കും നിയമ നടപടികളുമായി മുന്നോട്ട് പോകാൻ ഒരുങ്ങിയത് ആയിരുന്നു. ആ സമയത്ത് ഞങ്ങൾ ഫാസിൽ സാറിന്റെ അസ്സിസ്റ്റന്റുകൾ ആയാണ് വർക്ക് ചെയ്തുകൊണ്ടിരുന്നത്. എന്നാൽ ഫാസിൽ സാർ ആണ് അന്ന് ഞങ്ങളെ തടഞ്ഞത്. ഫാസിൽ സാർ ഒരു കാര്യം ചെയ്യരുത് എന്ന് പറഞ്ഞാൽ ഞങ്ങൾ അതിനപ്പുറം ചിന്തിക്കില്ലായിരുന്നു. ഫാസിൽ സാറിനെ പോലെ ഒരാൾ ഞങ്ങൾക്ക് അന്ന് കാര്യങ്ങൾ പറഞ്ഞു തരാൻ ഉണ്ടായിരുന്നില്ല എങ്കിൽ ഇന്ന് ഞങ്ങൾ രണ്ടു പേരും ഈ നിലയിൽ എത്തില്ലായിരുന്നു എന്നും ലാൽ പറഞ്ഞു. നാടോടിക്കാറ്റ് ടിവിയിൽ വരുമ്പോൾ ലാൽ ടിവി ഓഫ് ചെയ്യാറുണ്ടോ എന്ന ചോദ്യത്തിന് ആ ചിത്രം തനിക്ക് ഇഷ്ട്ടം ആണെന്നാണ് ലാൽ പറഞ്ഞ മറുപടി.